തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ബ്രാഞ്ച് അംഗത്തിന്റെ വാരിയെല്ലടിച്ചൊടിച്ചു. തിരുവനന്തപുരം നേമം നിയോജക മണ്ഡലത്തിലെ എസ്റ്റേറ്റ് വാർഡിലുള്ള എൽഡിഎഫ് മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് സംഭവം.
സിപിഎം പാപ്പനംകോട് ദർശന ബ്രാഞ്ച് സെക്രട്ടറി സജീവമാണ് ബ്രാഞ്ചംഗം ജോയ് റോസിന്റെ വാരിയെല്ല് അടിച്ചൊടിച്ചത്. 60 കാരനായ ജോയ് റേഷൻകട ഉടമ കൂടിയാണ്. വോട്ടെടുപ്പ് ദിനത്തിന്റെ തലേദിവസമായ എട്ടാം തീയതി ആയിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ആയതിനാൽ മർദ്ദനവിവരം പുറത്താരും അറിയാതെ ഏതെങ്കിലും വിധത്തിൽ ഒതുക്കി തീർക്കാൻ പാർട്ടിതലത്തിൽ തീവ്രശ്രമം നടത്തിയിരുന്നു.
എന്നാൽ സാരമായി പരിക്കേറ്റ ജോയ് പരാതിയിൽ ഉറച്ചുനിന്നതോടെ സജീവിനെ പ്രതിയാക്കി നേമം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ ജോയ് ആശുപത്രിയിൽ ചികിത്സയിലാണ്. സജീവ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഇരിക്കുകയായിരുന്ന ജോയ് റോസ് വെളിയിൽനിന്ന സജീവനോട് ഓഫീസിലേക്ക് കയറിവരാൻ പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത്. സംഭവ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നവർ ഇടപെട്ട് സജീവിനെ പിടിച്ചു മാറ്റുകയായിരുന്നു. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്നാണ് സൂചന. ജോയ് പാർട്ടി നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.


ടയർ ഇളകുന്നുണ്ടെന്ന് പറഞ്ഞ് വണ്ടി നിർത്തിച്ചു, പിന്നാലെ പീഡനശ്രമം, രക്ഷപ്പെട്ട പെൺകുട്ടിയെ പിന്തുടർന്ന് വീണ്ടും ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി അജ്മൽ ബിലാൽ പിടിയിൽ





