‘പേട്രിയറ്റിൽ’ എനിക്കും മോഹൻലാലിനും നായികമാരില്ല, പ്രാധാന്യം സ്റ്റാർഡത്തിനല്ല; മനസ്സ് തുറന്ന് മമ്മൂട്ടി

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റി’നെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ചിത്രത്തിൽ തനിക്കും മോഹൻലാലിനും നായികമാരില്ലെന്നും സ്റ്റാർഡത്തേക്കാൾ ഉപരി സിനിമയുടെ പ്രമേയത്തിനാണ് പ്രാധാന്യമെന്നും മമ്മൂട്ടി വെളിപ്പെടുത്തി. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് 18 വർഷങ്ങൾക്ക് ശേഷം ലാലേട്ടനൊപ്പം ഒന്നിക്കുന്ന ചിത്രത്തിന്റെ സവിശേഷതകളെക്കുറിച്ച് താരം സംസാരിച്ചത്. രണ്ട് വലിയ താരങ്ങൾ ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സ്ഥിരം സിനിമാ ഫോർമുലയല്ല പേട്രിയറ്റ് പിന്തുടരുന്നത്. ഇതൊരു കമേഴ്‌സ്യൽ സിനിമയാണെങ്കിലും പുതിയൊരു പരീക്ഷണമാണെന്നും ഭാവിയിലെ സിനിമാ

ഡിഎംകെ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ലീമ റോസ്; ലാൽഗുഡിയിൽ എഐഎഡിഎംകെയുടെ വജ്രായുധം

തമിഴ്നാട്: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ലാൽഗുഡി മണ്ഡലത്തിൽ നിന്നും എഐഎഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലീമ റോസ് മാർട്ടിൻ ശ്രദ്ധാകേന്ദ്രമാകുന്നു. ലോട്ടറി രാജാവ് സാന്തിയാഗോ മാർട്ടിന്റെ ഭാര്യയായ ലീമ റോസ്, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 1,049 കോടി രൂപയുടെ ആസ്തി വെളിപ്പെടുത്തിയതോടെ തമിഴ്നാട്ടിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർത്ഥിയായി മാറി. ദശാബ്ദങ്ങളായി ഡിഎംകെയുടെ ഉറച്ച കോട്ടയായ ലാൽഗുഡിയിൽ രണ്ട് പതിറ്റാണ്ടിന് ശേഷമാണ് എഐഎഡിഎംകെ വിജയപ്രതീക്ഷയുമായി ശക്തമായ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യ ജനനായക കക്ഷിയിൽ (ഐജെകെ) 14 വർഷത്തെ പ്രവർത്തനത്തിന് ശേഷം അടുത്തിടെയാണ് ലീമ

നാറ്റോയില്‍ കടുത്ത സമ്മര്‍ദ്ദവുമായി ട്രംപ്; വഴങ്ങി സഖ്യകക്ഷികള്‍; ‘ഇത് താങ്കളുടെ വിജയം’ എന്ന് മാര്‍ക്ക് റുട്ടെ; നാറ്റോ വിടുമെന്ന് ട്രംപിന്റെ ഭീഷണി; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ഹേഗ്: യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയും സൈനിക ചിലവുകള്‍ കുത്തനെ കൂട്ടണമെന്ന കടുപിടുത്തത്തില്‍ വിട്ടുവീഴ്ചയില്ലാതെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ നടക്കുന്ന ചരിത്രപ്രധാനമായ നാറ്റോ ഉച്ചകോടിക്കിടെ, ട്രംപിനെ വാനോളം പുകഴ്ത്തി നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയും രംഗത്തെത്തി. പതിറ്റാണ്ടുകളായി ഒരു അമേരിക്കന്‍ പ്രസിഡന്റിനും സാധിക്കാത്ത കാര്യം ട്രംപ് യാഥാര്‍ത്ഥ്യമാക്കിയെന്നാണ് റുട്ടെ ചൂണ്ടിക്കാട്ടിയത്. ‘യൂറോപ്പ് പണം നല്‍കും, ഇത് താങ്കളുടെ വിജയം’ എന്നാണ് ഉച്ചകോടിക്കായി ഹേഗിലേക്ക് വരികയായിരുന്ന ട്രംപിന് മാര്‍ക്ക് റുട്ടെ

കേരള ബിജെപിയില്‍ ആരും ഒന്നും അറിഞ്ഞില്ല; കൃഷ്ണകുമാറിനെ ഡല്‍ഹിയില്‍ എത്തുന്നത് മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; എന്‍ എഫ് ഡി സിയെ നയിക്കാന്‍ കൃഷ്ണകുമാര്‍ എത്തുമ്പോള്‍

ന്യൂഡല്‍ഹി: നടന്‍ ജി. കൃഷ്ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍  ചെയര്‍മാനായി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ഘടകത്തിന്റെ ശുപാര്‍ശകളോ ചര്‍ച്ചകളോ ഇല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെടുത്ത തീരുമാനമാണ് ഈ സ്ഥാനലബ്ദിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വട്ടിയൂര്‍ക്കാവ് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പരാതി പറയാതെ പാര്‍ട്ടിയില്‍ ഉറച്ചുനിന്ന കൃഷ്ണകുമാറിന് പ്രധാനമന്ത്രി നല്‍കിയ ‘സര്‍പ്രൈസ് സമ്മാനം’ കൂടിയായി ഈ പദവി മാറി. തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രിയെ

സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ചും ശരീരത്തില്‍ മുറിവേല്‍പ്പിച്ചും കൊലപ്പെടുത്തിയ ഷംനയുടെ മൊഴികളില്‍ അടിമുടി വൈരുദ്ധ്യം; എന്തുകൊണ്ട് ഗര്‍ഭം ഭര്‍ത്താവ് അറിഞ്ഞില്ല; പൂഴനാട്ടെ നവജാതു ശിശു മരണത്തില്‍ ദുരൂഹത മാത്രം

വെള്ളറട: വെള്ളറട പൂഴനാട് നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മ ഷംന (21) അറസ്റ്റിലാകുമ്പോള്‍, പുറത്തുവരുന്നത് ദുരൂഹതകളുടെ വലിയൊരു പരമ്പരയാണ്. സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ചും ശരീരത്തില്‍ മുറിവേല്‍പ്പിച്ചും കൊലപ്പെടുത്തിയ ഷംനയുടെ മൊഴികളില്‍ അടിമുടി വൈരുദ്ധ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഒരു കുഞ്ഞിനെപ്പോലും നോക്കാന്‍ കഴിയാത്തതിനാലാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന മൊഴിയെ പോലീസ് സംശയത്തോടെയാണ് കാണുന്നത്. ഈ കേസിലെ ഏറ്റവും വലിയ ദുരൂഹത ഭര്‍ത്താവ് അല്‍ത്താഫിന്റെ മൊഴിയാണ്. തന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു എന്ന വിവരം താന്‍

മുടവന്‍മുകളില്‍ ലാലിസം രാവിലെ എത്തി; പൃഥ്വിയും വോട്ട് ചെയ്തു; കേരളം വിധി എഴുതുമ്പോള്‍

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്ന പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങള്‍ അതിരാവിലെ തന്നെ ബൂത്തുകളിലെത്തി. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും യുവതാരം പൃഥ്വിരാജും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തിയത് ആരാധകര്‍ക്കിടയിലും വോട്ടര്‍മാര്‍ക്കിടയിലും വലിയ ആവേശം സൃഷ്ടിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ പ്രമുഖരുടെ സാന്നിധ്യം പോളിംഗ് ശതമാനം ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം മുടവന്‍മുകള്‍ സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്താന്‍

ആർട്ടെമിസ് II: ചന്ദ്രന്റെ മറുപുറത്തെ അമ്പരപ്പിക്കുന്ന ചിത്രങ്ങൾ നാസ പുറത്തുവിട്ടു

നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ യാത്രികർ ചന്ദ്രനെ ചുറ്റിയുള്ള ചരിത്രപരമായ പരീക്ഷണപ്പറക്കലിനിടെ പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു. 2026 ഏപ്രിൽ 7 ചൊവ്വാഴ്ച പുറത്തുവിട്ട ഈ ചിത്രങ്ങളിൽ, മനുഷ്യൻ ഇന്നുവരെ നേരിൽ കണ്ടിട്ടില്ലാത്ത ചന്ദ്രന്റെ വിദൂര ഭാഗങ്ങളും ബഹിരാകാശത്തു നിന്നുള്ള അപൂർവ്വമായ സൂര്യഗ്രഹണവും ഉൾപ്പെടുന്നു. ഏപ്രിൽ 6-ന് ചന്ദ്രന്റെ മറുപുറത്തുകൂടി (Lunar far side) ഏഴ് മണിക്കൂർ നീണ്ടുനിന്ന യാത്രയ്ക്കിടെയാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. അൻപതിലധികം വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രന്റെ തൊട്ടടുത്തെത്തിയതിന്റെ നിർണ്ണായക അടയാളമായി

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നടൻ കൃഷ്ണകുമാറിനെ നിയമിച്ചു; മൂന്ന് വർഷത്തേക്കാണ് നിയമനം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ (NFDC) പാർട്ട്ടൈം ചെയർമാനായി പ്രശസ്ത നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കൃഷ്ണകുമാറിനെ എന്‍എഫ്ഡിസിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായും രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ സിനിമാ നയങ്ങൾ രൂപീകരിക്കുന്നതിലും രാജ്യത്തെ ചലച്ചിത്ര വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻഎഫ്ഡിസി. നിലവിൽ ബിജെപി ദേശീയ കൗൺസിൽ അംഗമായ കൃഷ്ണകുമാറിന് ലഭിച്ച ഈ പുതിയ ചുമതല

നെടുമങ്ങാട് ചന്തയിൽ യുവാക്കളെ ആക്രമിച്ച സംഘം പിടിയിൽ; സംഘത്തിൽ കൊലക്കേസ് പ്രതിയും

തിരുവനന്തപുരം: നെടുമങ്ങാട് ചന്തയിൽ യുവാക്കളെ ആക്രമിച്ച മൂന്നങ്ങ അക്രമി സംഘം പോലീസിന്റെ പിടിയിലായി. സംഘത്തിൽ കൊലക്കേസ് പ്രതിയുമുണ്ട്. നെടുമങ്ങാട് കൊല്ലംകാവ് കാളിക്കോണത്ത് പുത്തൻവീട്ടിൽ മുഹമ്മദ് അമൽ (27),നെടുമങ്ങാട് മഞ്ച നാരകത്തിൻ പൊയ്ക പുത്തൻവീട്ടിൽ അംജിത്ത് (28 ),നെടുമങ്ങാട് അയണിമൂട് അൻസി മൻസിലിൽ അൻസർ (28 )എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിന് സമീപത്തായിരുന്നു സംഭവം സജിത്ത് അൻഷാദ്  ഷെമീം എന്നിവർക്കാണ് പ്രതികളുടെയും സംഘത്തിന്റെയും മർദ്ദനമേറ്റത്. തടി കൊണ്ടുള്ള ആക്രമണത്തിൽ അൻഷാദിന്റെ കൈക്ക് പൊട്ടലുണ്ട് അൻഷാദിനെ ആക്രമിക്കുന്നത് തടയാൻ

അസഭ്യവാക്കുകൾ എപ്പോഴും ‘അശ്ലീല’മാകില്ല;’ബാസ്റ്റഡ്’ പ്രയോഗത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി;അശ്ലീലത്തിന്റെ പരിധി വ്യക്തമാക്കി കോടതി

ന്യൂഡൽഹി: പ്രകോപനപരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ‘ബാസ്റ്റഡ്’  പോലുള്ള അസഭ്യവാക്കുകൾ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം എപ്പോഴും അശ്ലീലമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഐപിസി 294(ബി) വകുപ്പ് പ്രകാരം, അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് കൊണ്ടുമാത്രം അത് അശ്ലീലമാകില്ലെന്ന് ജസ്റ്റിസുമാരായ പമിദിഗന്ധം ശ്രീ നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. തമിഴ്‌നാട്ടിൽ 2014-ലുണ്ടായ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പേരുടെ അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. തർക്കത്തിനിടെ അസഭ്യം പറഞ്ഞു എന്നതുകൊണ്ട് മാത്രം ഒരാൾക്കെതിരെ അശ്ലീല