ത്രികോണപ്പോര് നടന്ന നേമത്ത് അട്ടിമറി വിജയം നേടുമെന്ന് യുഡിഎഫ്; ശബരീനാഥന്‍ അയ്യായിരത്തോളം വോട്ടിന് ജയിക്കുമെന്ന് ബൂത്ത് തല കണക്കുകളുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നേമം മണ്ഡലത്തിൽ അട്ടിമറി വിജയം അവകാശപ്പെട്ട് യുഡിഎഫ് രംഗത്ത്. മണ്ഡലം കമ്മിറ്റിയുടെ ബൂത്ത് തല കണക്കുകൾ പ്രകാരം കെ.എസ്. ശബരീനാഥൻ 4,500 മുതൽ 5,300 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. 2011 മുതൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട യുഡിഎഫ് ഇത്തവണ ഒന്നാമതെത്തുമെന്ന അവകാശവാദം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതാണ്. എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ രണ്ടാമതാകുമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ശബരീനാഥൻ

യുഎസ് – ഇറാന്‍ ചര്‍ച്ചകള്‍ പൊളിച്ചത് നെതന്യാഹുവിന്റെ ഫോണ്‍കോള്‍; 21 മണിക്കൂര്‍ നീണ്ട സമാധാന നീക്കം തകര്‍ത്തത് ആ ഒരു ഫോണ്‍ കോള്‍ ?

ഇസ്ലാമാബാദ്/ടെഹ്‌റാൻ: ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഇടപെടലാണെന്ന് ഇറാൻ. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ നെതന്യാഹു ഫോണിൽ വിളിച്ചതോടെയാണ് ചർച്ചകൾ വഴിമുട്ടിയതെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി എക്സിലൂടെ ആരോപിച്ചു. 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾ ഇസ്രയേലിന്റെ താൽപ്പര്യങ്ങൾക്കായി അമേരിക്ക മാറ്റിവെക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ശുഭകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇറാൻ എത്തിയത്. എന്നാൽ ചർച്ചയ്ക്കിടെ വാൻസിനെ നെതന്യാഹു വിളിച്ചതോടെ ചർച്ചയുടെ ഗതി മാറിയെന്നും യുദ്ധത്തിലൂടെ

അമേരിക്കന്‍ പിടിവാശിയില്‍ ഉടക്കി ഇസ്ലാമാബാദ് ചര്‍ച്ച; മധ്യസ്ഥ ശ്രമങ്ങള്‍ പാളി, ഇറാന്‍ വഴങ്ങിയില്ല; എണ്ണ വില ഉയരും; ലോകം പ്രതിസന്ധിയില്‍ തന്നെ

ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സമാധാനം ലക്ഷ്യമിട്ട് പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന നിര്‍ണ്ണായകമായ ഇറാന്‍-അമേരിക്ക മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. അമേരിക്ക മുന്നോട്ടുവെച്ച അനാവശ്യ നിബന്ധനകളും ഏകപക്ഷീയമായ ആവശ്യങ്ങളുമാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായതെന്ന് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. 21 മണിക്കൂര്‍ നീണ്ട തീവ്രമായ നയതന്ത്ര ശ്രമങ്ങള്‍ക്കൊടുവിലും ഇരുവിഭാഗത്തിനും ധാരണയിലെത്താന്‍ സാധിച്ചില്ല. യഥാര്‍ത്ഥത്തില്‍ ഒരു ഒത്തുതീര്‍പ്പല്ല, മറിച്ച് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഇറാനുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ശ്രമിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍ഐബി (കഞകആ) റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ ജനതയുടെ ദേശീയ

ആ കുംഭമേള കല്യാണത്തിന് അനുമതി കൊടുത്തത് ആധാര്‍ നോക്കി; വീഴ്ച പറ്റിയിട്ടില്ലെന്ന് തമ്പാനൂര്‍ പോലീസ്; വൈറല്‍ വിവാഹത്തില്‍ അടിമുടി ദുരൂഹം; പോലീസ് റിപ്പോര്‍ട്ട് ഡിജിപിക്ക്

തിരുവനന്തപുരം: രാജ്യശ്രദ്ധയാകര്‍ഷിച്ച മധ്യപ്രദേശ് കുംഭമേള വൈറല്‍ വിവാഹത്തില്‍ കേരളാ പോലീസിനെതിരെയുള്ള ആരോപണങ്ങള്‍ തള്ളി തമ്പാനൂര്‍ പോലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് ഒറിജിനലാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ ഈ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. പോലീസ് മേധാവിക്ക് നേരിട്ട് ഹാജരാകാന്‍ ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് പോലീസ് മേധാവി തമ്പാനൂര്‍ പോലീസ് വിശദീകരണം നല്‍കിയത്. വിവാദമായ വിവാഹത്തിന് പിന്നിലെ നാടകീയ രംഗങ്ങള്‍ ആരംഭിക്കുന്നത് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ്. പെണ്‍കുട്ടി

വേദനകളെ സംഗീതമാക്കിയ പോരാട്ടം; നിഴലില്‍ നിന്ന് നിത്യവിസ്മയത്തിലേക്കുള്ള ആശാ ഭോസ്ലെയുടെ ജീവിതയാത്ര; ഇനി ആ മധുര ശബ്ദം ഓര്‍മ്മകളില്‍ മാത്രം; ആശാ ഭോസ്ലെ വിടവാങ്ങുമ്പോള്‍

മുംബൈ: ലതാ മങ്കേഷ്‌കര്‍ എന്ന വാനമ്പാടിക്ക് പിന്നാലെ അനുജത്തി ആശാ ഭോസ്ലെയും മടങ്ങുമ്പോള്‍ ഇന്ത്യന്‍ സംഗീതത്തിലെ ഒരു സുവര്‍ണ്ണ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. എട്ടു പതിറ്റാണ്ട് കാലം ഇന്ത്യയുടെ വിവിധ ഭാഷകളില്‍ 12,500-ലധികം ഗാനങ്ങള്‍ ആലപിച്ച ആശയുടെ ജീവിതം പൂമെത്തയായിരുന്നില്ല. പകരം, കല്ലും മുള്ളും നിറഞ്ഞ കനല്‍വഴികളിലൂടെയുള്ള ഒരു അതിജീവന യാത്രയായിരുന്നു അത്. തന്റെ 16-ാം വയസ്സില്‍ ചേച്ചി ലതാ മങ്കേഷ്‌കറുടെ സെക്രട്ടറിയായിരുന്ന ഗണപത് റാവു ഭോസ്ലെയുമായി പ്രണയത്തിലായതാണ് ആശയുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ്. കുടുംബത്തിന്റെ കടുത്ത

അമ്പലപ്പുഴയില്‍ ജി. സുധാകരന്റെ കരുത്ത് തിരിച്ചറിഞ്ഞ് സിപിഎം; പാര്‍ട്ടി വിമതന് ജയസാധ്യത! നേമത്ത് ശിവന്‍കുട്ടിക്ക് പ്രതീക്ഷ; 80 സീറ്റുകളിലേക്ക് ഒതുങ്ങുന്ന ഇടതു കണക്കുകള്‍;  ആലപ്പുഴയില്‍ ‘സുധാകരനിസം’!

തിരുവനന്തപുരം: സംസ്ഥാനത്ത് ഏകദേശം 80 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്താനാകുമെന്ന സിപിഎമ്മിന്റെ താഴെത്തട്ടിലുള്ള കണക്കുകള്‍ പുറത്തുവരുമ്പോള്‍ പല സിറ്റിങ് സീറ്റുകളിലും ആശങ്ക പടരുന്നു. കഴിഞ്ഞ തവണത്തെ 99 സീറ്റുകളുടെ ആധിപത്യം ഇത്തവണ ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും ആലപ്പുഴ ജില്ലയില്‍ സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജി. സുധാകരന്റെ സാന്നിധ്യം അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. സുധാകരന്‍ മണ്ഡലത്തിലുള്ള സ്വാധീനം വോട്ടായി മാറിയാല്‍ സീറ്റ് നഷ്ടപ്പെടുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി. അതേസമയം,

ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു; വിടവാങ്ങിയത് 92-ാം വയസ്സില്‍

മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയസ്തംഭനത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഗീത പ്രേമികളെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയാണ് ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ സമാനതകളില്ലാത്ത ഈ സ്വരം മായുന്നത്. എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് ആശാ ഭോസ്‌ലെയുടെ ശബ്ദത്തിലൂടെ പുറത്തുവന്നത്. ലതാ മങ്കേഷ്‌കർക്ക് ശേഷം ഇന്ത്യൻ സംഗീതം കണ്ട ഏറ്റവും വലിയ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു

മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനും വി. ശിവൻകുട്ടിക്കുമെതിരെ നിയമക്കുരുക്ക്; പോക്സോ കേസ് വിവാദത്തിൽ

തിരുവനന്തപുരം: കുംഭമേളയിലെ മാല വിൽപ്പനയിലൂടെ ശ്രദ്ധേയയായ മോണാലിസയുടെ വിവാഹം നടത്തുന്നതിനു നേതൃത്വം നൽകിയ സിപിഎം നേതാക്കൾ പിടിച്ചത് വലിയ പുലിവാൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നതിന് കൂട്ടുനിന്നു എന്നുള്ള കുറ്റമാണ് സിപിഎം നേതാക്കൾക്കെതിരെ ഉയർന്നിട്ടുള്ളത്. തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ കഴിഞ്ഞ മാർച്ച്‌ 11ന് നടന്ന വിവാഹ ചടങ്ങിന് കാർമികത്വം വഹിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, രാജ്യസഭാംഗം എ എ റഹീം

ഹണി എം വർഗീസ് ഉൾപ്പെടെ 5 പേരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രസ്താവിച്ച സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ഉൾപ്പെടെ അഞ്ച് പ്രമുഖ ജുഡീഷ്യൽ ഓഫീസർമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു. നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ഹണി എം. വർഗീസിനെ കൂടാതെ തിരുവനന്തപുരം ജില്ലാ ജഡ്ജി എസ്. നസീറയും ഹൈക്കോടതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലാ ജഡ്ജി പി.എസ്. ശശികുമാർ, എറണാകുളം ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്ണൻ, പത്തനംതിട്ട

ഫ്‌ളാറ്റ് ഫൂട്ടിനെ എങ്ങനെ മറികടക്കും? പോലീസിലെ പിന്‍വാതില്‍ നിയമനം: സര്‍ക്കാരിന് തിരിച്ചടിയായി വൈദ്യപരിശോധന; രാഷ്ട്രീയ ഗതിമാറ്റത്തില്‍ ഉറ്റുനോക്കി ശരീര സൗന്ദര്യ മത്സര വിജയികള്‍! കേരളാ പോലീസിന് ഇത് നാണക്കേട്

കേരളാ പോലീസിന്റെ അന്തസ്സിനും അച്ചടക്കത്തിനും വെല്ലുവിളിയുയര്‍ത്തുന്ന തരത്തില്‍ വിവാദമായ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ നിയമനം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്തരേഷ് നടേശന്‍, ഷിനു ചൊവ്വ എന്നിവരെ ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം തുടക്കം മുതലേ വിവാദമായിരുന്നു. നിലവില്‍ ഒരാള്‍ വൈദ്യപരിശോധനയില്‍ പരാജയപ്പെട്ടതോടെ ഈ നിയമന പ്രക്രിയ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സാധാരണഗതിയില്‍ ഒളിമ്പിക്‌സ്, ദേശീയ ഗെയിംസ് തുടങ്ങിയ കായിക ഇനങ്ങളില്‍ മികവ് തെളിക്കുന്നവര്‍ക്കാണ് പോലീസ് സേനയില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം നല്‍കുന്നത്. എന്നാല്‍ ഈ