പൊലീസുദ്യോഗസ്ഥയും ആർട്ടിസ്റ്റുമായ സബൂറ ബീഗം വിവാഹിതയായി: വരൻ നാട്ടുകാരനായ പ്രദീപ്.

തിരുവനന്തപുരം: ചിത്രരചനയിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയയായ പൊലീസുദ്യോഗസ്ഥ സബൂറ ബീ​ഗം വിവാഹിതയായി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പ്രദീപ് കുമാറാണ് വരൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹോംലോൺ വിഭാഗത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം.
തത്സമയ ചിത്രരചനയിലൂടെയാണ് സബൂറ ശ്രദ്ധേയയായത്. തന്റെ ചിത്രരചന ലഹരിക്കെതിരെയുള്ള പോരാട്ടമാക്കിയതോടെ ഔദ്യോഗിഗ തലത്തിലും ഇവർ ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശിശിനിയായ സബൂറ മലപ്പുറം ആസ്ഥാനമായുള്ള മലബാർ സ്പെഷ്യൽ പോലീസ് (എം എസ് പി )യിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്.
നേരത്തെ വിവാഹമോചിതയായ സബൂറ കഴിഞ്ഞ തിങ്കളാഴ്ച ആര്യനാട് രജിസ്റ്റർ ഓഫീസിൽ വെച്ചാണ് വീണ്ടും വിവാഹിതയാ യത്. അടുത്ത ബന്ധുക്കളുടെയും ചുരുക്കം ചില സുഹൃത്തുക്കളുടെയും  സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.
 ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് സബൂറ ജോലിയിലേക്കെത്തിയതും ഇപ്പോൾ പുതിയ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നതും. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. മക്കളായ ആമിന, അൽ അമീൻ എന്നിവർക്കൊപ്പം ജോലിയും ചിത്രരചനയുമായി മുന്നോട്ടുപോകവെയാണ് നാട്ടുകാരനായ  പ്രദീപിന്‍റെ ആലോചനയെത്തിയത്. ഇരുവരും നേരത്തെതന്നെ പരസ്പരം അറിയുന്നവരാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.