കൊച്ചി: ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഡബിംഗ് ജോലികള്‍ ഇപ്പോഴും സജീവം. അതിനിടെ പരാതിക്കാരിയായ നടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ കോടതിയില്‍. നടിയുടെ അഭിനയം മോശമായതിനാലാണ് പല സീനുകളും വെട്ടിമാറ്റിയതെന്നും ഇതിലുള്ള പകയാണ് പരാതിക്ക് പിന്നിലെന്നുമാണ് രഞ്ജിത്തിന്റെ പുതിയ വാദം. രഞ്ജിത്ത് ജയിലിലായെങ്കിലും അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തടസ്സമില്ലാതെ നടക്കുകയാണ്. ചിത്രത്തിന്റെ ഡബ്ബിംഗ് ഉള്‍പ്പെടെയുള്ള പ്രധാന ഘട്ടങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. എഡിറ്റിംഗ് വേളയില്‍ ചില
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാന്‍ ജനതയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രതിരോധ സേന (കഉഎ). ഇറാനിലെ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നോ ട്രെയിന്‍ മാര്‍ഗ്ഗമോ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ഇത് നിങ്ങളുടെ ജീവന് ഭീഷണിയാണെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഡൊണാള്‍ഡ് ട്രംപിന്റെ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ നീക്കം. ഇന്ന് രാത്രി ഇറാന്‍ സമയം 21:00 വരെ ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാനാണ് ഐഡിഎഫ് തങ്ങളുടെ പേര്‍ഷ്യന്‍ എക്‌സ് അക്കൗണ്ടിലൂടെ
ന്യൂഡൽഹി: കൊൽക്കത്ത ആക്രമിക്കുമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രകോപനപരമായ പ്രസ്താവനയ്ക്ക് അക്കമിട്ട് മറുപടി നൽകി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അഞ്ച് പതിറ്റാണ്ട് മുൻപ് പാകിസ്ഥാൻ വിഭജിക്കപ്പെട്ട ചരിത്രം ഓർമ്മിപ്പിച്ചായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ കടന്നാക്രമണം. അതിർത്തിയിൽ സംഘർഷം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ പാകിസ്ഥാന് തന്നെ വിനയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യ എന്തെങ്കിലും സൈനിക നീക്കം നടത്തിയാൽ കൊൽക്കത്തയെ ലക്ഷ്യം വെക്കുമെന്ന് ഖ്വാജ ആസിഫ് ഭീഷണിപ്പെടുത്തിയത്. ഇതിന് മറുപടിയായി, 1971-ൽ
മലപ്പുറം: താനൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ‘പാകിസ്ഥാന്‍’ പരാമര്‍ശം രാഷ്ട്രീയ കേരളത്തില്‍ വലിയ വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി. അബ്ദുറഹ്‌മാന്‍ രംഗത്ത്. തന്റെ വാക്കുകളെ മുസ്ലീം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പരാജയഭീതി പൂണ്ട ലീഗ് അനാവശ്യമായ കളവുകള്‍ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ മന്ത്രിയുടെ ഈ പരാമര്‍ശം വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ പോര്‍വിളികള്‍ക്ക് കാരണമാകുമെന്ന് ഉറപ്പായി. താന്‍ ഉദ്ദേശിച്ചത് താനൂരിലെ രാഷ്ട്രീയ പോരാട്ടം ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം പോലെ ആവേശകരമാണെന്ന്
തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മ 21-കാരിയായ ഷംന ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ജനിച്ച് വീണയുടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയായ ഷംനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് നടപടികള്‍ ആരംഭിച്ചു. ഞായറാഴ്ചയാണ് ഷംന തന്റെ വീട്ടില്‍ വച്ച് പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച യുവതി, തനിക്ക് വയറുവേദനയാണെന്നും ആശുപത്രിയില്‍ പോകണമെന്നും ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വീടിനുള്ളില്‍
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുഡിഎഫിന് കനത്ത പ്രഹരമേകി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സമസ്ത എപി വിഭാഗത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കണമെന്ന് നിർദ്ദേശിക്കുന്ന വീഡിയോ സന്ദേശം പുറത്തുവന്നു. മണ്ഡലമോ സ്ഥാനാർത്ഥിയോ നോക്കാതെ ഇടത് മുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കാനാണ് സംഘടനയുടെ തീരുമാനം. കഴിഞ്ഞയാഴ്ച കോഴിക്കോട്ട് ചേർന്ന നേതൃയോഗത്തിലാണ് എൽഡിഎഫിന് പരസ്യപിന്തുണ നൽകാൻ ധാരണയായത്. നിലവിൽ ഭരിക്കുന്ന മുന്നണി തങ്ങളെ സഹായിച്ച കാര്യങ്ങൾ അക്കമിട്ടു നിരത്തിയാണ്
എറണാകുളം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ രേവന്താ’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്ന് സതീശൻ പരിഹസിച്ചു. മാധ്യമപ്രവർത്തകർ ഒന്നുകൂടി ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ‘ഡാഷ്’ കൂടി പൂരിപ്പിച്ചേനെ എന്നും, അത് കേരളത്തിന് എത്ര വലിയ നാണക്കേടായേനെ എന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളുടെ പെരുമഴയാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. 2018-ലെ പ്രളയം
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നു. ഇറാനിലെ ജനങ്ങൾ ട്രെയിൻ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും റെയിൽവേ പാളങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും ഇസ്രയേൽ സൈന്യം അടിയന്തര മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി 9 മണിവരെ രാജ്യത്തുടനീളം ട്രെയിനുകൾ ഉപയോഗിക്കുന്നത് ജീവന് ഭീഷണിയാണെന്നാണ് ഇസ്രയേലിന്റെ സന്ദേശം. റെയിൽവേ ശൃംഖലകളെ ലക്ഷ്യം വെച്ച് വൻതോതിലുള്ള ആക്രമണം ഉണ്ടാകുമെന്ന സൂചനയാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, ഇന്ന് പുലർച്ചെ യുഎസ്-ഇസ്രയേൽ സേനകൾ സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ടെഹ്‌റാനിലെ പ്രശസ്തമായ
കണ്ണൂര്‍: കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ കാണാത്തവിധം രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള വാക്‌പോര് അങ്ങേയറ്റം തരംതാഴ്ന്ന നിലയിലേക്ക്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അശ്ലീലച്ചുവയുള്ള പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘ഡാഷ് മോനേ രേവന്താ… മറുപടി പിന്നാലെ വരുന്നുണ്ട്’ എന്ന പിണറായിയുടെ വാക്കുകള്‍ കേട്ട് രാഷ്ട്രീയ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. രേവന്ത് റെഡ്ഡി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി കണ്ണൂരില്‍ വെച്ച് ഇത്തരത്തില്‍ പ്രതികരിച്ചത്.
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച മുന്‍പത്തെ കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയില്‍ ശക്തമായ വാദങ്ങള്‍ എഴുതിനല്‍കി. പത്ത് മുതല്‍ അമ്പത് വയസ്സുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആരാധനാക്രമത്തെ ബാധിക്കുമെന്നും വിശ്വാസികളുടെ വികാരം മാനിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമര്‍പ്പിച്ച ഈ വാദങ്ങള്‍ നിര്‍ണ്ണായകമാണ്. ശബരിമലയിലെ പ്രതിഷ്ഠ ‘നൈഷ്ഠിക ബ്രഹ്‌മചാരി’ ആണെന്ന സങ്കല്‍പ്പമാണ് വിലക്കിന് ആധാരമെന്ന് കേന്ദ്രം വാദത്തില്‍










