ഇസ്ലാമാബാദ്: പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അമീർ ഹംസയ്ക്ക് നേരെ ലാഹോറിൽ വെടിവെപ്പുണ്ടായി. അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലാഹോറിലെ ഒരു വാർത്താ ചാനൽ ഓഫീസിന് പുറത്തുവെച്ചാണ് തിരിച്ചറിയാത്ത ഒരു സംഘം ഇയാൾക്ക് നേരെ വെടിയുതിർത്തത്. ഒരു വർഷത്തിനിടെ അമീർ ഹംസയ്ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ലാഹോറിലെ തന്റെ വീടിന് പുറത്തുവെച്ച് സമാനമായ രീതിയിൽ ഇയാൾക്ക് നേരെ ആക്രമണം നടന്നിരുന്നു.
അന്ന് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പാക് അധികൃതർ ഇയാൾക്ക് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ആക്രമണങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ പാകിസ്താൻ ഇതുവരെ തയ്യാറായിട്ടില്ല. പാക് മണ്ണിൽ വെച്ച് ഭീകരസംഘടനകളുടെ നേതാക്കൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ മോചിപ്പിക്കുന്നു: നിർണായക നീക്കവുമായി വിദേശകാര്യ മന്ത്രാലയം


ചര്‍ച്ചയ്ക്കായി മാത്രം ഇറാനെ ജീവനോടെ നിലനിര്‍ത്തുന്നു; രൂക്ഷ വിമര്‍ശനവുമായി ട്രംപ്





