കണ്ണൂർ: പോളിങ് ബൂത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരനെതിരെ യുവമോർച്ച പരാതി നൽകി. വോട്ട് രേഖപ്പെടുത്താൻ കയറിയപ്പോൾ കൂടെ അനുയായിയെ പ്രവേശിപ്പിച്ചെന്നും ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നുമാണ് പരാതി. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ കെ. ഷിജിൽ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
സുധാകരനൊപ്പം ബൂത്തിനുള്ളിൽ ഉണ്ടായിരുന്ന ജയന്ത് ദിനേശനെതിരെയും പരാതി നൽകിയിട്ടുണ്ട്. വോട്ടിങ് നടപടികൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കെ, സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വോട്ട് രേഖപ്പെടുത്തുന്ന രഹസ്യ അറയ്ക്ക് സമീപം അനുയായിയെ പ്രവേശിപ്പിച്ചത് ചട്ടലംഘനമാണ്. ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ നിരോധിച്ചിരിക്കെ അത് ഉപയോഗിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് യുവമോർച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
ക ണ്ണൂരിൽ വോട്ടെടുപ്പ് പുരോഗമിക്കവെ ഉയർന്ന ഈ പരാതി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പോളിങ് ബൂത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലും ഉദ്യോഗസ്ഥരുടെ ജാഗ്രതയിലും വീഴ്ചയുണ്ടായോ എന്ന് കമ്മീഷൻ പരിശോധിക്കും. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറോട് കമ്മീഷൻ റിപ്പോർട്ട് തേടിയേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സമരത്തോട് സര്‍ക്കാര്‍ അനുഭാവം കാട്ടിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിനെ തോല്‍പ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്; വേദിയില്‍ ജോസ് കെ മാണിയും എത്തി; പിണറായി സര്‍ക്കാരിന് ‘ആരോഗ്യ ഭീഷണിയും’!





