തിരുവനന്തപുരം: സിപിഐഎം വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പോര് വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് നീങ്ങുന്നു. ജി. സുധാകരന്റെ നടപടിയെ ‘ചെറ്റത്തരം’ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതിന് പിന്നാലെ, ആ വിളിയിൽ താൻ അഭിമാനിക്കുന്നു എന്ന മറുപടിയുമായി സുധാകരൻ രംഗത്തെത്തി. യുഡിഎഫ് ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണെന്നും താൻ 18 വയസ്സ് വരെ ഓലമേഞ്ഞ അത്തരം വീട്ടിലാണ് വളർന്നതെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ലെന്നും നിഘണ്ടു വായിച്ചിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. തന്നെ ഇനി ‘വറ്റ മത്സ്യം’ എന്ന് വിളിച്ചാലും തിരിച്ചു ചീത്ത പറയില്ലെന്നും അത് തന്റെ ഗുരുത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആര് നിന്നാലും ജയിക്കുന്ന മണ്ഡലത്തിലാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഒൻപത് തവണയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂരിലെ മണ്ഡലങ്ങളെന്നും, അവിടെ എകെജി മരിക്കുന്നത് വരെ പാർലമെന്റ് അംഗമായിരുന്നിട്ടുണ്ടെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.
തനിക്ക് സ്ഥാനമാനങ്ങളോട് മോഹമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെയും സുധാകരൻ തള്ളി. പാർട്ടിയെ വഞ്ചിച്ചു എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും താൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. “ജി. സുധാകരൻ കാണിച്ചത് വലിയ ചെറ്റത്തരമാണ്, വഞ്ചനയാണ്. അതിന് ഇതിൽ പരം വിശേഷണങ്ങളില്ല. പാർട്ടി അർപ്പിച്ച വിശ്വാസം മുഴുവൻ കളഞ്ഞുകുളിച്ച് മറ്റൊരു ഗൂഢാലോചനയിൽ പങ്കാളിയായി എതിർഭാഗത്തിന്റെ പിന്തുണയോടെ സ്ഥാനാർത്ഥിയാകുന്നത് വലിയ പാതകമാണ്,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.ഫോൺ വിളി വിവാദത്തിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം പൂർണ്ണമായും വഷളായ പശ്ചാത്തലത്തിൽ, അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പോരാട്ടം വ്യക്തിപരമായ അന്തസ്സിന്റെ കൂടി പ്രശ്നമായി മാറിയിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തുടര്‍ഭരണത്തിനെതിരെ തുടര്‍ച്ചയായ വിമര്‍ശനം ; കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സി.പി.എം . തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ സച്ചിദാനന്ദന്റെ വടൂക്കരയിലെ വീട്ടിലെത്തി





