‘ഞാന്‍ അജ്മീറിലും പുഷ്‌കറിലുമാണ്; അവള്‍ ഓടിപ്പോയി’; പോക്‌സോ കേസിന് പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഫര്‍മാന്‍ ഖാന്‍; ദുരൂഹതയേറുന്നു

തിരുവനന്തപുരം/ഭോപ്പാല്‍: അരുമാനൂര്‍ ‘വൈറല്‍’ വിവാഹത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ രാജ്യം ഉറ്റുനോക്കുന്ന വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി ഫര്‍മാന്‍ ഖാന്‍, തന്നോടൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. താന്‍ ഇപ്പോള്‍ രാജസ്ഥാനിലെ അജ്മീറിലും പുഷ്‌കറിലുമാണെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി ഓടിപ്പോയെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് ഫര്‍മാന്‍ ഖാന്‍ അവകാശപ്പെടുന്നത്. ഫര്‍മാന്‍ ഖാന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ പെണ്‍കുട്ടിയുടെ കുടുംബം കടുത്ത ആശങ്കയിലാണ്. ഫര്‍മാന്‍ പെണ്‍കുട്ടിയെ മനപ്പൂര്‍വ്വം ഒളിപ്പിച്ചതാണെന്നും അതല്ലെങ്കില്‍ എന്തെങ്കിലും അപായപ്പെടുത്തിയോ എന്നുമാണ്

പോളിംഗ് കണക്കിലെ ‘നിഗൂഢത’: രാഷ്ട്രീയ കേരളം മുള്‍മുനയില്‍; കമ്മീഷനെതിരെ ഭരണ-പ്രതിപക്ഷങ്ങള്‍ കൈകോര്‍ക്കുമ്പോള്‍

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ പോളിംഗ് കണക്കുകള്‍ പുറത്തുവിടാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രാഷ്ട്രീയ കേരളത്തില്‍ വലിയ പുകിലുകള്‍ക്ക് വഴിമാറുന്നു. സാധാരണഗതിയില്‍ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വ്യക്തമാകാറുള്ള കണക്കുകള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ‘പ്രഹേളിക’യായി തുടരുന്നത് ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഭരണ-പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. സാധാരണ രാഷ്ട്രീയമായി ഇരുധ്രുവങ്ങളില്‍ നില്‍ക്കാറുള്ള മന്ത്രി വി. ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഈ വിഷയത്തില്‍ ഒരേസ്വരത്തിലാണ് സംസാരിക്കുന്നത്.

ലോണ്‍ ആപ്പ് കഥ പൊളിയുന്നു; നിതിന്‍ രാജിന്റേത് കൊലപാതകത്തിന് തുല്യമായ പീഡനം; ഡോ. റാം ‘ക്രൂരന്‍’, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പുറത്തുവരുന്നത് കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകള്‍. മരണത്തിന് പിന്നില്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. എം.കെ. റാമിന്റെ നിരന്തര പീഡനമാണ് നിതിനെ മരണത്തിലേക്ക് തള്ളിവീഴ്ത്തിയതെന്നും സഹപാഠികള്‍ വെളിപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും തകര്‍ക്കുന്ന വിചിത്രമായ ശിക്ഷാരീതികളാണ് കോളേജില്‍ നടന്നിരുന്നതെന്ന് സഹപാഠികള്‍ തെളിവുസഹിതം വ്യക്തമാക്കുന്നു. നിതിനെ മുറിയില്‍ വിളിപ്പിച്ചു ഭീഷണിപ്പെടുത്തിയ ആ രണ്ട് മണിക്കൂര്‍ മറച്ചുവെക്കാന്‍ അധികൃതര്‍ ബോധപൂര്‍വ്വം ചമച്ച തിരക്കഥയാണ്

ശ്രീക്കുട്ടിക്ക് തുണയായി ‘ഔഷധി’; തുടർചികിത്സയ്ക്കായി നാളെ പഞ്ചകർമ്മ ആശുപത്രിയിലേക്ക് മാറ്റും; എല്ലാ ചെലവും ഏറ്റെടുക്കുമെന്ന് ശോഭനാ ജോർജ്

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ മദ്യപന്റെ ക്രൂരതയ്ക്ക് ഇരയായി റെയിൽവേ ട്രാക്കിലേക്ക് എറിയപ്പെട്ട ശ്രീക്കുട്ടിയെ സഹായിക്കാൻ സർക്കാർ സ്ഥാപനമായ ‘ഔഷധി’ എത്തുന്നു. നിലവിൽ മലപ്പുറം മഞ്ചേരിയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ കഴിയുന്ന ശ്രീക്കുട്ടിയെ തുടർചികിത്സയ്ക്കായി നാളെ ഔഷധിയുടെ പഞ്ചകർമ്മ ആശുപത്രിയിലേക്ക് മാറ്റും. ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് ശ്രീക്കുട്ടിയുടെ അമ്മയുമായി സംസാരിക്കുകയും ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പുനൽകുകയും ചെയ്തു. സർക്കാരിന്റെയും അധികൃതരുടെയും അവഗണനയെക്കുറിച്ച് ശ്രീക്കുട്ടി കഴിഞ്ഞ ദിവസം നടത്തിയ ഹൃദയഭേദകമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഈ പുതിയ നീക്കം.

ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയ ‘കെസി’ നയതന്ത്രം; സിപിഎമ്മിനെ തളച്ചത് അണിയറയിലെ ഈ കരുനീക്കങ്ങള്‍; കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആരാകും മുഖ്യമന്ത്രി?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം സിപിഎമ്മിന്റെ അടിത്തറയിളക്കിയ കൊഴിഞ്ഞുപോക്കുകള്‍ക്കാണ് 2026 നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. സിപിഎമ്മിലെ കരുത്തരായ നേതാക്കളെ യുഡിഎഫ് പാളയത്തിലെത്തിച്ച് പടക്കളത്തിലിറക്കിയ കെ.സി. വേണുഗോപാലിന്റെ നയതന്ത്രജ്ഞത വിജയപ്രതീക്ഷ നല്‍കുന്നതോടെ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകളും അണിയറയില്‍ സജീവമായിക്കഴിഞ്ഞു. ജി. സുധാകരന്‍, ഐഷാ പോറ്റി, ടി.കെ. ഗോവിന്ദന്‍, പി.വി. കുഞ്ഞിക്കൃഷ്ണന്‍ തുടങ്ങി സിപിഎമ്മിന്റെ ഓരോ ജില്ലയിലെയും പടക്കുതിരകളെ യുഡിഎഫിന്റെ പോര്‍ച്ചട്ടയണിയിച്ചതിന് പിന്നില്‍ കെ.സി. വേണുഗോപാല്‍ എന്ന സംഘടനാ ശില്പിയുടെ മാസങ്ങള്‍

“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”; കോൺഗ്രസ് വിട്ട എൻ.എസ്. നുസൂർ സിപി എമ്മിൽ; കൈവിട്ടത് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്; സ്വീകരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസ് നേതൃത്വവുമായി തെറ്റിയ യുവനേതാവ് എൻ.എസ്. നുസൂർ ഔദ്യോഗികമായി സിപിഐഎമ്മിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നുസൂറിനെ ചുവന്ന ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റായ നുസൂർ, കെപിസിസി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പാർട്ടി വിട്ടത്. പാർട്ടി പ്രവേശനത്തിന് പിന്നാലെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന കുറിപ്പോടെ സിപിഐഎം പതാകയ്‌ക്കൊപ്പമുള്ള ചിത്രം നുസൂർ ഫേസ്ബുക്കിൽ പങ്കുവെച്ചു.വാമനപുരം

ഇറാന്‍ യുദ്ധം: ‘സമ്പൂര്‍ണ്ണ വിജയം’ എന്ന് ട്രംപ്; പാളിയ തന്ത്രങ്ങളെന്ന് നിരീക്ഷകര്‍; ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാനിലെ സൈനിക നടപടി ‘സമ്പൂര്‍ണ്ണ വിജയം’ ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുമ്പോഴും, ലോകം വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കും നയതന്ത്ര പ്രതിസന്ധിയിലേക്കും നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആറാഴ്ച നീണ്ടുനിന്ന അതിശക്തമായ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെങ്കിലും, ഇറാന്‍ ഭരണകൂടം തകര്‍ന്നിട്ടില്ലെന്ന് മാത്രമല്ല കൂടുതല്‍ തീവ്രമായ നിലപാടുകളിലേക്ക് നീങ്ങുകയാണെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ആഡം പോഗ്രണ്ടിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ ഇനി ചര്‍ച്ചകള്‍ക്ക് വന്നാലും ഇല്ലെങ്കിലും തനിക്ക് പ്രശ്‌നമില്ലെന്ന കര്‍ശന

അപര്‍ണ്ണ കരുതലും സൂപ്പറുമായി; പോലീസ് മിന്നലുമായി! തൃശൂരില്‍ മരണക്കയത്തില്‍ നിന്നും വീട്ടമ്മയെ പറത്തിക്കൊണ്ടുവന്ന കേരള പോലീസിന് കയ്യടിക്കാം; വെല്‍ഡണ്‍ തൃശൂര്‍ പോലീസ്

തൃശൂര്‍: പോലീസിന്റെ തങ്കമനസ്സില്‍ തൃശൂരില്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് ഒരു വീട്ടമ്മയുടെ ജീവന്‍. വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെയാണ് തൃശൂര്‍ സിറ്റി പോലീസ് മരണമുഖത്തുനിന്നും രക്ഷിച്ചെടുത്തത്. വനിതാ പോലീസ് ഉദ്യോഗസ്ഥയായ അപര്‍ണ്ണയുടെ സ്വപ്ന തുല്യമായ ജാഗ്രതയും വിയ്യൂര്‍ പോലീസിന്റെ ഇടിമിന്നല്‍ വേഗതയുമാണ് ഒരു വലിയ ദുരന്തത്തെ വഴിമാറ്റിയത്. വിഷമങ്ങള്‍ ഇറക്കിവെക്കാന്‍ പലപ്പോഴും തൃശൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ അപര്‍ണ്ണയുടെ മുന്നിലെത്തുന്ന ആ വീട്ടമ്മയ്ക്ക് അപര്‍ണ്ണ വെറുമൊരു പോലീസ് ഓഫീസറായിരുന്നില്ല, മറിച്ച് കൂടെപ്പിറപ്പിന്റെ കരുതലുള്ള

ഓട്ടോക്കാരന്റെ മകനില്‍ നിന്ന് ഗുണ്ടാത്തലവന്റെ വലംകൈയിലേക്ക്; കണ്ണാടി ഷാജിയുടെ ക്വട്ടേഷന്‍ സംഘത്തില്‍ തുടങ്ങിയ ‘അലന്‍ പുന്നൂസ്’ ഒടുവില്‍ 300 കോടിയുടെ ലഹരി സിന്‍ഡിക്കേറ്റ് തലവനായ കഥ

ഭുവനേശ്വര്‍/തിരുവനന്തപുരം: ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനില്‍ നിന്ന് ഒഡിഷയിലെ ഘോരവനത്തിനുള്ളിലെ ദ്വീപ് കേന്ദ്രീകരിച്ച് 300 കോടിയുടെ ലഹരി സാമ്രാജ്യം ഭരിക്കുന്ന ‘കഞ്ചാവ് രാജാവിലേക്കുള്ള’ അലന്‍ ജയരാജ് എന്ന അലന്‍ പുന്നൂസിന്റെ വളര്‍ച്ച സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്. തിരുവനന്തപുരം നഗരത്തിലെ നന്തന്‍കോട് സ്വദേശിയായ അലന്‍, ഗുണ്ടകളോടുള്ള ആരാധന മൂത്താണ് കൗമാരപ്രായത്തില്‍ തന്നെ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന കണ്ണാടി ഷാജിയുടെ ക്വട്ടേഷന്‍ സംഘത്തില്‍ എത്തിയത്. നഗരത്തിലെ ഗുണ്ടാപ്പകകളുടെയും ക്വട്ടേഷനുകളുടെയും ഭാഗമായി മാറിയ അലന്‍ വൈകാതെ കണ്ണാടി ഷാജിയുടെ വിശ്വസ്തനായി.

വാഹനപ്രേമികള്‍ക്ക് തിരിച്ചടി! ഹ്യുണ്ടായ് കാറുകള്‍ക്ക് വില കൂടും; മെയ് മുതല്‍ എല്ലാ മോഡലുകള്‍ക്കും വില വര്‍ധനവ്

ന്യൂഡൽഹി: പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തങ്ങളുടെ കാറുകൾക്ക് വില വർദ്ധിപ്പിക്കുന്നു. 2026 മെയ് മാസം മുതൽ ഹ്യുണ്ടായിയുടെ എല്ലാ മോഡലുകൾക്കും ഒരു ശതമാനം വരെ വില വർദ്ധനവ് നിലവിൽ വരുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. നിർമ്മാണ ചെലവിലുണ്ടായ വർദ്ധനവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് റെഗുലേറ്ററി ഫയലിംഗിൽ കമ്പനി വ്യക്തമാക്കി. ഈ ഏപ്രിൽ മാസം മുതൽ രാജ്യത്തെ മറ്റ് പ്രമുഖ വാഹന കമ്പനികളും വില പരിഷ്കരണം നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ