തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ‘തുണികെട്ടി’ നാറ്റിക്കരുത്! തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ ഉറക്കത്തില്‍; ഐസിയു ഇല്ലാതെ രോഗികള്‍ നരകിക്കുമ്പോള്‍ തിരുത്തലിന് ആരുമില്ല; ഇത് പാവങ്ങളോടുള്ള ക്രൂരത

തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കഷ്ടകാലം ഒഴിയുന്നില്ല. മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐ.സി.യു പ്രവര്‍ത്തനസജ്ജമാക്കാത്ത അധികൃതരുടെ നടപടി രോഗികളെ മരണമുഖത്തേക്ക് തള്ളിവിടുകയാണ്. കത്തുന്ന ചൂടില്‍ തുണി കെട്ടി മറച്ച താല്‍ക്കാലിക ഐ.സി.യുവില്‍ നരകയാതന അനുഭവിക്കുന്ന രോഗികളുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. തിരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞതോടെ ഭരണകൂടം പൂര്‍ണ്ണമായും ആലസ്യത്തിലായെന്നും സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് അധികൃതര്‍

ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഒഴിയണം, പകരം രോഹിത് വരട്ടെ; മുംബൈ ഇന്ത്യൻസിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി

മുംബൈ: ഐപിഎൽ സീസണിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ് പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുംബൈയുടെ അവസ്ഥ പരിതാപകരമാണെന്നും ഹാർദിക് ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമ്മയ്ക്ക് തിരികെ നൽകണമെന്നും തിവാരി ആവശ്യപ്പെട്ടു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ക്രിക്ക്ബസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.2015 മുതൽ 2023 വരെ ടീമിനെ കിരീടങ്ങളിലേക്ക് നയിച്ച രോഹിത് ശർമ്മയെ ക്യാപ്റ്റൻ

ഭരണം മാറുമെന്ന് പോലീസിനും പിടികിട്ടി! വെള്ളറടയില്‍ എസ്.ഐയെ ആക്രമിച്ച കേസ്: സി.പി.എം. ലോക്കല്‍ സെക്രട്ടറിയെ പൊക്കി അകത്തിട്ട് വെളളറട പോലീസും നല്‍കുന്നതും ഭരണമാറ്റ സന്ദേശം; പോലീസിന്റെ കൃത്യനിര്‍വ്വഹണം തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടി; കേരളം മാറുന്നത് ഇങ്ങനെ

വെള്ളറട: ക്ഷേത്രോത്സവ ഘോഷയാത്രയ്ക്കിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ സി.പി.എം. പ്രാദേശിക നേതാക്കളടക്കം പിടിയിലാകുന്നത് പോലീസിന്റെ മിന്നും നീക്കങ്ങള്‍. സി.പി.എം. വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രദീപ് (54), സതീഷ് (51) എന്നിവരെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പോലീസിന്റെ നിര്‍ണ്ണായക നീക്കം. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അക്രമികളെ സംരക്ഷിക്കുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും വിട്ടുവീഴ്ചയുണ്ടാവില്ലെന്ന ഉറച്ച നിലപാടിലാണ് ജില്ലാ

ടവര്‍ ലൊക്കേഷന്‍ കൊച്ചിയില്‍; പക്ഷേ കുംഭമേള സുന്ദരി ‘അദൃശ്യ’ സങ്കേതത്തില്‍; തോല്‍ക്കാന്‍ മനസ്സില്ലാതെ മധ്യപ്രദേശ് പോലീസ്; സംരക്ഷിക്കുന്നവര്‍ക്ക് കടുത്ത താക്കീത്; കുംഭമേള വൈറല്‍ താരത്തിന്റെ ആവശ്യത്തില്‍ കേരള പോലീസ് നിയമോപദേശം തേടും; കൊച്ചിയില്‍ നാടകീയ നീക്കങ്ങള്‍

കൊച്ചി: കുംഭമേളയിലെ ചിത്രത്തിലൂടെ തരംഗമായ ‘വൈറല്‍ പെണ്‍കുട്ടി’യുടെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കം രണ്ട് സംസ്ഥാനങ്ങളിലെ പോലീസുകാര്‍ തമ്മിലുള്ള നിയമയുദ്ധമായി മാറുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പിതാവിന്റെ പരാതിയില്‍ എടുത്ത പോക്‌സോ കേസില്‍ മൊഴി രേഖപ്പെടുത്താന്‍ മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുമ്പോള്‍, പെണ്‍കുട്ടി രഹസ്യകേന്ദ്രത്തിലേക്ക് മാറിയത് അന്വേഷണത്തെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. വിഷയം അതീവ ഗൗരവകരമായ സാഹചര്യത്തില്‍, മധ്യപ്രദേശ് പോലീസിന്റെ നടപടികളില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് കേരള പോലീസ് നിയമോപദേശം തേടാനൊരുങ്ങുകയാണ്. നിലവില്‍ കൊച്ചിയിലെ രഹസ്യ സങ്കേതത്തിലുള്ള പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെയും കണ്ടെത്താന്‍

സൂര്യാഘാതവും നിർജ്ജലീകരണവും എങ്ങനെ തടയാം? ആരോഗ്യ വകുപ്പിന്റെ പ്രധാന നിർദ്ദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

സന്ദീപ് പ്രദീപ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി; ഹോളിവുഡ് ആക്ഷൻ മാസ്റ്റർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിലേക്ക്

കൊച്ചി: ‘മിന്നൽ മുരളി’, ‘ആർഡിഎക്സ്’ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷം സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘കോസ്മിക് സാംസൺ’ ഷൂട്ടിംഗ് പൂർത്തിയായി. യുവതാരം സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രം ‘ജോൺ ലൂതർ’ലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫാണ് സംവിധാനം ചെയ്യുന്നത്. സോഫിയ പോളിനൊപ്പം മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. 2026 പകുതിയോടെ ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ‘മിന്നൽ മുരളി’ക്ക് ശേഷം പ്രശസ്ത ഹോളിവുഡ് ആക്ഷൻ ഡയറക്ടർ

കോണ്‍ഗ്രസില്‍ ‘മുഖ്യമന്ത്രി’ കളി മുറുകുന്നു; കെ.സിക്ക് വേണ്ടി ഹൈക്കമാന്‍ഡ് ചരടുവലിക്കുന്നു? ചെന്നിത്തല ഡല്‍ഹിയില്‍; പൊട്ടിത്തെറിച്ച് എം.കെ. രാഘവന്‍; ലീഗിന് കടുത്ത അതൃപ്തി; നേതാക്കളെ ശാസിച്ച് ഖാര്‍ഗെ; കോണ്‍ഗ്രസില്‍ പോര് ശക്തം

തിരുവനന്തപുരം/ഡല്‍ഹി: വോട്ടെണ്ണാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയെച്ചൊല്ലി പോര് പുതിയ തലത്തില്‍. നേതാക്കളുടെ നിലപാടില്‍ യു.ഡി.എഫ് പാളയത്തില്‍ കടുത്ത അമര്‍ഷം പുകയുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിച്ച് പൊട്ടിത്തെറി ആരംഭിച്ചത്. കേരളത്തിലെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ കരുത്തനായ ഒരു നേതാവ് വേണമെന്ന ചിന്തയിലാണ് ഹൈക്കമാന്‍ഡ്. കെ.സി. വേണുഗോപാലിന് പ്രഥമ പരിഗണന നല്‍കാനാണ് ഡല്‍ഹിയിലെ ഉന്നതര്‍ക്ക് താല്‍പ്പര്യം. ഇതിന്റെ സൂചനയെന്നോണം

പീഡനക്കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് തിരിച്ചടി. മണ്ണാർക്കാട് എസ്‌സി/എസ്ടി പ്രത്യേക കോടതി പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിലായ പ്രതി, പോലീസിനെ വെട്ടിച്ച് മുൻകൂർ ജാമ്യം നേടാൻ നടത്തിയ നീക്കമാണ് ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അതിജീവിത കോടതിയിൽ നേരിട്ടെത്തി രഹസ്യമൊഴി നൽകിയിരുന്നു. ഇത് ജാമ്യാപേക്ഷ തള്ളുന്നതിൽ നിർണ്ണായകമായി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ചു

ടി.സി.എസ് നാസിക് പീഡനക്കേസ്: ‘നിദ ഖാന്‍ ഒളിവില്‍ അല്ല, ഗര്‍ഭിണിയാണ്’; ആരോപണങ്ങള്‍ തള്ളി കുടുംബം; വിവാദങ്ങളുടെ ചുരുളഴിയുന്നു

മുംബൈ: നാസിക് ടി.സി.എസ്  ബി.പി.ഒ യൂണിറ്റിലെ പീഡന-മതപരിവര്‍ത്തന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുതിയ തലത്തിലേക്ക്. അതിനിടെ പ്രതി ചേര്‍ക്കപ്പെട്ട നിദ ഖാന്‍ ഒളിവില്‍ അല്ലെന്നും അവര്‍ മുംബൈയിലെ സ്വന്തം വീട്ടിലുണ്ടെന്നും കുടുംബം അറിയിച്ചു. തന്റെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന നിദ ഖാന്‍ ഒളിവില്‍ പോയി എന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ എട്ട് പ്രതികളില്‍ ഒരാളായ നിദ ഖാന്‍ അറസ്റ്റ് ഭയന്ന് ഒളിവിലാണെന്നായിരുന്നു പോലീസ് നേരത്തെ അവകാശപ്പെട്ടിരുന്നത്. നിദ ഖാന്‍ സ്ഥാപനത്തിന്റെ

പി.ഒ.കെ ഇനി ഇന്ത്യയുടെ ഭാഗം! ഡീലിമിറ്റേഷന്‍ ബില്ലില്‍ വന്‍ മാസ്റ്റര്‍ പ്ലാന്‍; പാക് അധീന കശ്മീരിനും പാര്‍ലമെന്റില്‍ സീറ്റ്; അഖണ്ഡ ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്കോ?

ന്യൂഡല്‍ഹി: എഴുപത്തിയേഴ് വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യമാകുന്നുവോ? പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ ഇച്ഛാശക്തിക്ക് കരുത്തുപകര്‍ന്ന് പുതിയ ഡീലിമിറ്റേഷന്‍ ബില്ല്. പി.ഒ.കെയിലെ ജനങ്ങള്‍ക്കും ഇനി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമാകാം. ലോക്‌സഭയിലും രാജ്യസഭയിലും അവരുടെ പ്രതിനിധികള്‍ ഇരിക്കും. ബി.ജെ.പി നേതാവ് ബൂറ നര്‍സയ്യ ഗൗഡാണ് ഈ സൂചന നല്‍കുന്നത്. ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും അപ്പുറം ഓരോ ഇന്ത്യക്കാരനും ദശാബ്ദങ്ങളായി കാണുന്ന സ്വപ്നമാണ് പാക് അധീന കശ്മീരിനെ ഭാരതാംബയുടെ മടിത്തട്ടിലേക്ക് തിരികെ കൊണ്ടുവരിക എന്നത്. ഡീലിമിറ്റേഷന്‍ ബില്ലിലെ ഏറ്റവും നിര്‍ണ്ണായകമായ