കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരം അതീവ സുരക്ഷാ വലയത്തിലായിരിക്കെ, ഡ്യൂട്ടി റിപ്പോര്‍ട്ട് ചെയ്യാതെ സ്പായില്‍ സമയം ചെലവഴിച്ച സി.ഐ വിജിലന്‍സ് പിടിയിലായി. തൃക്കാക്കര ഡിവിഷനിലെ സി.ഐയാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ഇയാളെ കാണാതായത് പോലീസിനിടയില്‍ വലിയ ചര്‍ച്ചയായി. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് കൊച്ചിയിലെ ഒരു സ്പായില്‍ നിന്ന് ഇയാളെ കണ്ടെത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാന പരിപാടികളാണ് കൊച്ചിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, സുപ്രധാനമായ സുരക്ഷാ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട തൃക്കാക്കര ഡിവിഷനിലെ സി.ഐയെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. ഇയാള്‍ അഴിമതിക്കേസുകളില്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ വിജിലന്‍സ് സംഘം രഹസ്യമായി ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്പായില്‍ നിന്ന് ഇയാളെ കൈയ്യോടെ പിടികൂടിയത്.
പിടികൂടുന്ന സമയത്ത് ഇയാളുടെ പക്കല്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ല. എങ്കിലും അതീവ സുരക്ഷാ ഡ്യൂട്ടി നിലനില്‍ക്കെ അത് ലംഘിച്ച് സ്പായില്‍ പോയത് അതീവ ഗുരുതരമായ അച്ചടക്കലംഘനമായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. കൊച്ചിയിലെ ചില സ്പാ ഉടമകളും പോലീസുകാരും തമ്മില്‍ അവിശുദ്ധമായ ബന്ധമുണ്ടെന്ന പരാതികള്‍ നേരത്തെ തന്നെയുണ്ട്. മാസപ്പടി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണോ ഇയാള്‍ സ്പായിലെത്തിയത് എന്ന കാര്യവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
സംഭവത്തില്‍ സി.ഐക്കെതിരെ കര്‍ശനമായ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏത് സാഹചര്യത്തിലാണ് സുരക്ഷാ ചുമതലയില്‍ നിന്ന് മാറി സ്പായില്‍ പോയത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. വി.ഐ.പി സുരക്ഷാ പ്രോട്ടോക്കോളിന്റെ ലംഘനം നടന്നോ എന്നതും പരിശോധനയുടെ പരിധിയില്‍ വരും. സുരക്ഷാ ഡ്യൂട്ടിക്കിടയിലെ പോലീസുകാരന്റെ ഈ ‘സ്പാ കളി’ സേനയ്ക്കാകെ വലിയ നാണക്കേടായിരിക്കുകയാണ്. ഇടന്‍ ഈ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്‌തേയ്ക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രശാന്തിനെ പൂട്ടാന്‍ ശ്രീലേഖയുടെ ‘ബോര്‍ഡ് കളി’; വട്ടിയൂര്‍ക്കാവില്‍ പത്തിമടക്കി ‘മേയര്‍ ബ്രോ’! വിവാദത്തിന് പിന്നാലെ പടിയിറക്കം; മരുതംകുഴിയിലേക്ക് ഓഫീസ് മാറ്റുന്നത് തോല്‍വി സമ്മതിച്ചോ?





