ബിജെപിക്ക് എവിടെ പിഴച്ചു? സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് മുൻ ഡിജിപി ടി.പി സെൻകുമാർ രംഗത്ത്

തിരുവനന്തപുരം: കേരളത്തെപ്പറ്റി എ, ബി, സി, ഡി അറിയാത്ത ആളാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന് പാർട്ടി സഹയാത്രികനും മുൻ ഡിജിപിയുമായ ടി പി സെൻകുമാർ. പ്രസിഡന്റിന്റെ അഭിപ്രായങ്ങൾക്ക് മറുത്തു പറയാൻ കഴിയാത്ത അനുചരവൃന്ദം കേരളത്തിലെ ബിജെപിയെ എവിടെയെത്തിച്ചെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സെൻകുമാർ ചോദിക്കുന്നു.

കോർ ഹിന്ദുവിനെവിട്ട് ക്രിസ്ത്യൻ ഔട്ട് റീച്ചിനായി ബിജെപി പോയപ്പോൾ താൻ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ക്രിസ്ത്യൻ സഭാ നേതൃത്വങ്ങൾ നിയമസഭാ തെ രഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടിനെ പരാമർശിച്ച് സെൻകുമാർ ചൂണ്ടിക്കാട്ടി. ഷോൺ ജോർജും പി സി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ എന്നും എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവമാണെന്നും സെൻകുമാർ കുറ്റപ്പെടുത്തുന്നു. ഇവരുടെ ഒന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കുമെന്ന്കൂടി ഇവർക്ക് മനസ്സിലാകണം.

ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിൽനിന്നും ക്രിസ്ത്യൻ സമൂഹത്തെ രക്ഷിക്കുന്നത് ബിജെപി മാത്രമാണെന്ന് ക്രിസ്ത്യൻ എന്ന് പേരെടുത്ത് പറയാതെ മുൻ ഡി ജി പി പറയുന്നു.

ഈ തെരഞ്ഞെടുപ്പിൽ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതൊരു സഹായവും ഇല്ലാതെയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി എല്ലാവരും കാണിച്ചാൽ നന്ന്. അങ്ങനെ പറഞ്ഞു കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഒരു കന്യാസ്ത്രീയുടെ മുന്നിൽ അതീവ ബഹുമാനത്തോടെ കുനിഞ്ഞു നിന്ന് കൈമുത്തുന്ന ചിത്രം പങ്കുവെച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് സെൻകു മാർ അവസാനിപ്പിച്ചിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.