സൗജന്യ സിലിണ്ടർ, പലിശരഹിത വിദ്യാഭ്യാസ വായ്പ, തൊഴിലില്ലായ്മ വേതനം; തമിഴ്‌നാടിനെ ഞെട്ടിച്ച് വിജയ്‌യുടെ ടിവികെ പ്രകടനപത്രിക

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം  പ്രകടനപത്രിക പുറത്തിറക്കി. സാധാരണക്കാരെയും യുവാക്കളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കില്ലെന്നും ലഹരിമുക്ത തമിഴ്‌നാടാണ് തന്റെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.  ഒരു കുടുംബത്തിന് വർഷം ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകും. 60 വയസ്സിന് താഴെയുള്ള ഗൃഹനാഥന്മാർക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം നൽകും. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ തൊഴിലില്ലായ്മ വേതനം നൽകും.

ഹരിയാനയിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാർക്ക് സസ്പെൻഷൻ; രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗിൽ നടപടിയുമായി എഐസിസി

ചണ്ഡീഗഢ്: ഹരിയാന കോൺഗ്രസിൽ അച്ചടക്ക നടപടിയുടെ വാൾ ഓങ്ങി ഹൈക്കമാൻഡ്. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഷെല്ലി ചൗധരി, ജർനെയ്ൽ സിങ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രെയ്ൽ, രെനു ബാല എന്നിവർക്കെതിരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് നടപടി സ്വീകരിച്ചത്. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ കരംവീർ സിങ് ബൗധിനെ പരാജയപ്പെടുത്തുന്ന രീതിയിൽ ക്രോസ് വോട്ടിംഗ് നടത്തിയതാണ് എംഎൽഎമാരുടെ വിനയായത്.ധരംപാൽ മാലിക്കിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ്

നേമത്ത് ബിജെപിക്ക് പിന്തുണ; സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി; സുലോചനനെതിരെ നടപടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിച്ചു. അമ്പലത്തറ മുൻ കൗൺസിലർ കൂടിയായ സുലോചനനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുലോചനനെ പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ വി.

ലാഹോറിൽ ലഷ്കർ സ്ഥാപക നേതാവ് അമീർ ഹംസയ്ക്ക് വെടിയേറ്റു; ഒരു വർഷത്തിനിടെ രണ്ടാം തവണ; നില അതീവ ഗുരുതരം

ഇസ്ലാമാബാദ്: പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അമീർ ഹംസയ്ക്ക് നേരെ ലാഹോറിൽ വെടിവെപ്പുണ്ടായി. അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാഹോറിലെ ഒരു വാർത്താ ചാനൽ ഓഫീസിന് പുറത്തുവെച്ചാണ് തിരിച്ചറിയാത്ത ഒരു സംഘം ഇയാൾക്ക് നേരെ വെടിയുതിർത്തത്. ഒരു വർഷത്തിനിടെ അമീർ ഹംസയ്ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്. കഴിഞ്ഞ വർഷം മെയ്

ഇന്ത്യൻ പെൺപടയ്ക്ക് വിജയം; ഫിഫ സീരീസിൽ മലാവിയിക്കെതിരെ മൂന്ന് ഗോളുകളുടെ തകർപ്പൻ ജയം

ന്യൂഡൽഹി: നെയ്‌റോബിയിൽ നടന്ന ഫിഫ സീരീസ് 2026-ലെ ആവേശകരമായ ലൂസേഴ്സ് ഫൈനലിൽ മലാവിയിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കി. കളിയുടെ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ പെൺപടയുടെ വിജയം. ഇന്ത്യയ്ക്ക് വേണ്ടി അസ്തം ഒറാവോൺ, അവേക സിംഗ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ പകരക്കാരിയായി ഇറങ്ങിയ പ്രിയദർശിനി സെല്ലദുരൈ വിജയമുറപ്പിച്ച മൂന്നാം ഗോൾ നേടി. മലാവിക്കായി ഖുമലോ ഐറിൻ, ഹെൻറി

മുഖ്യമന്ത്രിയാകാൻ കെ.സി വേണുഗോപാലിന് തടസ്സമാവുക ഇക്കാര്യങ്ങൾ; ലീഗിന്റെ നിലപാട് നിർണായകം

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുമെന്ന സാഹചര്യമുണ്ടായപ്പോൾ മുഖ്യമന്ത്രിയാകാൻ മുതിർന്ന നേതാക്കൾ നടത്തുന്ന കരു നീക്കങ്ങളാണ് പുതിയ പ്രതിസന്ധി കേരളത്തിലെ കോൺഗ്രസിൽ ഉണ്ടാക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറിയും ആലപ്പുഴ ലോകസഭാംഗവുമായ കെ സി വേണുഗോപാൽ എന്നിവരാണ് മുഖ്യമന്ത്രി കുപ്പായമോഹവുമായി രംഗത്തുള്ളത്. പരസ്യ പ്രതികരണം പാടില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡിൻന്റെ കർശന നിർദേശം ഉണ്ടായിട്ടും

മധ്യപ്രദേശ് പോലീസ് കേരളത്തിൽ; സുരക്ഷ തേടി കുംഭമേള വൈറൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കാൻ മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തിയതോടെ സംഭവം വിവാദമാകുന്നു. പോലീസ് സംഘം തന്നെ പിടികൂടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപേ വിവാഹം നടത്തിയെന്ന് ആരോപിച്ച് പങ്കാളി ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവുമാണ് ഫർമാനെതിരെ കേസെടുത്തിരിക്കുന്നത്. ഫർമാന്റെ സുഹൃത്തിനെ തേടി മധ്യപ്രദേശ് പോലീസ് തൃക്കാക്കരയിലും പരിശോധന നടത്തി. കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും

നിതിൻ രാജിന്റെ മരണം: ഡോ. കെ. റാമിനെ പുറത്താക്കാൻ തീരുമാനം; മാനേജ്‌മെന്റ് ഉറപ്പ് നൽകിയതോടെ വിദ്യാർത്ഥി സമരം ഭാഗികമായി വിജയിച്ചു,ഒളിവിലുള്ള അധ്യാപകർക്കായി തിരച്ചിൽ ഊർജ്ജിതം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ ഡോ. കെ. റാമിനെ കോളേജിൽ നിന്ന് സ്ഥിരമായി പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. ദിവസങ്ങളായി തുടരുന്ന ശക്തമായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിലാണ് മാനേജ്‌മെന്റ് പ്രതിനിധികൾ ഈ ഉറപ്പ് നൽകിയത്. ഓറൽ പതോളജി വിഭാഗം മേധാവിയായിരുന്ന റാമിനെ പുറത്താക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ എടുത്തിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായി വിദ്യാർത്ഥികളെ അറിയിച്ചത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ഗുരുതരമായ കേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്.നിതിനെ

വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയവും: പാർലമെന്റിൽ അവതരിപ്പിച്ചു; വെള്ളിയാഴ്ച വോട്ടെടുപ്പ്

ന്യൂ ഡൽഹി: ലോക്‌സഭയിലും വിവിധ സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനും, മണ്ഡല പുനർനിർണയം നടത്തുന്നതിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള നിർണ്ണായക ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ വോട്ടെടുപ്പിലൂടെയാണ് ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി തേടിയത്. സഭയിൽ നടന്ന വോട്ടെടുപ്പിൽ 251 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു. ഈ മൂന്ന് ബില്ലുകളിലുമായി 12 മണിക്കൂർ നീളുന്ന വിശദമായ ചർച്ച നടക്കുമെന്നും വരാനിരിക്കുന്ന വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് സംഘർഷഭരിതം; ഡോ. റാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ; വൈറ്റ് കോട്ട് അഴിച്ച് വിദ്യാർത്ഥി പ്രതിഷേധം, യൂണിറ്റ് രൂപീകരിച്ച് എസ്എഫ്ഐ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രക്ഷിതാക്കൾ രംഗത്ത്. ഡോ. റാം വിദ്യാർത്ഥികളോട് അതീവ ക്രൂരമായും മോശമായ രീതിയിലുമാണ് പെരുമാറുന്നതെന്ന് രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാഫ് റൂമിൽ വെച്ച് സ്വന്തം മകളെ തങ്ങളുടെ മുന്നിൽ വെച്ച് ഡോക്ടർ ‘വേസ്റ്റ്’ എന്ന് വിളിച്ചതായും, ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് അധ്യാപകർ ഇത് കേട്ടുനിന്നതല്ലാതെ ഇടപെട്ടില്ലെന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തി. താൻ ചീത്ത പറയുന്നത് കൂടാതെ, വിദ്യാർത്ഥികളെ മോശമായി