മുംബൈ: ഐപിഎൽ സീസണിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ് പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുംബൈയുടെ അവസ്ഥ പരിതാപകരമാണെന്നും ഹാർദിക് ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമ്മയ്ക്ക് തിരികെ നൽകണമെന്നും തിവാരി ആവശ്യപ്പെട്ടു.
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ക്രിക്ക്ബസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.2015 മുതൽ 2023 വരെ ടീമിനെ കിരീടങ്ങളിലേക്ക് നയിച്ച രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് അനീതിയാണ്. ക്യാപ്റ്റൻസി ദുർബലമാണെന്നും ഉത്തരവാദിത്തം രോഹിത്തിന് കൈമാറുകയാണ് ടീമിനെ രക്ഷിക്കാനുള്ള ഏക പോംവഴിയെന്നും തിവാരി പറഞ്ഞു.ജസ്പ്രീത് ബുംറയെക്കൊണ്ട് ആദ്യ ഓവർ എറിയിക്കാതെ രണ്ടാം ഓവർ നൽകിയതിനെ തിവാരി ചോദ്യം ചെയ്തു. ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ദീപക് ചഹാറിനെക്കൊണ്ട് ബൗളിംഗ് ഓപ്പൺ ചെയ്യിപ്പിച്ചത് പാളിയ തന്ത്രമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.മികച്ച ഫോമിലുള്ള ഷെർഫെയ്ൻ റുഥർഫോർഡിന് അവസരം നൽകാതെ ഹാർദിക് സ്വയം ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി ഇറങ്ങിയത് തിരിച്ചടിയായി. 12 പന്തിൽ 14 റൺസ് മാത്രമാണ് ഹാർദിക്കിന് നേടാനായത്. റുഥർഫോർഡിന് കൂടുതൽ പന്തുകൾ ലഭിച്ചിരുന്നെങ്കിൽ സ്കോർ മാറുമായിരുന്നുവെന്നും തിവാരി കൂട്ടിച്ചേർത്തു.
അഞ്ച് തവണ കിരീടം നേടിയ ടീം പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ തുടരുന്നത് ആരാധകരെയും ചൊടിപ്പിച്ചിട്ടുണ്ട്. മാർച്ച് 29-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മാത്രമാണ് ഈ സീസണിൽ മുംബൈയ്ക്ക് ജയിക്കാനായത്. ഹാർദിക്കിന്റെ നേതൃത്വത്തിന് കീഴിൽ ടീമിനുള്ളിലെ ഐക്യം നഷ്ടപ്പെട്ടോ എന്ന സംശയവും ക്രിക്കറ്റ് നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.
രാഷ്ട്രീയ സമവാക്യങ്ങളും അച്ഛന് മകന് ബന്ധവും; ബോക്സ് ഓഫീസില് തരംഗമായി ബി. ഉണ്ണിക്കൃഷ്ണന് – നിവിന് പോളി ചിത്രം ‘പ്രതിഛായ’


മോദിയുടെ ബയോപിക് ഷൂട്ടിംഗിനിടെ അംഗീകാരം; റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ‘അറ്റ് ഹോം’ വിരുന്നിലേക്ക് ചലച്ചിത്ര താരം ഉണ്ണി മുകുന്ദന് ഔദ്യോഗിക ക്ഷണം





