പാലക്കാട്ട് വോട്ടിന് പണമെന്ന് പരാതി; ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പണം നല്‍കിയെന്ന് കോണ്‍ഗ്രസ്; ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍; നേമത്ത് വോട്ടും മദ്യവും; നിശബ്ദ പ്രചരണ ദിനത്തിലും വിവാദങ്ങള്‍

പാലക്കാട്: വിധിയെഴുത്തിന് കേരളം തയ്യാറെടുക്കുന്ന നിശബ്ദ പ്രചാരണ ദിനത്തില്‍ രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണം പുറത്തുവരുന്നു. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കണ്ണാടി തരുവാക്കുറിശ്ശി മേഖലയില്‍ വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ശോഭാ സുരേന്ദ്രനൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയാണ് പണം കൈമാറിയതെന്നും ഇത് തടയാന്‍ ശ്രമിച്ചവരെ സ്ഥാനാര്‍ത്ഥി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഇതിനുപുറമെ, ഒരു പ്രാദേശിക ക്ഷേത്രത്തിന് 50,000 രൂപ

രൺവീറിന്റെ ‘ധുരന്ധർ 2’ വിജയം; നിശബ്ദത വെടിഞ്ഞ് ദീപിക പദുകോൺ; സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ കമന്റ്

മുംബൈ: രൺവീർ സിങ്ങിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ‘ധുരന്ധർ 2’ മാറുമ്പോഴും ചിത്രത്തെക്കുറിച്ച് മൗനം പാലിച്ച ദീപിക പദുകോണിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും താരം തന്നെ മറുപടിയുമായി രംഗത്ത്. സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കാത്തതും പ്രീമിയർ ഒഴിവാക്കി ഭർതൃപിതാവിനൊപ്പം സിത്താർ കൺസേർട്ടിന് പോയതും വലിയ ചർച്ചകൾക്ക് വഴിമാറിയിരുന്നു. ദാമ്പത്യത്തിലെ അസ്വാരസ്യമാണോ ഇതിന് പിന്നിലെന്ന് ചോദിച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റാഗ്രാം റീലിന് താഴെയാണ് ദീപിക കുറിക്കു കൊള്ളുന്ന മറുപടി നൽകിയത്. “നിങ്ങളെല്ലാവരും കാണുന്നതിനും എത്രയോ മുൻപേ ഞാൻ

വോക്കറിന്റെ സഹായമില്ലാതെ നടക്കാന്‍ പോലും പ്രയാസപ്പെടുന്ന ചെല്ലപ്പന്‍ എങ്ങനെ താത്ക്കാലിക ഓഫീസിന്റെ മേല്‍ക്കൂരയിലെ ഇരുമ്പുകമ്പിയില്‍ സ്വയം കുരുക്കിട്ട് മരിച്ചു; വൈക്കത്തേത് കൊലയോ? സിപിഐയെ നടുക്കി അസ്വാഭാവിക മരണം; വൈക്കത്ത് സംഭവിക്കുന്നത് എന്ത്?

കോട്ടയം: തലയാഴം ഇരയാഴത്ത് ജൈവകര്‍ഷകനായ ചെല്ലപ്പനെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. വോക്കറിന്റെ സഹായമില്ലാതെ നടക്കാന്‍ പോലും പ്രയാസപ്പെടുന്ന ചെല്ലപ്പന്‍, എങ്ങനെ താത്ക്കാലിക ഓഫീസിന്റെ മേല്‍ക്കൂരയിലെ ഇരുമ്പുകമ്പിയില്‍ സ്വയം കുരുക്കിട്ട് മരിച്ചു എന്നതാണ് പോലീസിനെയും രാഷ്ട്രീയ നേതൃത്വങ്ങളെയും കുഴപ്പിക്കുന്നത്. സംഭവസ്ഥലത്തെ വൈദ്യുതി കേബിള്‍ മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. മരണത്തിന് തൊട്ടുമുന്‍പുള്ള രാത്രിയില്‍ പോലും അദ്ദേഹം ഫാമിലിരുന്ന് എഴുതുന്നത് കണ്ടതായി പട്രോളിംഗ് നടത്തിയ പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനുശേഷമാണ് അദ്ദേഹം സ്വന്തമായി

സുധാകരനെ ചതിച്ച സണ്ണി ജോസഫിനെ തോൽപ്പിക്കും; ആഞ്ഞടിച്ച് മുൻ കോൺഗ്രസ് നേതാവ് കെ.ആർ. അബ്ദുൾ ഖാദർ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് തൊട്ടുപിന്നാലെ കണ്ണൂർ കോൺഗ്രസിൽ അന്ത്യശാസനവുമായി കെ. സുധാകരന്റെ മുൻ വിശ്വസ്തൻ കെ.ആർ. അബ്ദുൾ ഖാദർ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സുധാകരനെ രാഷ്ട്രീയമായി ചതിച്ചുവെന്നും ഇതിന് പേരാവൂരിലെ വോട്ടർമാർ ബാലറ്റിലൂടെ മറുപടി നൽകുമെന്നും അബ്ദുൾ ഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലം മുതൽ സുധാകരനെ വെട്ടാൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് ആരോപണം. നിലവിൽ കോൺഗ്രസിന് പുറത്താണെങ്കിലും സുധാകരന്റെ അടുത്ത അനുയായിയും മൈനോറിറ്റി കോൺഗ്രസ് മുൻ ജില്ലാ

ശരണ്യയുടെ ‘കാട് കയറ്റം’ വിവാദത്തില്‍; കാണാതായത് കെട്ടിച്ചമച്ചതെന്ന് ബിജെപി; യുവതിയില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കിയേക്കും

മടിക്കേരി: കുടക് തടിയന്‍ടമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ കാണാതാവുകയും നാലാം നാള്‍ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത മലയാളി യുവതിക്കെതിരെ അന്വേഷണം മുറുകുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയും ഐടി പ്രൊഫഷണലുമായ ജി.എസ്. ശരണ്യ (36) കാണാതായ സംഭവം പബ്ലിസിറ്റിക്ക് വേണ്ടി കെട്ടിച്ചമച്ചതാണെന്നാരോപിച്ച് ബിജെപി പരാതി നല്‍കിയതോടെയാണ് പോലീസ് നടപടി തുടങ്ങിയത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിനും ഉദ്യോഗസ്ഥരുടെ സമയം പാഴാക്കിയതിനും യുവതിയില്‍ നിന്ന് വലിയ തുക പിഴ ഈടാക്കാനും സാധ്യതയുണ്ട്. നാലു ദിവസം കൊടുംകാട്ടില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ

പി.കെ കൃഷ്ണദാസിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി; വിദ്വേഷ പ്രസംഗമെന്ന് ആരോപണം

തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പി.കെ. കൃഷ്ണദാസ് നടത്തിയ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി. കെപിസിസി അംഗം അഡ്വ. ജെ.എസ്. അഖിൽ ആണ് പരാതിക്കാരൻ. കഴിഞ്ഞ 5ന് കാട്ടാക്കടയിൽ  തിരഞ്ഞെടുപ്പ് റാലിക്കിടെ കൃഷ്ണദാസ് മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷപരവും പ്രാകോപനപരവുമായ പ്രസംഗം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ‘പ്രോ-പാക്കിസ്ഥാൻ’ ശക്തികൾ നിയന്ത്രണം പിടിക്കുമെന്നും  ഹിന്ദു-ക്രിസ്ത്യൻ വനിതകൾ ‘ലവ് ജിഹാദ്’ വഴി ദുരുപയോഗം ചെയ്യപ്പെടുമെന്നും പ്രസംഗിച്ചു എന്ന് പരാതിയിൽ പറയുന്നത്. ഈ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്:പരാതിക്കാരിയെ വിദേശത്ത് നിന്നെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി ;കുറ്റപത്രം ഉടൻ,നിർണായക നീക്കവുമായി അ‌ന്വേഷണ സംഘം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. വിദേശത്തായിരുന്ന പരാതിക്കാരിയെ നാട്ടിലെത്തിച്ച് അന്വേഷണ സംഘം വൈദ്യപരിശോധന പൂർത്തിയാക്കി.  കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഊർജിത നീക്കത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം. പരാതിക്കാരി വിദേശത്തിരുന്ന് ഓൺലൈനായാണ് പരാതി നൽകിയിരുന്നത്. എന്നാൽ വൈദ്യപരിശോധന നടത്താതെ കുറ്റപത്രം സമർപ്പിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് പരാതിക്കാരിയെ നേരിട്ടെത്തിച്ചത്. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടൽ മുറിയിൽ വെച്ച് രാഹുൽ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.ആദ്യ ബലാത്സംഗക്കേസിൽ താൻ ഒളിവിൽ പോയിട്ടില്ലെന്ന രാഹുലിന്റെയും അഭിഭാഷകന്റെയും വാദം

കള്ളപ്രചാരണം നടത്തുന്നവരെ അയ്യപ്പനും ഭദ്രകാളിയും ശിക്ഷിക്കും; ആനയറ ക്ഷേത്ര വിവാദത്തിൽ വൈകാരിക പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kadakampally Surendran

കഴക്കൂട്ടം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ കഴക്കൂട്ടം മണ്ഡലത്തിൽ ആചാരലംഘന ആരോപണങ്ങളെച്ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. ആനയറ മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തിയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഈ കള്ളപ്രചാരണം നടത്തുന്നവർക്ക് അയ്യപ്പനും ഭദ്രകാളിയും തക്കതായ ശിക്ഷ നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വൈകാരികമായി പ്രതികരിച്ചു. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പി. ദുരുപയോഗം ചെയ്യുകയാണെന്ന് കടകംപള്ളി കുറ്റപ്പെടുത്തി. ആനയറ ക്ഷേത്രത്തിൽ ഒരുവിധത്തിലുള്ള ആചാരലംഘനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം

മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്‌വായ് അന്തരിച്ചു; വിടവാങ്ങിയത് രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്‌വായ് 94 വയസ്സിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ നോയിഡയിലെ മെട്രോ ആശുപത്രിയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അവർ ദീർഘകാലം സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. വിവിധ കാലഘട്ടങ്ങളിലായി ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്നിട്ടുള്ള മോഹ്സിന കിദ്വായ് കോൺഗ്രസ് പാർട്ടിയിലെ കരുത്തുറ്റ വനിതാ സാന്നിധ്യമായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ നിസാമുദ്ദീനിലെ ഖബർസ്ഥാനിൽ സംസ്കാര ചടങ്ങുകൾ നടക്കും. രാഷ്ട്രീയ രംഗത്തെ

കുടുംബത്തെ വേട്ടയാടുന്നു, ഭാര്യയുടെ ചിത്രം ഉപയോഗിച്ച് അപവാദപ്രചാരണം; യുഡിഎഫിനെതിരെ നിയമനടപടിയുമായി മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തന്റെ കുടുംബത്തിനെതിരെയും ഭാര്യയ്ക്കെതിരെയും യുഡിഎഫ് ഹീനമായ അപവാദപ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം.ബി. രാജേഷ്. സോഷ്യൽ മീഡിയയിലൂടെ അതിരുവിട്ട വ്യക്തിഹത്യയാണ് നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു പൊതുപ്രവർത്തകന്റെ കുടുംബത്തെ ഇത്തരത്തിൽ വേട്ടയാടുന്നത് ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ യുഡിഎഫ് എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ഭാര്യയുടെ ചിത്രം ഉൾപ്പെടുത്തി വാട്‌സ്ആപ്പിലൂടെ അധിക്ഷേപ പ്രചാരണം