തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വേരുറപ്പിക്കാന്‍ ‘മുസ്ലിം ലീഗ് വിരുദ്ധ’ വികാരം ആയുധമാക്കി ബിജെപി. യുഡിഎഫില്‍ ലീഗ് നേടുന്ന മേധാവിത്വവും വരാനിരിക്കുന്ന ‘ആറാം മന്ത്രിപദ’ സാധ്യതയും ചര്‍ച്ചയാക്കി നിയമസഭയില്‍ ഒന്നിലേറെ സീറ്റുകള്‍ പിടിച്ചെടുക്കാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിനെ റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കുന്നത് ലീഗാണെന്ന ആക്ഷേപം ശക്തമാക്കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. തിരുവനന്തപുരത്ത് ഉള്‍പ്പെടെ ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ലീഗ് വിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള ചില ആശങ്കകളെ
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയില്‍ വീണ്ടും ഭിന്നത പുകയുന്നു. ‘ലൗ ജിഹാദ്’ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചുവന്ന തീവ്ര നിലപാടിനെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പരസ്യമായി തള്ളിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിഞ്ഞത്. മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പരാമര്‍ശങ്ങളെ അധ്യക്ഷന്‍ നിരാകരിച്ചതില്‍ കൃഷ്ണദാസ് പക്ഷം കടുത്ത അമര്‍ഷത്തിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് വേദിയിലായിരുന്നു കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ പി.കെ. കൃഷ്ണദാസിന്റെ വിവാദ പ്രസംഗം. കേരളത്തില്‍ എല്‍ഡിഎഫോ യുഡിഎഫോ അധികാരത്തില്‍ വന്നാല്‍
തിരുവനന്തപുരം: രാജ്യത്തെ തിരഞ്ഞെടുപ്പ് ഭൂപടം ഉടച്ചുവാര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബിജെപി തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നു എന്ന ആശങ്കയിലാണ് സി.പി.എമ്മും കോണ്‍ഗ്രസും. പ്രത്യേകിച്ച് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ കേന്ദ്രീകരിച്ച് ബിജെപിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പുനര്‍നിര്‍ണ്ണയം പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം മൂന്ന് ലോക്സഭാ മണ്ഡലങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. പുതിയ
കൊച്ചി: കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ തനിക്ക് വധഭീഷണിയുണ്ടെന്നും തിരഞ്ഞെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ ഹൈക്കോടതിയെ സമീപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളക്കെതിരെയാണ് തളിപ്പറമ്പിൽ ഗോവിന്ദൻ മത്സരിക്കുന്നത്. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്യാമളക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി അദ്ദേഹം കോടതിയിലെത്തിയത്. ഹർജി പരിഗണിച്ച കോടതി, സ്ഥാനാർത്ഥികളെല്ലാം പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി20 പ്രസ്ഥാനത്തിൽ കടുത്ത ആഭ്യന്തര കലഹം. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റും വനിതാ നേതാവുമായ പൂജ ജോമോൻ പാർട്ടിയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെച്ചു. ട്വന്റി20 നേതൃത്വത്തിന്റെ എൻ.ഡി.എ പ്രവേശന നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളാണ് പൂജ ഉന്നയിച്ചിരിക്കുന്നത്. രാജി പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ വൈകാരികമായാണ് പൂജ പ്രതികരിച്ചത്. രാജി വെക്കുന്നതിനെക്കുറിച്ച്
തൃശൂർ: നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസാണ് യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി പ്രതാപൻ എട്ട് കോടി രൂപ കൈപ്പറ്റി വോട്ട് മറിച്ചെന്നാണ് ഫിറോസിന്റെ ആരോപണം. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് ഫിറോസ് സ്വന്തം സ്ഥാനാർത്ഥിക്കെതിരെ ബോംബ് പൊട്ടിച്ചത്. പ്രതാപൻ പകൽ കോൺഗ്രസും രാത്രി ബിജെപിയുമാണെന്ന് അദ്ദേഹം പരിഹസിച്ചു.
തിരുവനന്തപുരം: കേരള പോലീസിലെ അച്ചടക്കരാഹിത്യം പുതിയ തലത്തിലേക്ക്. തലസ്ഥാനത്തെ മ്യൂസിയം പോലീസ് സ്റ്റേഷന്‍ ഇപ്പോള്‍ സേനയ്ക്ക് തന്നെ തലവേദനയാകുകയാണ്. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് (PHQ) മ്യൂസിയം സ്റ്റേഷനിലെ എസ്ഐക്ക് സഹപ്രവര്‍ത്തകന്റെ മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നാലെ, അതേ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ തിരുവല്ലയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ഒരു സിഐയെ മര്‍ദ്ദിച്ച വിവരം പുറത്തുവന്നു. ഒന്നുകില്‍ തല്ലു കൊള്ളുക, അല്ലെങ്കില്‍ തല്ലു കൊടുക്കുക എന്ന അവസ്ഥയിലേക്ക് മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മാറിയത് സേനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പ്രധാനമന്ത്രി
വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം അതീവ ഗുരുതരമായ തലത്തിലേക്ക് നീങ്ങുന്നു. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അസഭ്യം കലര്‍ന്ന ഭാഷയില്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ, അതിശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാല്‍ അമേരിക്കയും സഖ്യകക്ഷികളും വിനാശകരമായ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഇറാന്റെ ഉന്നത സൈനിക കമാന്‍ഡ് ‘ഖാത്തം അല്‍-അന്‍ബിയ’ വ്യക്തമാക്കി. ഈസ്റ്റര്‍ ദിനത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ട്രംപിന്റെ വിവാദപരമായ
പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് കൃത്യസമയത്ത് മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് കനത്ത പിഴ. നിലവിൽ തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി.പി. മണിയപ്പനാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ 10,000 രൂപ പിഴ ചുമത്തിയത്. എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ നൽകിയ അപേക്ഷയിൽ മറുപടി നൽകാത്തതിനാണ് മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ നടപടിയെടുത്തത്. എരുമേലി സ്വദേശി പി.എച്ച്. റഷീദ് തന്റെ കെട്ടിടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിൽ 22-നാണ് അപേക്ഷ
കൊച്ചി: പ്രമുഖ സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമക്കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്താനാകാതെ അന്വേഷണസംഘം പ്രതിസന്ധിയില്‍. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന കാരവന്‍ ഡ്രൈവറെ പോലീസ് വിശദമായി ചോദ്യം ചെയ്‌തെങ്കിലും, ഇത്തരമൊരു കൃത്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ നേരിട്ടുള്ള സാക്ഷിമൊഴികളുടെ അഭാവം കേസിനെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. നിലവില്‍ രഞ്ജിത്തിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പോലീസ്. ഇതിലെ ഡിജിറ്റല്‍ തെളിവുകളിലാണ് ഇനി അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. പക്ഷേ ഫോണിലും പീഡനത്തിനുളള തെളിവുകള്‍ കിട്ടുക പ്രയാസമാകും. വിശദമായ










