വിവാദ പോലീസ് നിയമനം: മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശൻ വൈദ്യപരിശോധനയിൽ പരാജയപ്പെട്ടു; ഷിനു ചൊവ്വയ്ക്ക് വിജയം

തിരുവനന്തപുരം: കായിക താരങ്ങളെ ഗസറ്റഡ് റാങ്കിൽ പോലീസിൽ നിയമിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന് കടുത്ത തിരിച്ചടി. നിയമനത്തിന് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയിൽ ചിത്തരേശ് പരാജയപ്പെട്ടു. അതേസമയം, ഇദ്ദേഹത്തിനൊപ്പം നിയമന ശുപാർശ ലഭിച്ച മറ്റൊരു ലോക ചാമ്പ്യനായ ഷിനു ചൊവ്വ വൈദ്യപരിശോധനയിൽ വിജയിച്ചു. സ്പോർട്സ് ക്വാട്ടയിൽ ഇവർക്ക് പോലീസ് നിയമനം നൽകാനുള്ള ഉത്തരവ് നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു. കായികക്ഷമതാ പരിശോധന ഒഴിവാക്കി നേരിട്ട് ഗസറ്റഡ് റാങ്കിൽ നിയമനം നൽകുന്നതിനെതിരെ സേനയ്ക്കുള്ളിൽ

ബിജെപിക്ക് എവിടെ പിഴച്ചു? സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് മുൻ ഡിജിപി ടി.പി സെൻകുമാർ രംഗത്ത്

തിരുവനന്തപുരം: കേരളത്തെപ്പറ്റി എ, ബി, സി, ഡി അറിയാത്ത ആളാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന് പാർട്ടി സഹയാത്രികനും മുൻ ഡിജിപിയുമായ ടി പി സെൻകുമാർ. പ്രസിഡന്റിന്റെ അഭിപ്രായങ്ങൾക്ക് മറുത്തു പറയാൻ കഴിയാത്ത അനുചരവൃന്ദം കേരളത്തിലെ ബിജെപിയെ എവിടെയെത്തിച്ചെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സെൻകുമാർ ചോദിക്കുന്നു. കോർ ഹിന്ദുവിനെവിട്ട് ക്രിസ്ത്യൻ ഔട്ട് റീച്ചിനായി ബിജെപി പോയപ്പോൾ താൻ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ക്രിസ്ത്യൻ സഭാ നേതൃത്വങ്ങൾ നിയമസഭാ തെ രഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടിനെ പരാമർശിച്ച് സെൻകുമാർ ചൂണ്ടിക്കാട്ടി. ഷോൺ

ബിജെപിയുടെ വിജയസാധ്യത: അവകാശവാദങ്ങള്‍ കേന്ദ്രം പരിശോധിക്കുന്നു; ‘ത്രയങ്ങളില്‍’ പതറിയാല്‍ സംസ്ഥാന നേതൃത്വത്തിന് അഗ്‌നിപരീക്ഷ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മൂന്ന് മണ്ഡലങ്ങളിലെ വിജയം പാര്‍ട്ടിക്ക് അനിവാര്യമാണ്. എന്നാല്‍, ഈ ‘ത്രയങ്ങളില്‍’ അപ്രതീക്ഷിത തിരിച്ചടിയുണ്ടായാല്‍ സംസ്ഥാന നേതൃത്വത്തിന് അത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന സൂചനയാണ് ഡല്‍ഹിയില്‍നിന്ന് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍ കേന്ദ്രം വിശദമായി പരിശോധിച്ചുവരികയാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും മഞ്ചേശ്വരത്ത് കെ.

സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം അനുവദിച്ച് കോടതി, ജാമ്യം നല്‍കിയത് ആരോഗ്യസ്ഥിതി പരിഗണിച്ച് , പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുകളുണ്ടെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രകടമാണെന്ന് നിരീക്ഷിച്ച കോടതി, കേസിന്റെ ഗൗരവം അടിവരയിട്ടു. എന്നാൽ, ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ചാണ് കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിയുടെ വസ്‌തുതകളിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ലെങ്കിലും സാഹചര്യ തെളിവുകൾ രഞ്ജിത്തിന് എതിരാണെന്ന് കോടതി ഉത്തരവിൽ പരാമർശിച്ചു. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക ഗൗരവത്തോടെ കാണുന്നതായും കോടതി വ്യക്തമാക്കി.  ചുമത്തിയ കുറ്റങ്ങളിൽ അഞ്ച്

പോളിങ് ബൂത്തിൽ ചട്ടലംഘനം: കെ. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവമോർച്ച

കണ്ണൂർ: പോളിങ് ബൂത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരനെതിരെ യുവമോർച്ച പരാതി നൽകി. വോട്ട് രേഖപ്പെടുത്താൻ കയറിയപ്പോൾ കൂടെ അനുയായിയെ പ്രവേശിപ്പിച്ചെന്നും ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നുമാണ് പരാതി. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ കെ. ഷിജിൽ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സുധാകരനൊപ്പം ബൂത്തിനുള്ളിൽ ഉണ്ടായിരുന്ന ജയന്ത് ദിനേശനെതിരെയും പരാതി നൽകിയിട്ടുണ്ട്. വോട്ടിങ് നടപടികൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കെ, സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയെന്നും

വൈറല്‍ വിവാഹം: തമ്പാനൂര്‍ പോലീസിന് ഗുരുതര വീഴ്ച; ഡി.ജി.പി. വിശദീകരണം തേടും

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹത്തില്‍ തമ്പാനൂര്‍ പോലീസിന് സംഭവിച്ചത് അക്ഷന്തവ്യമായ വീഴ്ചയെന്ന് വിലയിരുത്തല്‍. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതി അവഗണിച്ചതാണ് പോലീസിനെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. സംഭവത്തില്‍ ദേശീയ കമ്മീഷന്‍ ഡി.ജി.പി.യെ നേരിട്ട് വിളിച്ചുവരുത്തിയതോടെ പോലീസ് ആസ്ഥാനത്ത് അടിയന്തര നടപടികള്‍ക്ക് നീക്കം തുടങ്ങി. വിവാഹദിവസം പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്പാനൂര്‍ സ്റ്റേഷനിലെത്തി തങ്ങളുടെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വാവിട്ടുകരഞ്ഞ് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്നാണ് ആക്ഷേപം. മാതാപിതാക്കള്‍ നല്‍കിയ ആധികാരികമായ ജനനരേഖകള്‍ തള്ളിക്കളഞ്ഞ

വി.എസ്. ശിവകുമാറിനെതിരെ അപകീര്‍ത്തി നോട്ടീസ്: രണ്ടുപേര്‍ക്കെതിരെ കേസ്; വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റും നിര്‍ണ്ണായകമായി; ആ കള്ള നോട്ടീസില്‍ വിശദ അന്വേഷണത്തിന് കാട്ടാക്കട പോലീസ്

കാട്ടാക്കട: അരുവിക്കര നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിത നീക്കം. ശിവകുമാറിനെതിരെ മോശമായ പരാമര്‍ശങ്ങളടങ്ങിയ നോട്ടീസുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ ശ്രമിച്ച രണ്ടുപേര്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു. വീരണകാവ് സ്വദേശികളായ മണികണ്ഠന്‍, സയ്യിദ് സബര്‍മതി എന്നിവരാണ് പ്രതികള്‍. വി.എസ്. ശിവകുമാറിന്റെ പരാതിയെത്തുടര്‍ന്ന് കാട്ടാക്കട എസ്.എച്ച്.ഒ. ജി. സുഭാഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് നോട്ടീസുകള്‍ പിടിച്ചെടുത്തത്. മണികണ്ഠന്റെ വീട്ടില്‍നിന്ന് രണ്ടായിരവും സയ്യിദിന്റെ വീട്ടില്‍നിന്ന് ഇരുന്നൂറ്റമ്പതും നോട്ടീസുകള്‍ കണ്ടെടുത്തു. അച്ചടിച്ച പ്രസ്സിന്റെ

‘ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും പേടിക്കില്ല’; പി.സി. ജോര്‍ജിനെതിരെ ദീപികയുടെ മുഖപ്രസംഗം! ; കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരായ അധിക്ഷേപത്തില്‍ സഭയ്ക്ക് കടുത്ത അമര്‍ഷം!

കോട്ടയം: ബിജെപി നേതാവ് പി.സി. ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും അധിക്ഷേപ പരാമർശങ്ങൾക്കും ഭീഷണികൾക്കും മുഖപ്രസംഗത്തിലൂടെ മറുപടി നൽകി സഭാ പത്രമായ ദീപിക. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക വ്യക്തമാക്കി. കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും മുഖപ്രസംഗം കടുത്ത ഭാഷയിൽ വിമർശിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പി.സി. ജോർജ് നടത്തിയ വിവാദ പരാമർശങ്ങളാണ് ദീപികയെ ചൊടിപ്പിച്ചത്. ബിഷപ്പ് മഠങ്ങളിൽ

ചന്ദ്രനെ വലംവെച്ച് ആര്‍ട്ടെമിസ് മടങ്ങി; പസഫിക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

വാഷിങ്ടണ്‍: അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം മനുഷ്യനെ ചന്ദ്രന്റെ ചാരത്തെത്തിച്ച നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. പത്ത് ദിവസം നീണ്ട ചരിത്രപ്രധാനമായ ബഹിരാകാശ യാത്രയ്ക്ക് ശേഷം നാലംഗ സംഘം സഞ്ചരിച്ച ഒറിയോണ്‍ പേടകം ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ കാലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു. ഇതോടെ മനുഷ്യന്‍ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരത്തേക്ക് നടത്തിയ ഐതിഹാസിക യാത്രയ്ക്ക് ശുഭപര്യവസാനമായി. മണിക്കൂറില്‍ 25,000 മൈല്‍ വേഗതയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തുളച്ചുകയറിയ പേടകം, ഘര്‍ഷണം മൂലം ഉണ്ടായ

ചര്‍ച്ചയ്ക്കായി മാത്രം ഇറാനെ ജീവനോടെ നിലനിര്‍ത്തുന്നു; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

വാഷിങ്ടണ്‍/ഇസ്ലാമാബാദ്: മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനായി ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാനെതിരെ കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഭരണകൂടം ഇന്ന് ജീവനോടെയിരിക്കുന്നത് തന്നെ സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണെന്ന് ട്രംപ് ആഞ്ഞടിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. അന്താരാഷ്ട്ര ജലപാതകള്‍ തടഞ്ഞുകൊണ്ട് ലോകത്തെ ഭീഷണിപ്പെടുത്തുന്നതല്ലാതെ മറ്റ് തന്ത്രങ്ങളൊന്നും ഇറാന്റെ കൈവശമില്ലെന്ന് ട്രംപ് കുറിച്ചു. ഇറാന്‍ ഭരണകൂടത്തിന്റെ നിലനില്‍പ്പ് തന്നെ