പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദം: കേസുമായി മുന്നോട്ട് പോകുമെന്ന് ഫാത്തിമ തഹ്‌ലിയ; ചട്ടലംഘനമില്ലെന്ന കളക്ടറുടെ റിപ്പോർട്ട് തള്ളി യുഡിഎഫ്

കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. അനൗൺസ്‌മെന്റിൽ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടില്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്ത് അടിസ്ഥാനത്തിലാണെന്ന് തഹ്‌ലിയ ചോദിച്ചു. വിഷയത്തിൽ എൽഡിഎഫിന്റെ നിലപാടിനെയും ജമാഅത്തെ ഇസ്‌ലാമി ബന്ധത്തെയും അവർ രൂക്ഷമായി വിമർശിച്ചു. “നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്” എന്ന് മുസ്ലിം ലീഗ് പ്രചാരണം നടത്തുന്നു എന്നായിരുന്നു എൽഡിഎഫിന്റെ അനൗൺസ്‌മെന്റ്. ഇത് മതപരമായ ഏകീകരണത്തിനുള്ള നീക്കമാണെന്നും ലീഗ്

രഞ്ജിത്തിനെതിരായ പീഡനക്കേസ്: നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു; ഒളിവിൽ പോകാൻ സഹായിച്ചെന്ന് സംശയം

കൊച്ചി: പ്രമുഖ സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം സിനിമാ മേഖലയിലെ മറ്റ് പ്രമുഖരിലേക്കും നീളുന്നു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ്  ബോബിയെ വിളിപ്പിച്ചത്. അതേസമയം, രഞ്ജിത്തിനെതിരായ കേസിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് ബോബി കുര്യൻ പോലീസിന് നൽകിയ മൊഴി. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഈ മൊഴി അന്വേഷണസംഘം പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.ബോബി കുര്യന്റെ മൊഴിയിൽ

ശബരിമല പുനഃപരിശോധനാ ഹർജികൾ: സുപ്രീംകോടതിയിൽ അഞ്ചാം ദിവസത്തെ വാദം ഇന്ന്

ന്യൂ ഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് അഞ്ചാം ദിവസത്തെ വാദം തുടരും. യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ ഭാഗം വിശദമായി കേൾക്കുന്നതിനൊപ്പം സംസ്ഥാന സർക്കാരിന്റെ വാദങ്ങളും ഇന്ന് കോടതിക്ക് മുന്നിലെത്തിയേക്കും. ലക്ഷക്കണക്കിന് വിശ്വാസികൾ പിന്തുടരുന്ന ഒരു ആചാരം തെറ്റാണെന്ന് പറയാൻ കോടതികൾക്ക് എങ്ങനെ സാധിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്നത്തെ കോടതി നടപടികൾ ഏറെ നിർണ്ണായകമാണ്. മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ്

വി. ശിവൻകുട്ടിയെ പരാജയപ്പെടുത്താൻ ശ്രമം: സിപിഐ നേതാവ് വി.വി.എസ് സുലോചനന് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് സിപിഐയിൽ നടപടി. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗവും തിരുവനന്തപുരം നഗരസഭ അമ്പലത്തറ വാർഡ് മുൻ കൗൺസിലറുമായ വിവി എസ്‌ സുലോചനനെ പാർട്ടിയിൽനിന്നും സസ്പെൻഡ്‌ ചെയ്‌തു. നേമം നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി മന്ത്രി വി ശിവൻകുട്ടിയെ പരാജയപ്പെടുത്തുന്നതിനു സുലോചനൻ എതിർ പാർട്ടിക്കാരുമായി ചേർന്നു പ്രവർത്തിച്ചു എന്ന് കണ്ടെത്തിയതിനെതുടർന്നാണ് നടപടി. ഇന്ന് ചേർന്ന സിപിഐ ജില്ലാ കമ്മിറ്റി യോഗമാണ് നടപടി സ്വീകരിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി

കാറിലും ഹോട്ടൽ മുറിയിലും മയക്കുമരുന്ന് ശേഖരം; കൊച്ചിയിൽ യുവാവ് എക്സൈസ് പിടിയിൽ

കൊച്ചി: വാഹന പരിശോധനയിൽ എം ഡി എം എ യുമായി മലപ്പുറം സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിൽ. ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ റെയിഡിൽ കൂടിയ അളവിൽ എം ഡി എം എ യും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളത്ത് എക്സൈസ് റെയ്‌ഡിൽ 142 ഗ്രാം MDMAയും 4 ഗ്രാമോളം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി സുഹൈൽ റാഷിദ്(29) ആണ് മയക്കുമരുന്നുമായി പിടിയിലായത്. കൊച്ചി പള്ളുരുത്തി ഭാഗത്തുനിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന 48 ഗ്രാം എം

കോൺഗ്രസിലെ മുഖ്യമന്ത്രി പോരിനെ പരിഹസിച്ച് കെ.വി. തോമസ്; ഫലം വരുമ്പോൾ കളി മാറുമെന്ന് കുറിപ്പ്

കൊച്ചി: മുഖ്യമന്ത്രിസ്ഥാനത്തെചൊല്ലി കോൺഗ്രസിൽ ഉണ്ടായിട്ടുള്ള തർക്കങ്ങളെ പരിഹസിച്ച് കോൺഗ്രസ് മുൻ നേതാവ് പ്രൊഫ.കെ വി തോമസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസിന്റെ പരിഹാസം. മുഖ്യമന്ത്രിക്കസേരയെ ചുറ്റിപ്പറ്റി കോൺഗ്രസിൽ നടക്കുന്ന അകത്തള പോരാട്ടത്തിന്റെ സ്വഭാവം മെയ്‌ 4ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ വ്യക്തമായി മാറുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഇനിയും ഉറപ്പില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്കായി ഇപ്പോൾ നടക്കുന്ന ഈ പോരാട്ടം, ഫലം വന്നുകഴിഞ്ഞാൽ പരാജയത്തിന്റെ ഉത്തരവാദിത്തം പരസ്പരം ചുമത്തുന്ന ഒരു ആഭ്യന്തര സംഘർഷമായി മാറും. ഇതിനകം തന്നെ കോൺഗ്രസിൽ മൂന്ന്

റിപ്പർ ചന്ദ്രനെ കുരുക്കിയ ദൃക്സാക്ഷി ബാലചന്ദ്രൻ മരിച്ച നിലയിൽ ; മൃതദേഹം മഞ്ചേശ്വരത്തെ വീട്ടിൽ കണ്ടെത്തിയത് മൂന്ന് ദിവസത്തിന് ശേഷം

കാസർഗോഡ്: കേരളത്തെ നടുക്കിയ ‘റിപ്പർ’ ചന്ദ്രൻ പരമ്പരക്കൊലക്കേസിലെ നിർണ്ണായക ദൃക്സാക്ഷി ബാലചന്ദ്രനെ (52) മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മഞ്ചേശ്വരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സംശയിക്കുന്ന പോലീസ് നിലവിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസമായി ബാലചന്ദ്രനെ ഫോണിൽ ലഭിക്കാത്തതിനെത്തുടർന്ന് മംഗളൂരുവിൽ താമസിക്കുന്ന സഹോദരി ശശികല ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറംലോകമറിയുന്നത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.  1985-ൽ നടന്ന വാമഞ്ചൂർ ഇരട്ടക്കൊലപാതക കേസിൽ റിപ്പർ ചന്ദ്രനെ വധശിക്ഷയിലേക്ക് നയിച്ചത് ബാലചന്ദ്രന്റെ

വനിതാ സംവരണം: പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി; വനിതാ സംവരണം വൈകിപ്പിച്ചത് ആര്? പ്രധാനമന്ത്രിയുടെ ആരോപണത്തിന് ചരിത്രം തൊട്ട് മറുപടി; നിർണ്ണായക വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച ആരോപണങ്ങൾക്ക് ലോക്‌സഭയിൽ പ്രിയങ്കാ ഗാന്ധിയുടെ ശക്തമായ മറുപടി. ബില്ലുകൾ വൈകിപ്പിച്ചത് കോൺഗ്രസ് ആണെന്ന വാദം തെറ്റാണെന്നും ആരാണ് യഥാർത്ഥത്തിൽ ഇതിന് തടസ്സം നിന്നതെന്ന് ജനങ്ങൾക്കറിയാമെന്നും പ്രിയങ്ക വ്യക്തമാക്കി. ചരിത്ര വസ്തുതകൾ നിരത്തിയായിരുന്നു പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കയുടെ കടന്നാക്രമണം. “ഭരണകക്ഷിയിലെ സഹപ്രവർത്തകർക്ക് ഇഷ്ടപ്പെട്ടേക്കില്ല, എങ്കിലും ചരിത്രം പറയേണ്ടതുണ്ട്,” എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക സംസാരിച്ചു തുടങ്ങിയത്. വനിതാ സംവരണം സംബന്ധിച്ച ആശയങ്ങൾക്ക് അടിത്തറയിട്ടത് 1928-ൽ മോത്തിലാൽ നെഹ്‌റു തയ്യാറാക്കിയ

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, പ്ലസ് ടു മെയ് 25-ന്; മൂല്യനിർണ്ണയം ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കുന്ന തീയതികളിൽ വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരവും പ്ലസ് ടു ഫലം മെയ് 25-നും പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. നേരത്തെ മെയ് എട്ടിന് ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീയതി നീട്ടുകയായിരുന്നു. പരീക്ഷാഫലം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.എസ്എസ്എൽസി ഏപ്രിൽ 16 മുതൽ സംസ്ഥാനത്തെ 72 ക്യാമ്പുകളിലായി മൂല്യനിർണ്ണയം

സൗജന്യ സിലിണ്ടർ, പലിശരഹിത വിദ്യാഭ്യാസ വായ്പ, തൊഴിലില്ലായ്മ വേതനം; തമിഴ്‌നാടിനെ ഞെട്ടിച്ച് വിജയ്‌യുടെ ടിവികെ പ്രകടനപത്രിക

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം  പ്രകടനപത്രിക പുറത്തിറക്കി. സാധാരണക്കാരെയും യുവാക്കളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കില്ലെന്നും ലഹരിമുക്ത തമിഴ്‌നാടാണ് തന്റെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.  ഒരു കുടുംബത്തിന് വർഷം ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകും. 60 വയസ്സിന് താഴെയുള്ള ഗൃഹനാഥന്മാർക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം നൽകും. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ തൊഴിലില്ലായ്മ വേതനം നൽകും.