തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ മൊണാലിസയുടെ ഭർത്താവ് ഫർമാൻ ഖാനെ തിരെ മധ്യപ്രദേശ് പോലീസ് പോക്സോ കേസെടുത്തതോടെ വെട്ടിലായത് കേരളത്തിലെ സി പി എം നേതാക്കൾ. പോക്സോ കുറ്റകൃത്യത്തിനു കൂട്ടുനിന്നതിനു കേസിൽ പ്രതിയാകുമോ എന്ന ഭയത്തിലാണ് ഈ നേതാക്കൾ. സിപിഎം പ്രാദേശിക നേതാക്കൾക്ക് പുറമേ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസ്ഥാന വിദ്യാ ഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രാജ്യസഭാഗം എ എ റഹീമും വിവാഹത്തിന് കാർമികത്വം വഹിക്കാൻ എത്തിയിരുന്നു. പോക്സോ കുറ്റത്തിന് പുറമേ വ്യാജരേഖ
തിരുവനന്തപുരം: രണ്ടുപ്രാവശ്യം കാപ്പ നിയമപ്രകാരം തടവിൽ കഴിഞ്ഞയാൾ മൂന്നാമതും കാപ്പ പ്രകാരം കരുതൽ തടങ്കലിൽ. തിരുവനന്തപുരം വെട്ടുകാട് ബാലനഗർ ടി സി 32/710 നൗഫൽ മൻസിലിൽ നൗഫൽ എന്ന മുഹമ്മദ് നൗഫൽ (38)ആണ് തിരുവനന്തപുരം സിറ്റി പോലീസിന്റെ പിടിയിൽ മൂന്നാമതും പെട്ടത്. സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി വലിയതുറ എസ് എച്ച് ഒ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി ജില്ലാ
തിരുവനന്തപുരം: ഐ ടി വകുപ്പിന്റെ കീഴിലുള്ള ഇ -ഓഫീസിന്റെ പ്രവർത്തനം നിർത്തിവെയ്ക്കാനുള്ള ഐടി വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ്. ഇന്ന് രാത്രി 10 മണി മുതൽ പതിനഞ്ചാം തീയതി രാവിലെ 10 മണി വരെ ഇ -ഓഫീസ് പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ഐ ടി വകുപ്പിന്റെ ഉത്തരവ്. ഇ -ഓഫീസിന്റെ നിലവിലുള്ള, പതിപ്പ് പരിഷ്ക്കരിച്ചു പുതിയ പതിപ്പിലേക്ക് മാറ്റുന്നതിനായാണ് ഈ താൽക്കാലിക നിർത്തിവെക്കൽ എന്നാണ് ഐ ടി വകുപ്പിന്റെ വിശദീകരണം. ഐ ടി വകുപ്പിന്റെ ഈ നീക്കത്തിനെതിരെ
കൊച്ചി: ലൈംഗികാതി ക്രമക്കേസിൽ ജാമ്യം ലഭിച്ച സംവിധായകൻ രഞ്ജിത്ത് ജയിലിനു പുറത്തിറങ്ങി. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് കാക്കനാട് ജില്ലാജയിലിൽ നിന്നും മോചിതനയത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കോടതി ഇന്ന് രാവിലെയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്നു മാസക്കാലത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാകണമെന്ന് ജാമ്യവസ്ഥയിൽ നിഷ്കർഷിച്ചിട്ടുണ്ട്. എറണാകുളം ജില്ല വിട്ടുപോകാൻ പാടില്ല, പാസ്പോർട്ട് സറണ്ടർ ചെയ്യണം,അന്വേഷണത്തെ സ്വാധീനിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്,സംഭവസ്ഥലത്ത് പോകരുത് തുടങ്ങിയ കർശന ഉപാധികളും ജാമ്യവസ്ഥയിൽ കോടതി
തിരുവനന്തപുരം: കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന സുന്ദരിയുടെ വിവാഹം ഒടുവില്‍ പോക്‌സോ കേസില്‍ കലാശിച്ചു. മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും വൈറല്‍ താരവും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതോടെ മധ്യപ്രദേശ് പൊലീസ് ഫര്‍മാനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അതീവ ഗൗരവകരമായ ഇടപെടലാണ് സംഭവത്തില്‍ വഴിത്തിരിവായത്. കേസില്‍ കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാര്‍ ഏപ്രില്‍ 22-ന് നേരിട്ട് ഹാജരാകണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞെന്നായിരുന്നു തമ്പാനൂര്‍ പൊലീസ്
ന്യൂ ഡൽഹി: അഴിമതി ആരോപണങ്ങളെത്തുടർന്ന് ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ടിരുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് വൻതോതിൽ പണം പിടിച്ചെടുത്ത സംഭവമാണ് ജസ്റ്റിസ് വർമ്മയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. എന്നാൽ ആ പണം തന്റേതല്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു. തന്റെ രാജി തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാതെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അദ്ദേഹം രാജികത്ത് കൈമാറി. ജസ്റ്റിസ് വർമ്മയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്
ലണ്ടന്‍: ലോകരാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണികള്‍ക്ക് വഴിമരുന്നിട്ട് ട്രംപ്-സ്റ്റാര്‍മര്‍ പോര് മുറുകുന്നു. ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാത്ത ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള നാറ്റോ സഖ്യകക്ഷികളെ ‘ഓഡിറ്റ്’ ചെയ്യാനും സഹായിക്കാത്ത രാജ്യങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇതോടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപപ്പെട്ട അറ്റ്ലാന്റിക് സഖ്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുകയാണ്. ഇറാന്‍ യുദ്ധം തങ്ങളുടെ യുദ്ധമല്ലെന്നും സമാധാനം പുനഃസ്ഥാപിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നുമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നിലപാടാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
ചിക്കമഗളൂരു: നാലുനാള്‍ നീണ്ട കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായെങ്കിലും മാണിക്കധാരയിലെ 1500 അടി താഴ്ചയുള്ള അഗാധമായ കൊക്കയില്‍ നിന്നും ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെ ഉയരുന്നത് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍. മകളുടേത് വെറുമൊരു അപകടമരണമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. കാല്‍ വഴുതി വീഴാന്‍ യാതൊരു സാധ്യതയുമില്ലാത്ത സ്ഥലത്തുനിന്നും മകള്‍ എങ്ങനെ കൊക്കയിലെത്തി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കുടുംബം. ചൊവ്വാഴ്ച വൈകിട്ട് 5.20-ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശ്രീനന്ദയെ 5.35 ആയപ്പോഴേക്കും കാണാതായിരുന്നു.
തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ കേരളത്തില്‍ ചരിത്രപരമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തില്‍ ബിജെപി നേതൃത്വം. ഇത്തവണ ചുരുങ്ങിയത് ആറ് സീറ്റുകള്‍ വരെ നേടാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്‍. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ വിജയം സുനിശ്ചിതമാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നു. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ച മണ്ഡലങ്ങളുള്‍പ്പെടെയുള്ള ഇടങ്ങളില്‍ വലിയ വോട്ട് വര്‍ദ്ധനവാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് കൈവിട്ട മഞ്ചേശ്വരത്തും നേമത്തും ഇത്തവണ
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രമുഖ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ച് വിധി പറഞ്ഞത്. പുതിയ സിനിമയുടെ സെറ്റില്‍ വെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. അന്വേഷണത്തിന്റെ ഭാഗമായി രഞ്ജിത്തിനെ ഫോര്‍ട്ടുകൊച്ചിയിലെ സിനിമാ ലൊക്കേഷനിലും കാരവാനിലും എത്തിച്ച് പോലീസ് നേരത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. രഞ്ജിത്തിന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചെങ്കിലും കോടതി ഇത്








