തിരുവനന്തപുരം: രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുത്ത അതീവ സുരക്ഷാ പ്രാധാന്യമുള്ള ഔദ്യോഗിക പരിപാടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ കൃഷ്ണമോഹനെതിരെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കര്‍ശന നടപടിയെടുത്തത്. വി.ഐ.പി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രൊബേഷന്‍ കാലമായതിനാല്‍ ജോലി പോകാനാണ് സാധ്യത.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് കൃഷ്ണമോഹനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. എന്നാല്‍, ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ ഇയാള്‍ സഹപ്രവര്‍ത്തകര്‍ക്കും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയില്‍ ബഹളമുണ്ടാക്കി. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കൃഷ്ണമോഹന് മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വി.ഐ.പി സുരക്ഷാ ഡ്യൂട്ടിയിലുണ്ടായ ഈ ഗുരുതര വീഴ്ച പോലീസിനെയാകെ നാണം കെടുത്തിയിരിക്കുകയാണ്.
സസ്പെന്‍ഷനിലായ കൃഷ്ണമോഹന് മുന്‍പും സമാനമായ രീതിയില്‍ ഗുരുതരമായ അച്ചടക്കലംഘനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു പരിപാടിക്കിടെ സഹപ്രവര്‍ത്തകരായ പോലീസുകാരെ കൈയേറ്റം ചെയ്ത സംഭവത്തിലും ഇയാള്‍ പ്രതിയായിരുന്നു. ഏറ്റവും ഗൗരവകരമായ കാര്യം, കൊടുമണ്‍ സി.ഐയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കൃഷ്ണമോഹനെതിരെ നേരത്തെ കേസുണ്ട് എന്നതാണ്. സി.ഐ നേരിട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് കേസെടുത്തത്. ഇത്രയധികം ക്രിമിനല്‍ സ്വഭാവമുള്ള അച്ചടക്ക ലംഘനങ്ങള്‍ നടത്തിയിട്ടും ഇയാളെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തിയത് പോലീസിനുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
തുടര്‍ച്ചയായ അച്ചടക്കലംഘനങ്ങളും ഏറ്റവും ഒടുവില്‍ വി.ഐ.പി സുരക്ഷാ ഡ്യൂട്ടിക്കിടെയുണ്ടായ വീഴ്ചയും കണക്കിലെടുത്ത് കൃഷ്ണമോഹനെതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പുതലത്തില്‍ ഉത്തരവിട്ടിട്ടുണ്ട്. ഇയാളെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നാണ് സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി ; പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും ; ആറ് കളക്ടർമാർക്ക് സ്ഥലം മാറ്റം





