ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നടൻ കൃഷ്ണകുമാറിനെ നിയമിച്ചു; മൂന്ന് വർഷത്തേക്കാണ് നിയമനം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ (NFDC) പാർട്ട്ടൈം ചെയർമാനായി പ്രശസ്ത നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കൃഷ്ണകുമാറിനെ എന്‍എഫ്ഡിസിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായും രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ സിനിമാ നയങ്ങൾ രൂപീകരിക്കുന്നതിലും രാജ്യത്തെ ചലച്ചിത്ര വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻഎഫ്ഡിസി. നിലവിൽ ബിജെപി ദേശീയ കൗൺസിൽ അംഗമായ കൃഷ്ണകുമാറിന് ലഭിച്ച ഈ പുതിയ ചുമതല അദ്ദേഹത്തിന്റെ രാഷ്ട്രീയ-സിനിമാ ജീവിതത്തിലെ വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

‘കാശ്മീരം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ കൃഷ്ണകുമാർ നിരവധി മലയാളം, തമിഴ് സിനിമകളിലും ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

2021 ഫെബ്രുവരിയിലാണ് കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നത്. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.