തിരുവനന്തപുരം: കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ സെഷണൽ മാർക്കിന്റെ മറവിൽ അധ്യാപകരിൽ നിന്നും വിദ്യാർഥികൾക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങൾ തടയാനും കുറ്റക്കാർക്കെതിരെ ഉടനടി നടപടി സ്വീകരിക്കാനും സർവകലാശാലകളിൽ അതിവേഗ അധ്യാപക പീഡന പരിഹാര കമ്മിറ്റികൾ രൂപീകരിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഇത് സംബന്ധിച്ച് സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
വിദ്യാർത്ഥികളുടെ സെഷണൽ മാർക്കുകൾ വെട്ടി കുറയ്ക്കുന്നതും അതിലൂടെ വിദ്യാർത്ഥികളെ ഭീഷണിപെടുത്തി പീഡിപ്പിക്കുന്നതും കോളേജുകളിൽ, പ്രത്യേകിച്ച് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോളേജുകളിൽ വ്യാപകമാവുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാനസികമായി തളരുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പരാതിക്ക് അടിയന്തര പരിഹാരം കണ്ടെത്താനുള്ള സംവിധാനം അനിവാര്യമാണ്. യു ജി സി നിർദ്ദേശ പ്രകാരം രൂപീകരിക്കപ്പെടുന്ന നിലവിലുള്ള സ്റ്റുഡൻസ് ഗ്രീവൻസ് കമ്മിറ്റി, ഓംബുഡ്സ്മാൻ തുടങ്ങിയ സംവിധാനങ്ങൾ അടിയന്തിര തീരുമാനങ്ങൾ കൈക്കൊള്ളുന്നില്ലെന്ന് മാത്രമല്ല കോളേജുകളും സർവ്വകലാശാലകളും രൂപീകരിക്കുന്ന കമ്മിറ്റികളിൽ സ്വാധീനം ചെലുത്തുവാൻ കോളേജ് അധികൃതർക്കും അധ്യാപകർക്കും കഴിയുന്നതോടെ
പീഡിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികൾ ഒറ്റപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതാണ് സംസ്ഥാനത്തെ കോളേജുകളിൽ അടുത്തയിടെ നടന്ന ദുരന്തങ്ങൾക്ക് മുഖ്യ കാരണവും. ഗവേഷക വിദ്യർത്ഥികളും ഇത്തരം പീഡനങ്ങൾക്ക് ഇരകൾ ആകുന്നുണ്ട്.
വി സി മാരുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ നിയമ വിദഗ്ധർ, അധ്യാപകർ, മനശാസ്ത്രജ്ഞൻ, പട്ടിക ജാതി -വർഗ പ്രതിനിധി, വനിതാ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അതിവേഗ അധ്യാപക പീഡന പരിഹാര കമ്മിറ്റികൾ എല്ലാ സർവകലാശാലകളിലും രൂപീകരിക്കാൻ നടപടി കൈക്കൊള്ളണമെന്ന് നിവേദനത്തിൽ ആശ്വശ്യപ്പെട്ടിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കരുവന്നൂര്‍ കേസില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി! മുന്‍ ബോര്‍ഡ് അംഗങ്ങളായിരുന്ന് ഏഴ് പേര്‍ക്കും ജാമ്യമില്ല





