ചട്ടലംഘനം: അടൂർ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിർദ്ദേശം

പത്തനംതിട്ട: നിശബ്ദ പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം  ലംഘിച്ച് മാധ്യമങ്ങളിലൂടെ സംസാരിച്ചതിനും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനും അടൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി  അഡ്വ സി.വി ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ പോലീസിന് നിർദ്ദേശം നൽകി. പരസ്യ പ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് കഴിയുന്നവരെയുള്ള 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിന്റെതാണ്. ഈ സമയം മാധ്യമങ്ങളിലൂടെയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളിലും സ്ഥാനാർത്ഥികൾ ഇടപെടാൻ

വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെന്ന് ഉറപ്പുവരുത്തുക; വോട്ട് ചെയ്യാന്‍ നാളെ ബൂത്തിലേക്ക് പോകുകയാണോ? വോട്ടര്‍ ഐഡി ഇല്ലെങ്കിലും വിഷമിക്കേണ്ട; ഈ 12 രേഖകളില്‍ ഒന്ന് കൈയില്‍ കരുതിക്കോളൂ

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ വലിയ ഉത്സവത്തിനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിശ്ചയിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറെടുക്കുമ്പോള്‍, വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ തിരിച്ചറിയല്‍ രേഖകളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും വോട്ടര്‍ ഐഡി കാര്‍ഡ് (EPIC) ഹാജരാക്കാന്‍ സാധിക്കാത്ത പക്ഷം താഴെ പറയുന്ന 12 ബദല്‍ രേഖകളില്‍ ഒന്ന് ഉപയോഗിച്ച് വോട്ട് ചെയ്യാം. അംഗീകരിക്കപ്പെട്ട 12 തിരിച്ചറിയല്‍ രേഖകള്‍: ആധാര്‍ കാര്‍ഡ്: വോട്ട് ചെയ്യാന്‍ ഏറ്റവും

തന്റെ മകനാണ് കാര്‍ ഓടിച്ചിരുന്നതെന്നും കാറില്‍ പണമുണ്ടായിരുന്നുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതം; ‘അപകടംപോലും രാഷ്ട്രീയവല്‍ക്കരിക്കുന്നു; സിപിഎം വ്യാജ പ്രചാരണങ്ങള്‍ക്ക് വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്ന് ബിന്ദു കൃഷ്ണ; കൊല്ലത്ത് അപകട വിവാദം

കൊല്ലം: കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. അപകടത്തെയും പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെയും മുന്‍നിര്‍ത്തി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇതിനെല്ലാം വോട്ടര്‍മാര്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സിപിഎം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തള്ളി ബിന്ദു കൃഷ്ണ രംഗത്തു വരികയാണ്. തന്റെ മകനാണ് കാര്‍ ഓടിച്ചിരുന്നതെന്നും കാറില്‍ പണമുണ്ടായിരുന്നുവെന്നുമുള്ള പ്രചാരണം

സെല്‍ഫിയെടുത്ത ആരാധകന്റെ പൊട്ടിയ ഫോണ്‍ കണ്ടു; പുതിയ ഫോണ്‍ സമ്മാനിച്ച് സഞ്ജു സാംസണ്‍

പാലക്കാട്:  പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ടി. ശബരീഷിനാണ് സൂപ്പര്‍താരം സഞ്ജു സാംസണിന്റെ കൈയില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചത്. ഇന്നലെ വൈകിട്ട് കടമ്പഴിപ്പുറം പുഞ്ചപ്പാട് സ്‌കൂള്‍ ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സിനിമയെ വെല്ലുന്ന ഈ സംഭവം നടന്നത്. പതിവുപോലെ വൈകുന്നേരം ക്രിക്കറ്റ് കളിക്കാന്‍ പോയതായിരുന്നു ശബരീഷും സുഹൃത്തുക്കളും. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മഞ്ഞ ജഴ്സിയണിഞ്ഞ് ബാറ്റുമായി നടന്നുപോവുകയായിരുന്ന ശബരീഷ്, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കറുത്ത റേഞ്ച് റോവര്‍ കാറിന് സമീപം ഒരാള്‍ ഫോണില്‍

അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന് എഫ്ഐആർ;കേസുകൾ ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റ്; നടപടിക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം;

പത്തനംതിട്ട: അടൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെ പ്രതിരോധത്തിലാക്കി കൊലക്കേസ് എഫ്ഐആർ വിവരങ്ങൾ പുറത്ത്. തനിക്കെതിരെ കേസുകൾ ഒന്നുമില്ലെന്ന് പറഞ്ഞ് വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ ശാന്തകുമാറിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൈപ്പട്ടൂർ സ്വദേശിയായ രാമചന്ദ്രന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായി സി.വി. ശാന്തകുമാർ ഉൾപ്പെട്ട എഫ്ഐആർ വിവരങ്ങളാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന ആരോപണത്തിൽ ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പോലീസിന് നിർദ്ദേശം നൽകി. ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കിയുള്ള ലഘുലേഖ വിതരണം ചെയ്തതിനെച്ചൊല്ലി

ഇറാന്‍ യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; ആശ്വാസത്തില്‍ ആഗോള വിപണി

വാഷിംഗ്ടണ്‍:  ഇറാന്‍-അമേരിക്ക സംഘര്‍ഷത്തില്‍ പ്രഖ്യാപിക്കപ്പെട്ട രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ആഗോള വിപണിയില്‍ വലിയ ഉണര്‍വാണ് ഉണ്ടാക്കിയിരിക്കുന്നത്. യുദ്ധഭീതിയില്‍ തകര്‍ച്ച നേരിട്ടിരുന്ന വിപണികള്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ശക്തമായി തിരിച്ചുവന്നു. ഏറ്റവും വലിയ ആശ്വാസം ഉണ്ടായത് എണ്ണ വിപണിയിലാണ്. യുദ്ധം മുറുകിയതോടെ ബാരലിന് 100 ഡോളറിന് മുകളില്‍ പോയ ക്രൂഡ് ഓയില്‍ വില, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ ഒറ്റയടിക്ക് 15% വരെ താഴ്ന്നു. യുഎസ് ക്രൂഡ് നിലവില്‍ 96.30 ഡോളറിലും, ബ്രെന്റ് ക്രൂഡ് 94.70 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. ഇത് ആഗോളതലത്തില്‍

വോട്ടിന് പണം കൊടുത്തോ? ശോഭയുടെ കാറിന് പിന്നാലെ പാഞ്ഞ് അന്വേഷണ സംഘം; പണം പെന്‍ഷന്‍ തുകയെന്ന് വയോധിക; ‘കണ്ണാടി’യിലെ കള്ളക്കളിയില്‍ കുടുങ്ങുന്നത് ആര്? അന്വേഷണം മുറുകുന്നു; പാലക്കാട് രാഷ്ട്രീയ ചൂട് ശക്തം

പാലക്കാട്: വോട്ടെടുപ്പിന്റെ തലേന്ന് പാലക്കാട് കത്തുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വോട്ടര്‍ക്ക് പണം നല്‍കിയെന്ന കോണ്‍ഗ്രസ് ആരോപണം മണ്ഡലത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തീ പടര്‍ത്തിയിരിക്കുകയാണ്. പണം കൊടുത്തത് ശോഭയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയാണെന്നും 5000 രൂപയാണ് നല്‍കിയതെന്നും ആരോപിച്ച് കോണ്‍ഗ്രസ് വീഡിയോ പുറത്തുവിട്ടതോടെ സംഗതി കളക്ടറുടെ മേശപ്പുറത്തെത്തി. എന്നാല്‍, തനിക്ക് ആരും പണം തന്നിട്ടില്ലെന്നും കൈയിലുണ്ടായിരുന്നത് കഷ്ടപ്പെട്ട് കിട്ടിയ പെന്‍ഷന്‍ കാശാണെന്നും പറഞ്ഞ് വയോധിക രംഗത്തെത്തിയതോടെ കഥയാകെ മാറി. വയോധികയുടെ ഈ ‘യൂ-ടേണ്‍’ കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം

കിഫ്ബി പരസ്യ വിവാദം: 129.67 കോടി രൂപ ചെലവിട്ടതിൽ ദുരൂഹതയെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ പരസ്യങ്ങളിലൂടെ ജനങ്ങളെ അറിയിക്കാൻ കിഫ്‌ബി ചെലവിട്ടത് 129.67 കോടി രൂപ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രചരണ ചുമതലയുള്ള വിവര- പൊതുജന സമ്പർക്ക വകുപ്പ് പരസ്യത്തിനായി ചെലവിട്ട 117.24 കോടി രൂപയ്ക്ക് പുറമയാണിത്. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് ഫെബ്രുവരി മാസത്തിലും മാർച്ച് 15 വരെയുമാണ് കിഫ്‌ബി പരസ്യങ്ങൾ വാരിക്കോരി നൽകിയത്.മാർച്ച് പതിനഞ്ചിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കിഫ്‌ബിയുടെ 25ആം വാർഷികത്തിന്റെ ഭാഗമായാണ് പരസ്യങ്ങൾ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ 1999 നവംബറിലാണ്

ശബരിമല ആചാരങ്ങള്‍ ലിംഗവിവേചനമല്ല; തൊട്ടുകൂടായ്മയുമായി കൂട്ടിക്കുഴയ്ക്കരുത്: സുപ്രീംകോടതിയില്‍ കേന്ദ്രം എടുത്തത് വിശ്വാസ വികാരം; കേരളം എന്തു പറയും? എങ്ങും ആകാംഷ

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ വാദം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ശബരിമലയിലെ ആചാരങ്ങള്‍ ലിംഗവിവേചനമോ തൊട്ടുകൂടായ്മയോ അല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ, വരുംദിവസങ്ങളില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്താകുമെന്ന ആകാംക്ഷയിലാണ് മലയാളി പൊതുസമൂഹം. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ കേന്ദ്ര സര്‍ക്കാരും കോടതിയും തമ്മില്‍ നടന്നത് ശക്തമായ വാദപ്രതിവാദം. ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും ആര്‍ത്തവവുമായി ബന്ധപ്പെട്ട വിലക്കുകളെ തൊട്ടുകൂടായ്മയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രവചനാതീതമായ ത്രികോണ പോരില്‍ പ്രതീക്ഷകളുമായി മുന്നണികള്‍; ഹാട്രിക് മോഹവുമായി ഇടതും തിരിച്ചുവരവിനായി വലതും; ഒന്നിലധികം താമര വിരിയിക്കാന്‍ എന്‍ഡിഎയും

തിരുവനന്തപുരം: കേരളം നാളെ വിധിയെഴുതുകയാണ്. വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായി 2,71,42,952 വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വോട്ടര്‍മാരെ നേരില്‍ക്കണ്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. മുമ്പൊരിക്കലുമില്ലാത്ത വിധം ശക്തമായ ത്രികോണ മത്സരത്തിന് സംസ്ഥാനം വേദിയാകുമ്പോള്‍ മെയ് നാലിന് പുറത്തുവരുന്ന ഫലം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്ന് ഉറപ്പാണ്. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഇത് നിലനില്‍പ്പിന്റെയും ചരിത്രത്തിന്റെയും പോരാട്ടമാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാം തവണയും അധികാരം