ന്യൂഡല്‍ഹി: എഴുപത്തിയേഴ് വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യമാകുന്നുവോ? പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ ഇച്ഛാശക്തിക്ക് കരുത്തുപകര്‍ന്ന് പുതിയ ഡീലിമിറ്റേഷന്‍ ബില്ല്. പി.ഒ.കെയിലെ ജനങ്ങള്‍ക്കും ഇനി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമാകാം. ലോക്‌സഭയിലും രാജ്യസഭയിലും അവരുടെ പ്രതിനിധികള്‍ ഇരിക്കും. ബി.ജെ.പി നേതാവ് ബൂറ നര്‍സയ്യ ഗൗഡാണ് ഈ സൂചന നല്‍കുന്നത്. ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും അപ്പുറം ഓരോ ഇന്ത്യക്കാരനും ദശാബ്ദങ്ങളായി കാണുന്ന സ്വപ്നമാണ് പാക് അധീന കശ്മീരിനെ ഭാരതാംബയുടെ മടിത്തട്ടിലേക്ക് തിരികെ കൊണ്ടുവരിക എന്നത്. ഡീലിമിറ്റേഷന്‍ ബില്ലിലെ ഏറ്റവും നിര്‍ണ്ണായകമായ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ പ്രമുഖ യുവശബ്ദവുമായ നിജേഷ് അരവിന്ദ് സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി തന്നെ പൂർണ്ണമായും അവഗണിച്ചുവെന്നും യാതൊരു ഉത്തരവാദിത്തങ്ങളും ഏൽപ്പിച്ചില്ലെന്നും ആരോപിച്ചാണ് രാജിക്കത്ത് കെപിസിസിക്ക് കൈമാറിയത്. കോൺഗ്രസ് വക്താവായി ചാനൽ ചർച്ചകളിൽ സജീവമായിരുന്ന നേതാവിന്റെ രാജി പാർട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. എലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിജേഷ് അരവിന്ദിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ വിദ്യാ ബാലകൃഷ്ണനെയാണ് നിയോഗിച്ചത്. ഇതിൽ
ബെയ്‌റൂട്ട്: മാസങ്ങളോളം ബോംബുകള്‍ വിതച്ച ഭീതിയുടെ നിഴലില്‍ നിന്നും ലെബനന്‍ ഒടുവില്‍ മോചിതമാകുന്നു. ഇസ്രായേലുമായി പത്തുദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ലെബനനില്‍ ഉടനീളം ആവേശകരമായ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ച ഈ സമാധാന കരാര്‍, പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് അറുതി വരുത്താനുള്ള നിര്‍ണ്ണായക ചുവടുവെപ്പായി മാറുകയാണ്. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ബെയ്‌റൂട്ട് നഗരത്തിന്റെ ആകാശം ആഘോഷങ്ങളാല്‍ നിറഞ്ഞു. ഇത്രയും കാലം മരണഭീതി ഉയര്‍ത്തിയ വെടിയൊച്ചകള്‍ക്ക് പകരം, ആകാശത്തേക്ക് വെടിയുതിര്‍ത്തും
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട വയനാടിന്റെ കണ്ണീര്‍ തുടയ്ക്കാനെന്ന പേരില്‍ കെട്ടിപ്പൊക്കിയ ടൗണ്‍ഷിപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്മാരകമാകുന്നു. പുനരധിവാസത്തിലെ കള്ളക്കളികള്‍ ചോദ്യം ചെയ്ത റിപ്പോര്‍ട്ടര്‍ ടി.വി. എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ഇടങ്ങളില്‍ അഴിഞ്ഞാടിയ ഗുണ്ടകള്‍ ഇപ്പോള്‍ എവിടെയൊളിച്ചു? പണി തീരും മുന്‍പേ വീടുകള്‍ വിണ്ടുകീറുമ്പോള്‍, ആ വിള്ളലുകളിലൂടെ ഒലിച്ചിറങ്ങുന്നത് പാവപ്പെട്ടവന്റെ സ്വപ്നങ്ങളാണ്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളിലെ പോരായ്മകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിനെ ഭരണകൂട വിരുദ്ധമെന്ന് മുദ്രകുത്തി സ്മൃതി പരുത്തിക്കാടിനെതിരെ തിരിഞ്ഞ സൈബര്‍ സഖാക്കളുടെ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ രൂക്ഷവിമർശനവുമായി എം.കെ. രാഘവൻ എംപി. മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണെന്നും ഈ വിഷയം തെരുവിൽ വലിച്ചിഴയ്ക്കുന്നത് പാർട്ടിക്ക് വലിയ കളങ്കമുണ്ടാക്കിയെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയും അദ്ദേഹം തുറന്നടിച്ചു. ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എറണാകുളം ഡിസിസി പ്രസിഡന്റിന്റെ അപക്വമായ പ്രസ്താവനയാണെന്ന് രാഘവൻ ആരോപിച്ചു.മുഖ്യമന്ത്രി ചർച്ച ആദ്യം ആരംഭിച്ചത് എറണാകുളത്ത് നിന്നാണ്. അത്തരമൊരു പ്രസ്താവന
തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ബ്രാഞ്ച് അംഗത്തിന്റെ വാരിയെല്ലടിച്ചൊടിച്ചു. തിരുവനന്തപുരം നേമം നിയോജക മണ്ഡലത്തിലെ എസ്റ്റേറ്റ് വാർഡിലുള്ള എൽഡിഎഫ് മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് സംഭവം. സിപിഎം പാപ്പനംകോട് ദർശന ബ്രാഞ്ച് സെക്രട്ടറി സജീവമാണ് ബ്രാഞ്ചംഗം ജോയ് റോസിന്റെ വാരിയെല്ല് അടിച്ചൊടിച്ചത്. 60 കാരനായ ജോയ് റേഷൻകട ഉടമ കൂടിയാണ്. വോട്ടെടുപ്പ് ദിനത്തിന്റെ തലേദിവസമായ എട്ടാം തീയതി ആയിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ആയതിനാൽ മർദ്ദനവിവരം പുറത്താരും അറിയാതെ ഏതെങ്കിലും വിധത്തിൽ ഒതുക്കി തീർക്കാൻ പാർട്ടിതലത്തിൽ തീവ്രശ്രമം നടത്തിയിരുന്നു.
Special Story, Special Story HD
തലയിലെ രക്തക്കുഴലുകള്‍ തകര്‍ന്നു; കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞു തൂങ്ങി; രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തില്‍ തുളച്ചു കയറി; ഇത് ബാറിലെ ‘മൃഗീയ’ മര്‍ദ്ദനം: സുമന്റേത് പച്ചയായ നരഹത്യ; നോക്കിനിന്ന ബാര്‍ ജീവനക്കാരും കൊലപാതകത്തിന് കൂട്ടു നിന്നവര്‍; അവരും പ്രതികളാകേണ്ടേ?
വിഴിഞ്ഞം: മദ്യലഹരിയില്‍ തങ്ങള്‍ വിളമ്പുന്ന മദ്യം അകത്താക്കിയവര്‍ പരസ്പരം തല്ലിക്കൊല്ലുമ്പോള്‍, ആ ചോരക്കളി കണ്ട് ആസ്വദിച്ച ബാര്‍ ജീവനക്കാര്‍ കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിക്കുന്നു. മുക്കോലയിലെ ബാറിന് മുന്നില്‍ സുമന്‍ എന്ന യുവാവിനെ സഹോദരങ്ങളായ അച്ചുവും അനന്തുവും ചേര്‍ന്ന് ചവിട്ടിക്കൊല്ലുമ്പോള്‍, അത് തടയാനോ പോലീസിനെ അറിയിക്കാനോ തയ്യാറാകാത്ത ബാര്‍ ജീവനക്കാരും ഈ കൊലപാതകത്തില്‍ തുല്യപങ്കുകാരാണ്. ആയുധമില്ലാതെ വെറും കൈകൊണ്ടും കാലുകൊണ്ടും ഒരാളുടെ വാരിയെല്ലും ഹൃദയവും തകര്‍ക്കണമെങ്കില്‍ അത് എത്രമാത്രം ക്രൂരമായിരിക്കണം! രാത്രി 12 മണിക്ക് ബാര്‍ അടച്ചതോടെ തുടങ്ങിയ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഓൺലൈൻ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്. ‘ഇൻസ്റ്റാ പേ’ എന്ന ആപ്പിനെതിരെ ചക്കരക്കൽ പോലീസാണ് സ്വമേധയാ കേസെടുത്തത്. നിതിനെ ഭീഷണിപ്പെടുത്തിയതിനും പണം തിരിച്ചടയ്ക്കാൻ സമ്മർദ്ദം ചെലുത്തി മാനസികമായി പീഡിപ്പിച്ചതിനുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിതിൻ എടുത്ത 15,000 രൂപയുടെ ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ആപ്പ് അധികൃതർ നിതിന്റെ അധ്യാപിക ലതയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്നു. ഇതിനെത്തുടർന്ന് നിതിനെ പ്രിൻസിപ്പൽ ചേംബറിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഈ
വാഷിംഗ്ടൺ: ഇസ്രായേലും ലെബനനും തമ്മിൽ പത്തുദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ എന്നിവരുമായി നടത്തിയ നിർണ്ണായകമായ ചർച്ചകൾക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. അമേരിക്കൻ കിഴക്കൻ തീരത്തെ സമയം വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ ഈ വെടിനിർത്തൽ പ്രാബല്യത്തിൽ വരും എന്ന് ഉള്ളതാണ് തീരുമാനം. യുദ്ധത്തിന്റെ ആദ്യ ദിനം മുതൽ ലെബനൻ ഉന്നയിക്കുന്ന പ്രധാന
കൊല്ലം: കോളിളക്കം സൃഷ്ടിച്ച അലുവ അതുൽ കൊലക്കേസിലെ ഒളിവിലുള്ള പ്രതികളിൽ ഒരാൾ കോടതിയിൽ കീഴടങ്ങി. കരുനാഗപ്പള്ളി വരിക്കപ്പള്ളി സ്വദേശി ഷാൻ ആണ് കോടതിയിൽ കീഴടങ്ങിയത്. കൊലയാളികൾക്ക് രക്ഷപെടാനും ഒളിവിൽ കഴിയാനും ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകിയവരിൽ പ്രധാനിയാണ് ഷാൻ. ഇനി രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരിപ്പോഴും ഒളിവിലാണ്. കോടതിയിൽ കീഴടങ്ങിയ ഷാൻനെ റിമാൻഡ് ചെയ്തു ജയിലിലേക്ക് അയച്ചു. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ നൽകും. തെരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞ സാഹചര്യത്തിൽ അതുൽ കൊലക്കേസിന്റെ അന്വേഷണം പോലീസ്










