കോളേജുകളിലെ അധ്യാപക പീഡനം: അതിവേഗ പരിഹാര കമ്മിറ്റി വേണമെന്ന് ആവശ്യം; ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

തിരുവനന്തപുരം: കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ സെഷണൽ മാർക്കിന്റെ മറവിൽ അധ്യാപകരിൽ നിന്നും  വിദ്യാർഥികൾക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങൾ തടയാനും കുറ്റക്കാർക്കെതിരെ ഉടനടി നടപടി സ്വീകരിക്കാനും സർവകലാശാലകളിൽ അതിവേഗ അധ്യാപക പീഡന പരിഹാര കമ്മിറ്റികൾ  രൂപീകരിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഇത് സംബന്ധിച്ച് സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.  വിദ്യാർത്ഥികളുടെ സെഷണൽ മാർക്കുകൾ  വെട്ടി കുറയ്ക്കുന്നതും അതിലൂടെ വിദ്യാർത്ഥികളെ ഭീഷണിപെടുത്തി പീഡിപ്പിക്കുന്നതും കോളേജുകളിൽ, പ്രത്യേകിച്ച് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോളേജുകളിൽ 

മുന്‍പും ‘പ്രശ്‌നക്കാരന്‍’; സുരക്ഷാ വലയത്തില്‍ ‘മദ്യപിച്ചുള്ള’ പരാക്രമം; പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്.ഐക്ക് സസ്പെന്‍ഷന്‍; ഇതി തൊപ്പി കിട്ടാന്‍ ഇടയില്ല

തിരുവനന്തപുരം: രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുത്ത അതീവ സുരക്ഷാ പ്രാധാന്യമുള്ള ഔദ്യോഗിക പരിപാടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ കൃഷ്ണമോഹനെതിരെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കര്‍ശന നടപടിയെടുത്തത്. വി.ഐ.പി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രൊബേഷന്‍ കാലമായതിനാല്‍ ജോലി പോകാനാണ് സാധ്യത. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് കൃഷ്ണമോഹനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. എന്നാല്‍, ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ

ഗുണ്ടാത്തലവന് സ്റ്റേഷനില്‍ ‘വിഐപി’ പരിഗണന; പോലീസുകാരന് സസ്പെന്‍ഷന്‍; പുത്തന്‍പാലം രാജേഷിനെ സഹായിക്കാന്‍ സി.പി.ഒ എത്തിയത് ഡ്യൂട്ടി ഇല്ലാത്തപ്പോള്‍; പേട്ടയിലെ പോലീസുകാരന്‍ ശ്രീകുമാറിന് പണി കിട്ടി; ഗുണ്ടാ തലവന്‍ ഫോണ്‍ ചെയ്തത് പോലീസന്റെ ഒത്താശയില്‍; തെറ്റുകാരോട് ദാഷണ്യം കാട്ടാതെ കമ്മീഷണര്‍ കാര്‍ത്തിക്

തിരുവനന്തപുരം: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പോലീസ് സ്റ്റേഷനുള്ളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയ സി.പി.ഒയ്ക്ക് സസ്പെന്‍ഷന്‍. പേട്ട പോലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീകുമാറിനെതിരെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക് കര്‍ശന നടപടി സ്വീകരിച്ചത്. പോലീസും ഗുണ്ടകളും തമ്മിലുള്ള വഴിവിട്ട ബന്ധം ഒരിക്കല്‍ കൂടി പുറത്തായതോടെ സേനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം വഴിയൊരുക്കിയിരിക്കുന്നത്. അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് പുത്തന്‍പാലം രാജേഷിനെ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തത്. തുടക്കത്തില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പേട്ട

അഞ്ചരക്കണ്ടിയില്‍ പ്രതിഷേധക്കടല്‍; ദന്തല്‍ കോളേജ് അടച്ചുപൂട്ടി, എച്ച്.ഒ.ഡി ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രത്യേക സംഘം; പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍?

കണ്ണൂര്‍: ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയെത്തുടര്‍ന്ന് അഞ്ചരക്കണ്ടി കണ്ണൂര്‍ ദന്തല്‍ കോളേജില്‍ പ്രതിഷേധം ഇരമ്പുന്നു. വിദ്യാര്‍ത്ഥികളുടെ ബഹിഷ്‌കരണ സമരം ശക്തമായതോടെ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. വിഷു അവധിയാണെന്ന് അധികൃതര്‍ ഔദ്യോഗികമായി വിശദീകരിക്കുന്നുണ്ടെങ്കിലും, സഹപാഠിയുടെ വേര്‍പാടില്‍ നടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ക്ലാസുകള്‍ ബഹിഷ്‌കരിച്ചതാണ് കോളേജ് പൂട്ടാന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. പല വിദ്യാര്‍ത്ഥികളും ഭയചകിതരായി ടി.സി വാങ്ങിപ്പോകാന്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ 19-ന് ക്ലാസുകള്‍ പുനരാരംഭിക്കുമെന്നാണ് അറിയിപ്പ്. നിതിന്‍ രാജിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വകുപ്പ് അധ്യക്ഷന്‍

ഭൂട്ടാൻ വാഹനക്കടത്ത്: അസം ട്രാൻസ്‌പോർട്ട് ഓഫീസർക്ക് ജാമ്യമില്ല; കീഴടങ്ങാതെ അപേക്ഷ നൽകാനാവില്ലെന്ന് കോടതി

കൊച്ചി: രാജ്യത്തെ നടുക്കിയ ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ പ്രതിയായ അസം ബോങ്യാഹോവോണിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരിക്ക് തിരിച്ചടി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളി. കോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ കീഴടങ്ങാത്ത പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി കർശന നിലപാടെടുത്തു. നേരത്തെ മാർച്ച് 13-ന് മുൻപ് കോടതിയിൽ കീഴടങ്ങാൻ ഇയാൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് ലംഘിച്ച് ഒളിവിൽ കഴിഞ്ഞുകൊണ്ട് ജാമ്യാപേക്ഷ നൽകിയതാണ് കോടതിയെ ചൊടിപ്പിച്ചത്.ഭൂട്ടാനിൽ നിന്നുള്ള വിദേശ നിർമ്മിത സെക്കൻഡ് ഹാൻഡ്

കേരളത്തെ മധ്യപ്രദേശ് ചതിച്ചോ? കുംഭമേള പെണ്‍കുട്ടിയുടെ പ്രായരേഖകളില്‍ വന്‍ അട്ടിമറി; അന്വേഷണം ഉത്തരേന്ത്യയിലേക്ക്

തിരുവനന്തപുരം: രാജ്യശ്രദ്ധ നേടിയ കുംഭമേളയിലെ ‘വൈറല്‍ പെണ്‍കുട്ടി’ മോണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട് കേരള പോലീസിനെ മധ്യപ്രദേശ് ഭരണകൂടം തെറ്റിദ്ധരിപ്പിച്ചോ? വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 18 വയസ്സുണ്ടായിരുന്നു എന്ന വാദത്തില്‍ കേരള പോലീസ് ഉറച്ചുനില്‍ക്കുമ്പോഴും, പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ മധ്യപ്രദേശ് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ഗുരുതര സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. വിവാഹശേഷം പെണ്‍കുട്ടിയുടെ പ്രായം 16 ആണെന്ന് കാണിച്ച് പുതിയ രേഖകള്‍ പുറത്തുവന്നതോടെ അന്വേഷണം അന്തര്‍സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേരളാ പോലീസ്. വിവാഹവേളയില്‍ പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍

എണ്ണക്കുവേണ്ടി അമേരിക്കയെ ആശ്രയിക്കാം; ഇറാന്റെ മേല്‍ കുരുക്ക് മുറുക്കി ട്രംപ്: ‘ആണവായുധം അനുവദിക്കില്ല’, ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധസമാനമായ സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്താതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ നേരിട്ടുള്ള യുദ്ധമില്ലെങ്കിലും ഇറാനെ സാമ്പത്തികമായി തളര്‍ത്തുന്ന ‘ബ്ലോക്കേഡ്’ (ഉപരോധം) ഫലപ്രദമായി തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും അത് അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറാന്റെ വ്യാപാരം പൂര്‍ണ്ണമായും നിലച്ച മട്ടാണെന്ന് ട്രംപ് അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സമയത്ത് ഇറാനുമായി ബിസിനസ് നടത്താന്‍ കപ്പലുകള്‍ വരുന്നത് തനിക്ക് ഇഷ്ടപ്പെട്ട കാര്യമായിരുന്നില്ല. ഇപ്പോള്‍ ആ വഴിയിലുള്ള

തിയേറ്ററുകളിൽ തരംഗമായി ‘വാഴ-2’; അഷ്നയായെത്തി പ്രേക്ഷകമനം കവർന്ന് എട്ടാം ക്ലാസുകാരി വേദ ശങ്കർ

ഒതുക്കുങ്ങൽ: ബോക്‌സ് ഓഫീസിൽ തരംഗമായി മുന്നേറുന്ന ‘വാഴ-2’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് വേദ ശങ്കർ. ചിത്രത്തിൽ അലൻ എന്ന കഥാപാത്രത്തിന്റെ സഹോദരി അഷ്നയായാണ് വേദ എത്തിയത്. സിനിമയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായി വേഷമിട്ട വേദ, യഥാർത്ഥ ജീവിതത്തിൽ കോട്ടയ്ക്കൽ കുളത്തൂപ്പറമ്പ് സ്വദേശിയായ എട്ടാം ക്ലാസുകാരിയാണെന്നത് പ്രേക്ഷകരെ അതിശയിപ്പിക്കുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയമികവ് തെളിയിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഈ കൊച്ചു കലാകാരി. നാവികസേനയിൽ നിന്ന് വിരമിച്ച ജയശങ്കറിന്റെയും കോട്ടയ്ക്കൽ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്

‘കഞ്ചാവ് ഇലകളില്‍ നിന്നും ശാസ്ത്രീയമായി ഹാഷിഷ് ഓയില്‍ തയ്യാറാക്കി; കടത്താനുള്ള എളുപ്പവും പരിശോധനകളില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പെടാം എന്നതും ഈ ഓയിലുകള്‍ അലന്‍ പൊന്നുവിന് പ്രിയപ്പെട്ടതായി; നക്‌സല്‍ കോട്ടയിലെ ‘ഹാഷിഷ് ലബോറട്ടറി’ തകര്‍ന്നു; കേരളത്തിലെ ലഹരി രാജാവ് അലന്‍ പൊന്നു പണമൊഴുക്കിയത് നന്തന്‍കോട്ടേക്ക്

ഭുവനേശ്വര്‍: കഞ്ചാവ് ചെടികളില്‍ നിന്ന് പ്രത്യേക എക്‌സ്ട്രാക്ഷന്‍ രീതിയിലൂടെ ഹാഷിഷ് ഓയില്‍ നിര്‍മ്മിക്കുന്ന വന്‍ ലഹരി മാഫിയയുടെ നട്ടെല്ലൊടിച്ച് ഒഡീഷ പോലീസ്. ‘കഞ്ചാവ് ഇലകളില്‍ നിന്നും ശാസ്ത്രീയമായ രീതിയിലാണ് ഹാഷിഷ് ഓയില്‍ അഥവാ കാനബിസ് ഓയില്‍ തയ്യാറാക്കുന്നത്. കടത്താനുള്ള എളുപ്പവും പരിശോധനകളില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പെടാം എന്നതുമാണ് ലഹരി സിന്‍ഡിക്കേറ്റുകള്‍ ഈ ഓയിലിനെ പ്രിയങ്കരമാക്കാന്‍ കാരണം,’ എന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള, സാങ്കേതിക വൈദഗ്ധ്യമുള്ള ഈ ശൃംഖലയുടെ നിര്‍മ്മാണ കേന്ദ്രം തകര്‍ക്കുകയും

ദേശീയ തലത്തിൽ വെള്ളി തിളക്കവുമായി കേരള പോലീസിന്റെ ‘ആനി’; ഡ്യൂട്ടി മീറ്റിൽ കേരളത്തിന് ഇരട്ട നേട്ടം

തിരുവനന്തപുരം: അറുപത്തി ഒൻപതാമത് ആൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരള പോലീസിന് മികച്ച വിജയം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ഡ്യൂട്ടി മീറ്റിൽ എക്സ്പ്ളോസീവ് ബിൽഡിങ് സെർച്ച് ഇനത്തിൽ വെള്ളി മെഡലും സയൻ്റിഫിക്ക് എയ്ഡ് ടു ഇൻവെസ്റ്റിഗേഷൻ ഇനത്തിൽ  വെങ്കല മെഡലും കേരള പൊലീസ് ടീമംഗങ്ങൾ കരസ്ഥമാക്കി. തൃശ്ശൂർ സിറ്റി കെ -9 സ്ക്വാഡിലെ  അഞ്ച് വയസുള്ള ആനി എന്ന നായയാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. കേരള പോലീസ് അക്കാദമിയിലെ പന്ത്രണ്ടാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ ആനിയുടെ