ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളെയും നാവികരെയും തിരികെ എത്തിക്കാനുള്ള നിർണായക നീക്കങ്ങൾ വിജയകരമായി തുടരുന്നു. ആകെ കുടുങ്ങിയ 28 കപ്പലുകളിൽ 6 എണ്ണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഷിപ്പിംഗ് മന്ത്രാലയത്തിന്റെയും സജീവ ഇടപെടലിലൂടെ ഇതിനോടകം ഇന്ത്യയിലേക്ക് അയച്ചു കഴിഞ്ഞു.
ബാക്കിയുള്ള 22 ഇന്ത്യൻ കപ്പലുകൾക്കും മടങ്ങാൻ ഇറാൻ ഭരണകൂടം ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്. ഈ കപ്പലുകൾ വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായാകും യാത്ര തിരിക്കുക എന്നുള്ളതാണ് ഇപ്പോൾ കിട്ടുന്ന വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ കപ്പലുകളും ഹോർമുസ് കടക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗൾഫ് മേഖലയിലാകെ മർച്ചന്റ് നേവി, ഹാർബർ, ഓഫ്‌ഷോർ വിഭാഗങ്ങളിലായി 23,000-ത്തോളം ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ടെങ്കിലും, നിലവിൽ പ്രതിസന്ധി നേരിടുന്ന 28 കപ്പലുകളിലായി 778 പേരാണ് ഹോർമുസ് മേഖലയിലുള്ളത്. ഇവരെല്ലാം പൂർണ്ണ സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (DGS) സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രംപിന്റെ റിസോർട്ടിൽ പുലർച്ചെ അതിക്രമിച്ചു കയറിയ തോക്കുധാരിയെ വധിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്?
ഇന്ത്യയെ ഇറാന്റെ ഉറ്റ സുഹൃത്തായി വിശേഷിപ്പിച്ച ഇറാൻ അംബാസഡറുടെ വാക്കുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


എണ്ണക്കുവേണ്ടി അമേരിക്കയെ ആശ്രയിക്കാം; ഇറാന്റെ മേല്‍ കുരുക്ക് മുറുക്കി ട്രംപ്: ‘ആണവായുധം അനുവദിക്കില്ല’, ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് അമേരിക്ക





