തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുമെന്ന സാഹചര്യമുണ്ടായപ്പോൾ മുഖ്യമന്ത്രിയാകാൻ മുതിർന്ന നേതാക്കൾ നടത്തുന്ന കരു നീക്കങ്ങളാണ് പുതിയ പ്രതിസന്ധി കേരളത്തിലെ കോൺഗ്രസിൽ ഉണ്ടാക്കിയിട്ടുള്ളത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറിയും ആലപ്പുഴ ലോകസഭാംഗവുമായ കെ സി വേണുഗോപാൽ എന്നിവരാണ് മുഖ്യമന്ത്രി കുപ്പായമോഹവുമായി രംഗത്തുള്ളത്.
പരസ്യ പ്രതികരണം പാടില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡിൻന്റെ കർശന നിർദേശം ഉണ്ടായിട്ടും കേരളത്തിൽ ഇത്തരം ഒരു സാഹചര്യം സംജാതമായതിൽ കടുത്ത അതൃപ്തിയിലാണ് നേതൃത്വം. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ പാർട്ടി നേതൃത്വത്തിന്റെ കർശന ഇടപെടൽ ഉടൻ ഉണ്ടാകും എന്നാണ് കരുതുന്നത്.
മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും സാമൂഹ്യ മാധ്യമങ്ങളിലെ മുഖ്യമന്ത്രിപ്പോരിനെ അനുകൂലിക്കുന്നില്ല. എന്നാൽ തങ്ങളുടെ അണികൾക്ക് കർശന നിർദേശം നൽകി അനാവശ്യ ചർച്ചകൾക്ക് തടയിടാൻ ഇവർ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.
പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളെല്ലാം, കെ സുധാകരൻ ഒഴിച്ച്, സാമൂഹ്യ മാധ്യമങ്ങളിലെ വിഴുപ്പലക്കലിനെതിരാണ്. എന്നാൽ ആദ്യം രമേശ് ചെന്നിത്തലയുടെ പക്ഷം പിടിച്ചിരുന്ന കെ സുധാകരൻ ഇപ്പോൾ കളം മാറി ചവിട്ടി വേണുഗോപാലിനൊപ്പം ആണ്.
മുഖ്യമന്ത്രിയാകാനുള്ള കെ സി വേണുഗോപാലിന്റെ ആഗ്രഹം അത്ര എളുപ്പത്തിൽ നടക്കാൻ സാധ്യതയില്ലെന്നാണ് സൂചന. നിലവിൽ കേരളത്തിൽ നിന്നുള്ള ലോകസഭാംഗം എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ മുന്നിലെ പ്രധാന തടസ്സം.
എം പി സ്ഥാനം നഷ്ടപ്പെടുത്തി മാത്രമേ വേണുഗോപാലിന് കേരളത്തിൽ മുഖ്യമന്ത്രിസ്ഥാനത്തെത്താൻ കഴിയൂ. ഉപതിരഞ്ഞെടുപ്പുണ്ടായാൽ ആലപ്പുഴയിൽ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഏതെങ്കിലും കോൺഗ്രസ് എംഎൽഎ രാജിവെക്കുന്ന സീറ്റിൽ നിന്നും വേണുഗോപാലിനു ജയിക്കാൻ സാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നേരത്തെ നിയമസഭാംഗമല്ലാതെ മന്ത്രിയായ കെ മുരളീധരൻ ഉപതെരഞ്ഞെടുപ്പിൽ ഉറച്ച സീറ്റിൽ നിന്നിട്ട് പോലും പരാജയപ്പെട്ട ചരിത്രവുമുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാണ്ട് പച്ചക്കൊടി കാട്ടാനുള്ള സാധ്യത വളരെ കുറവാണ്.
നിലവിലുള്ള നേതാക്കളെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഒരാൾ എത്തുന്നതിനെ യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് അനുകൂലിക്കില്ലെന്നാണ് സൂചന. കഴിഞ്ഞ 10 വർഷമായി എൽഡിഎഫിനോട് നേർക്കുനേർ ഏറ്റുമുട്ടി നിൽക്കുന്നവരെ തഴഞ്ഞ് ഒരാൾ എത്തുന്നതിനോട് ലീഗ് നേതൃത്വത്തിനും യോജിപ്പില്ല. നേതാക്കളെ മുൻനിർത്തി അണികളുണ്ടാക്കുന്ന കൊടുങ്കാറ്റ് ചായക്കോപ്പയിലെ കൊടുങ്കാറ്റായി തന്നെ തീരും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബിജെപി പ്രചാരണത്തിൽ സജീവമായി ഡോ. റോബിൻ രാധാകൃഷ്ണൻ;’ഞാൻ ബിജെപിയിലേക്കു വന്നത് മോദിജി കാരണം,താനൊരു ‘അഭിമാനിയായ സംഘി’യെന്നും താരം





