മോഹൻലാലിന്റെ വിഷുക്കൈനീട്ടം; ‘L366’ ടൈറ്റിൽ പോസ്റ്റർ പുറത്ത്, ചിത്രം ‘അതിമനോഹരം’!

കൊച്ചി: വിഷുദിനത്തിൽ മലയാളി പ്രേക്ഷകർക്ക് ആവേശമായി സൂപ്പർസ്റ്റാർ മോഹൻലാലിന്റെ വക സർപ്രൈസ് വിഷുക്കൈനീട്ടം. താരത്തിന്റെ L366 എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് ആരാധകരെയും സിനിമാ ലോകത്തെയും ഒരേപോലെ താരം ഞെട്ടിച്ചിരിക്കുന്നത്. ‘അതിമനോഹരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ലാലേട്ടൻ ചിത്രത്തിന്റെ ഔദ്യോഗികമായ വിവരങ്ങൾ പുറത്തുവിടുന്നത്. പ്രിയ താരം തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചതോടെ മലയാള സിനിമാ പ്രേമികൾക്ക് ഇത്തവണത്തെ വിഷു

ചെസ്സിൽ ചരിത്രം കുറിച്ച് ആർ വൈശാലി; വുമൺസ് കാൻഡിഡേറ്റ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം

റഷ്യൻ ഗ്രാൻഡ് മാസ്റ്റർ കാതറീന ലാഗ്നോയെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ചെസ്സ് താരം ആർ വൈശാലി ചരിത്രനേട്ടം സ്വന്തമാക്കി. ബുധനാഴ്ച സൈപ്രസിൽ നടന്ന ഫിഡെ വുമൺസ് കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ അവസാന റൗണ്ടിലാണ് വൈശാലി ഈ നിർണ്ണായക വിജയം നേടിയത്. ഇതോടെ വുമൺസ് കാൻഡിഡേറ്റ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി വൈശാലിക്ക് സ്വന്തമായി. വെള്ള കരുക്കളുമായി പൊരുതിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ 48 നീക്കങ്ങൾക്കൊടുവിലാണ് റഷ്യൻ കരുത്തിനെ മറികടന്നത്. ഈ വിജയത്തോടെ വുമൺസ് വേൾഡ് ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ

ത്രിവര്‍ണ്ണ പതാകയുടെ നിറമുള്ള റിബ്ബണ്‍ മുറിക്കില്ല; ഉദ്ഘാടന വേദിയില്‍ നിലപാടുമായി ഒമര്‍ അബ്ദുള്ള; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ശ്രീനഗറിലെ കാശ്മീർ ഹാത്തിൽ കൈത്തറി കരകൗശല പ്രദർശന മേള ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം, ഉദ്ഘാടനത്തിനായി കെട്ടിയിരുന്ന റിബ്ബൺ മുറിക്കാൻ വിസമ്മതിച്ചതാണ് സംഭവത്തിന് ആധാരം. സംഘാടകർ ഒരുക്കിയിരുന്ന റിബ്ബണിന് ഇന്ത്യൻ ദേശീയ പതാകയുടെ നിറമായിരുന്നു എന്നതായിരുന്നു ഒമർ അബ്ദുള്ളയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് മുഖ്യമന്ത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രദർശന മേളയുടെ കവാടത്തിലെത്തിയ ഒമർ അബ്ദുള്ള, ഉദ്ഘാടനത്തിനായി

തലസ്ഥാനത്തെ നടുക്കി അര്‍ദ്ധരാത്രി ക്രൂര കൊലപാതകം! ബാറിലെ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചു; ; സഹോദരങ്ങളടക്കം നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: ബാറിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു. തിരുവല്ലം സ്വദേശി സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സൂര്യജിത്ത്, അനന്തു, കൃഷ്ണപ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ അച്ചുവും അനന്തുവും സഹോദരങ്ങളാണ്. മുക്കോലിയിലെ ഒരു ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ നിസാര തർക്കമാണ് വലിയ കൊലപാതകത്തിൽ കലാശിച്ചത്.ബാറിൽ വെച്ച് അച്ചുവും അനന്തുവും ഷെരീഫ് എന്ന വ്യക്തിയുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഈ സമയത്താണ് സുമൻ തർക്കം പരിഹരിക്കാനായി ഇടപെട്ടത്. സമാധാനിപ്പിക്കാൻ വന്ന സുമന്

പൊലീസുദ്യോഗസ്ഥയും ആർട്ടിസ്റ്റുമായ സബൂറ ബീഗം വിവാഹിതയായി: വരൻ നാട്ടുകാരനായ പ്രദീപ്.

തിരുവനന്തപുരം: ചിത്രരചനയിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയയായ പൊലീസുദ്യോഗസ്ഥ സബൂറ ബീ​ഗം വിവാഹിതയായി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പ്രദീപ് കുമാറാണ് വരൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹോംലോൺ വിഭാഗത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. തത്സമയ ചിത്രരചനയിലൂടെയാണ് സബൂറ ശ്രദ്ധേയയായത്. തന്റെ ചിത്രരചന ലഹരിക്കെതിരെയുള്ള പോരാട്ടമാക്കിയതോടെ ഔദ്യോഗിഗ തലത്തിലും ഇവർ ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശിശിനിയായ സബൂറ മലപ്പുറം ആസ്ഥാനമായുള്ള മലബാർ സ്പെഷ്യൽ പോലീസ് (എം എസ് പി )യിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. നേരത്തെ വിവാഹമോചിതയായ

ചെങ്ങന്നൂരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും മാല കവരുകയും ചെയ്ത പ്രതി അറസ്റ്റിൽ

ചെങ്ങന്നൂർ: വീട്ടിൽ നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ വില്ക്കുന്ന യുവതിയെ സാധനങ്ങൾ  വാങ്ങിക്കൊള്ളാം എന്ന് വിശ്വസിപ്പിച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥാലത്തുവെച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയും മാല കവരുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തിരുവല്ല വെണ്ണിക്കുളം ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ ദാമോദര (29)നാണ് അറസ്റ്റിലായത്. യുവതിയെ അടൂരിൽ നിന്നും തന്റെ സ്കൂട്ടറിൽകയറ്റി പന്തളത്തിനടുത്തുള്ള മാന്തുക എന്ന സ്ഥലത്തെത്തി ച്ചായിരുന്നു പ്രവീണിന്റെ അക്രമം. ലൈംഗിതിക്രമം എതിർത്തതോടെ യുവതിയുടെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു പ്രവീൺ. ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം

പീഡനക്കേസിലെ പ്രതി ഇരയെ വിവാഹം കഴിച്ചാലും കേസ് നിലനിൽക്കും; ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം കഴിച്ചാലും കുറ്റകൃത്യത്തിന്റെ ഗൗരവം കുറയുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. പോക്‌സോ  നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി പ്രതി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഗിരീഷ് കത്പാലിയ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കേസിൽ നിന്ന് രക്ഷപ്പെടാൻ വിവാഹത്തെ ഒരു മറയാക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോൾ പരിചയപ്പെട്ട പ്രതി വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.പീഡനത്തെത്തുടർന്ന് പെൺകുട്ടി രണ്ട് തവണ ഗർഭിണിയായെന്നും

കായംകുളം പീഡനം: വ്യാപാരിയുടെ ക്രൂരതയില്‍ കൂടുതല്‍ തെളിവുകള്‍; പരിക്കേറ്റ യുവതിയെ ആശുപത്രിയിലും ഭീഷണിപ്പെടുത്തി; കേസ് ഒതുക്കാന്‍ 25 ലക്ഷം വാഗ്ദാനം; വീണ്ടും യുവതിയുടെ മൊഴി എടുത്തു; കൂടുതല്‍ വകുപ്പുകള്‍ വരും

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെന്ന വ്യാജേന എത്തിയ വ്യാപാരി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി പോലീസ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ വിശദമായ മൊഴി കായംകുളം ഡിവൈഎസ്പി ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. പ്രതി സിനില്‍ സവാദ് യുവതിയെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായും പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും മൊഴിയിലുണ്ട്. അപകടത്തില്‍ കാലിനും തോളെല്ലിനും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തില്‍ വെച്ചാണ് സിനില്‍ സവാദ് അതിക്രമം

മൂഴിക്കല്‍ കൊലപാതകം: അദിനാന്റെ മരണം സങ്കീര്‍ണ്ണം; പിന്നില്‍ ‘അദൃശ്യ’ കരങ്ങളോ? ഫോറന്‍സിക് തെളിവുകള്‍ നിര്‍ണ്ണായകം

കോഴിക്കോട്: മൂഴിക്കലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നസ്രീനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അദിനാന്റെ മരണം പോലീസിനെ കുഴപ്പിക്കുന്നു. സ്വയം മരിക്കാന്‍ തിരഞ്ഞെടുത്ത രീതിയും അതിലെ അസ്വാഭാവികതയും ചൂണ്ടിക്കാട്ടി ക്രിമിനോളജി വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. വെറുമൊരു പകയ്ക്കപ്പുറം അദിനാനെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിക്കാന്‍ മറ്റാരെങ്കിലും പിന്നിലുണ്ടോ എന്നതാണ് പോലീസിന്റെ പ്രധാന അന്വേഷണം. മുഖത്ത് പാക്കിങ് പ്ലാസ്റ്റര്‍ വരിഞ്ഞുമുറുക്കി സ്വയം മരിക്കുക എന്നത് അതീവ ദുഷ്‌കരമായ ഒന്നാണെന്ന് വിദഗ്ധര്‍ പറയുന്നു. ശ്വാസംമുട്ടുമ്പോള്‍ മനുഷ്യസഹജമായി പ്ലാസ്റ്റര്‍ വലിച്ചുമാറ്റാന്‍

ടിസിഎസ് നാസിക് ബ്രാഞ്ചില്‍ പീഡനവും മതപരിവര്‍ത്തനവും; എച്ച്ആര്‍ മാനേജര്‍ ഒളിവില്‍; രാജ്യം നടുങ്ങിയ ക്രൂരത പുറത്തു വന്ന കഥ; ടാറ്റാ കണ്‍സള്‍ട്ടസിയില്‍ വിവാദം കത്തുമ്പോള്‍

നാസിക്: പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) നാസികിലെ ഓഫീസില്‍ നടന്നത് വര്‍ഷങ്ങള്‍ നീണ്ട ആസൂത്രിതമായ പീഡനപരമ്പരയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സ്ത്രീ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ഇതുവരെ ഒന്‍പത് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2022 മുതല്‍ 2026 തുടക്കം വരെ നീണ്ടുനിന്ന ക്രൂരതകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിപിഒ യൂണിറ്റിലെ ജീവനക്കാരായ ആസിഫ് അന്‍സാരി, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി,