ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ വയോധികന്റെ മരണം കൊലപാതകം; തലയ്ക്കടിച്ചത് കല്ലുപയോഗിച്ച്; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

പാലക്കാട്: ഒറ്റപ്പാലം ബസ് സ്റ്റാൻഡിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വയോധികനെ കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

കൊല്ലപ്പെട്ട വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഇദ്ദേഹം കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പാലത്തും പരിസരത്തും അലഞ്ഞുതിരിയുന്ന ആളാണെന്നാണ് വിവരം.ബസ് സ്റ്റാൻഡിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അക്രമി എന്ന് സംശയിക്കുന്നയാളുടെ ദൃശ്യം ലഭിച്ചത്. ഇയാളെ കണ്ടെത്താനായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.കൊല്ലപ്പെട്ട വയോധികനൊപ്പം സാധാരണ കാണാറുള്ള ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ കൊലപാതകത്തിൽ ഇവർക്ക് പങ്കുള്ളതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഷൊർണൂർ ഡിവൈഎസ്പി സജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഫിംഗർപ്രിന്റ് വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.കൊലപാതകത്തിലേക്ക് നയിച്ച കാരണം പ്രതിയെ പിടികൂടിയാൽ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. വയോധികനെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.