നാസിക്: പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) നാസികിലെ ഓഫീസില്‍ നടന്നത് വര്‍ഷങ്ങള്‍ നീണ്ട ആസൂത്രിതമായ പീഡനപരമ്പരയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സ്ത്രീ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ഇതുവരെ ഒന്‍പത് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2022 മുതല്‍ 2026 തുടക്കം വരെ നീണ്ടുനിന്ന ക്രൂരതകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിപിഒ യൂണിറ്റിലെ ജീവനക്കാരായ ആസിഫ് അന്‍സാരി, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി,
തിരുവനന്തപുരം: ഒഡീഷയില്‍ റെക്കോര്‍ഡ് ലഹരിവേട്ടയ്ക്കിടെ പിടിയിലായ തിരുവനന്തപുരം സ്വദേശി അലന്‍ ജയരാജിനെ (അലന്‍ രാജ്) കേരളത്തിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് പോലീസ് ഗൗരവമായ ആലോചനയില്‍. അതീവ അപകടകാരിയായ പ്രതിയെ കേരളത്തില്‍ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ക്രമസമാധാന തടസ്സങ്ങള്‍ക്കും കാരണമാകുമോ എന്ന് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിലയിരുത്തും. സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ കേരളാ പോലീസിന്റെ പ്രത്യേക സംഘം ഒഡീഷയിലെ ജയിലിലെത്തി ചോദ്യം ചെയ്യുന്ന രീതിയാകും സ്വീകരിക്കുക. അലന്‍ ജയരാജിന്റെ തിരുവനന്തപുരം നന്തന്‍കോട്ടെയും കവടിയാറിലെയും ബന്ധുക്കള്‍ ഇപ്പോള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇയാളുടെ
ന്യൂ ഡൽഹി: നീതി ആയോഗിന്റെ ഏറ്റവും പുതിയ മൾട്ടിഡൈമൻഷണൽ പോവർട്ടി ഇൻഡക്സ് (MPI) റിപ്പോർട്ട് പ്രകാരം ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന പ്രകടനവുമായി കേരളം രാജ്യത്തിന് തന്നെ അഭിമാനമാവുകയാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനമെന്ന പദവി കേരളം നിലനിർത്തി. നൂറിൽ ഒരാൾക്ക് പോലും ദാരിദ്ര്യമില്ലാത്ത അവസ്ഥയിലേക്ക് സംസ്ഥാനം മാറിയിരിക്കുന്നു എന്നത് റിപ്പോർട്ടിലെ ശ്രദ്ധേയമായ വസ്തുതയാണ്. വെറും 0.55 ശതമാനം മാത്രമാണ് കേരളത്തിലെ ദാരിദ്ര്യ നിരക്ക്. ദേശീയ തലത്തിൽ ദാരിദ്ര്യ നിരക്ക് 29.17 ശതമാനത്തിൽ
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ എൻഎസ്എസ് ഉന്നയിച്ച വാദങ്ങളെ ശക്തമായി എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. ക്ഷേത്രങ്ങളിൽ ആർക്കൊക്കെ പ്രവേശനം നൽകാമെന്ന് ആ പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ തന്നെ തീരുമാനിക്കണമെന്ന എൻഎസ്എസ് നിലപാടിനെയാണ് ബോർഡ് തള്ളിയത്. ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു സിംഗ്‌വി ഇത് സംബന്ധിച്ച എട്ട് പേജുള്ള കുറിപ്പ് ഭരണഘടനാ ബെഞ്ചിന് മുൻപാകെ സമർപ്പിച്ചു. പൊതുക്ഷേത്രങ്ങളിൽ ജാതിയുടെയോ വർഗ്ഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരുവിധ വിവേചനങ്ങളും തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ബോർഡ് വ്യക്തമാക്കി.
ലണ്ടന്‍: ഇറാന്‍ യുദ്ധത്തില്‍ പിന്തുണ നല്‍കാത്തതിന് പിന്നാലെ ബ്രിട്ടനെതിരെ കടുത്ത നടപടികളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി ഒപ്പിട്ട വ്യാപാര കരാര്‍ (ഠൃമറല ഉലമഹ) തരംതാഴ്ത്തുമെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ അതൃപ്തി പരസ്യമാക്കിയത്. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള പരമ്പരാഗതമായ ‘സ്‌പെഷ്യല്‍ റിലേഷന്‍ഷിപ്പ്’ ഇപ്പോള്‍ പഴയതുപോലെയല്ലെന്നും അത് സങ്കടകരമാണെന്നും ട്രംപ് പറഞ്ഞു. ‘ഞാന്‍ അവര്‍ക്ക് മികച്ചൊരു വ്യാപാര കരാര്‍ നല്‍കി.
പട്‌ന: ബീഹാർ രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബീഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്‌നൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപിയിൽ നിന്നൊരു മുഖ്യമന്ത്രി അധികാരത്തിലെത്തുന്നത്. ഇതോടെ നിതീഷ് കുമാറിന്റെ ദീർഘകാലത്തെ ഭരണത്തിനാണ് സംസ്ഥാനത്ത് വിരാമമായത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന സാമ്രാട്ട് ചൗധരിയെ
കൊച്ചി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സിനിമാ പ്രൊമോഷൻ രംഗത്തെ സജീവ സാന്നിധ്യവുമായ റിൻസി മുംതാസ് വീണ്ടും ലഹരിമരുന്നുമായി പിടിയിലായി. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തെ എം.ജെ. റെസിഡൻസിയിൽ വെച്ചാണ് റിൻസിയെയും മൂന്ന് യുവാക്കളെയും പോലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിൻസിക്കൊപ്പം പിടിയിലായ മറ്റുള്ളവർ. ലഹരി ഉപയോഗിക്കാനും മറിച്ചുവിൽക്കാനുമായി ഇവർ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നുവെന്ന്
പന്തളം: വിഷുദിനത്തില്‍ പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വെച്ച തിരുവാഭരണങ്ങളിലെ കാണിപ്പൊന്ന് കാണാതായത് ഏറെ നേരത്തെ പരിഭ്രാന്തിക്കും ആശങ്കയ്ക്കും കാരണമായി. തിരുവാഭരണങ്ങള്‍ ചാര്‍ത്തിയ അയ്യപ്പവിഗ്രഹത്തെ കണികാണാന്‍ ഭക്തര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഇതിനിടെയാണ് തിരുവാഭരണത്തിന്റെ അവിഭാജ്യ ഘടകമായ കാണിപ്പൊന്ന് അപ്രത്യക്ഷമായത്. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ദര്‍ശനത്തിനെത്തിയ മങ്ങാരം സ്വദേശിയായ ഭക്തന്‍ വിഗ്രഹത്തിനടുത്തെത്തി കാണിപ്പൊന്ന് കയ്യിലെടുത്ത് വണങ്ങുകയായിരുന്നു. സാധാരണയായി ഭക്തര്‍ ആവശ്യപ്പെട്ടാല്‍ കാണിപ്പൊന്ന് തൊഴാന്‍ നല്‍കുന്ന പതിവ് ഇവിടെയുണ്ട്. എന്നാല്‍ പ്രാര്‍ത്ഥന കഴിഞ്ഞശേഷം ഇയാള്‍
തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കാണാത്ത ഒരു വൈദ്യുതി പ്രതിസന്ധിയുടെ പടിവാതില്‍ക്കലാണ്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യം ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടക്കുന്നതോടെ ഗ്രിഡിന്റെ സുരക്ഷ തന്നെ അവതാളത്തിലാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേവലം ഉപയോഗം കൂടുക മാത്രമല്ല, വോള്‍ട്ടേജ് വ്യതിയാനവും വിതരണ ശൃംഖലയിലെ തകരാറുകളും വലിയൊരു ‘ബ്ലാക്ക് ഔട്ടിന്’ വഴിവെച്ചേക്കാം. പുറത്തുനിന്ന് എത്തിക്കുന്ന വൈദ്യുതിയുടെ അളവ് പരമാവധിയില്‍ എത്തിയതിനാല്‍, ലോഡ് ഷെഡിംഗ് ഇല്ലാതെ മുന്നോട്ട് പോകുക എന്നത് കെഎസ്ഇബിയെ സംബന്ധിച്ച് അസാധ്യമായ ദൗത്യമായി മാറുകയാണ്. കേരളത്തിന്റെ
പാലക്കാട്: ഒറ്റപ്പാലം ബസ് സ്റ്റാൻഡിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വയോധികനെ കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഇദ്ദേഹം കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പാലത്തും പരിസരത്തും അലഞ്ഞുതിരിയുന്ന ആളാണെന്നാണ് വിവരം.ബസ് സ്റ്റാൻഡിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്










