മുംബൈ: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ച തിലക് വർമയുടെ സെഞ്ചുറി പ്രകടനത്തിന് പിന്നിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ രൂക്ഷമായ ഇടപെടലും. മുംബൈയുടെ ഇന്നിങ്‌സ് തപ്പിത്തടഞ്ഞ് നീങ്ങുന്നതിനിടെ, രണ്ടാം സ്ട്രാറ്റജിക് ടൈംഔട്ട് വേളയിൽ ഹാർദിക് പാണ്ഡ്യ തിലക് വർമയോട് കയർത്ത് സംസാരിക്കുന്ന ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, മത്സരശേഷം ആ നിമിഷത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മത്സരത്തിൽ തുടക്കത്തിൽ തിലക് വർമ വളരെ പതുക്കെയാണ് കളിച്ചത്. 22 പന്തുകൾ നേരിട്ട താരം വെറും 19 റൺസ് മാത്രമാണ് നേടിയത്.: 14-ാം ഓവറിന് ശേഷമുള്ള ടൈംഔട്ട് സമയത്ത് ക്രീസിലെത്തിയ ഹാർദിക്, തിലകിനോട് വളരെ ദേഷ്യത്തോടെ സംസാരിച്ചു.ക്യാപ്റ്റന്റെ ആക്രോശത്തിന് ശേഷം ക്രീസിൽ കണ്ടത് മറ്റൊരു തിലകിനെയാണ്. പിന്നീട് നേരിട്ട 23 പന്തുകളിൽ നിന്ന് താരം അടിച്ചെടുത്തത് 82 റൺസാണ്. ഒടുവിൽ 45 പന്തിൽ പുറത്താകാതെ 101 റൺസുമായി തിലക് മടങ്ങുകയും ചെയ്തു.
“അദ്ദേഹം എന്നോട് ആക്രോശിക്കുക തന്നെയായിരുന്നു. ‘നീ ഇത് ചെയ്യും, നീ ഇത് ചെയ്ത് കാണിക്കും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദയവായി അൽപം ശാന്തനാകൂ ഭയ്യാ എന്ന് ഞാൻ മറുപടി നൽകി. എനിക്ക് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, അതെ, ഞാൻ അത് ചെയ്യാം, വിഷമിക്കേണ്ട എന്ന് ഞാൻ പറഞ്ഞു.”
തനിക്ക് മികച്ച രീതിയിൽ കളിക്കാൻ സാധിക്കുമെന്ന് ക്യാപ്റ്റൻ നൽകിയ ആത്മവിശ്വാസമാണ് തനിക്ക് കരുത്തായതെന്ന് തിലക് കൂട്ടിച്ചേർത്തു.
ഇതിനോട് വളരെ ലളിതമായ പ്രതികരണമാണ് ഹാർദിക് പാണ്ഡ്യ നടത്തിയത്. തിലകിന്റെ കഴിവിൽ തനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നുവെന്നും അനാവശ്യ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടാതെ സ്വാഭാവികമായി കളിക്കാൻ ആവശ്യപ്പെടുക മാത്രമാണ് താൻ ചെയ്തതെന്നും ഹാർദിക് വ്യക്തമാക്കി. “പന്ത് ശ്രദ്ധിക്കുക, അടിക്കുക” എന്ന ലളിതമായ സന്ദേശമാണ് താൻ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക്യാപ്റ്റനും താരവും തമ്മിലുള്ള ഈ ‘സംസാരം’ മത്സരഫലത്തെത്തന്നെ മാറ്റിമറിച്ചുവെന്നാണ് ആരാധകർക്കിടയിലെ പൊതുവിലയിരുത്തൽ.


ചരിത്രം ആവര്‍ത്തിക്കുമോ? കുറുപ്പിന് വേണ്ടി ജോണ്‍, ഇനി ജോണിന് വേണ്ടി കുറുപ്പ്; സിപിഎമ്മിനെ അലോസരപ്പെടുത്തി ‘ചങ്ങനാശേരി സംഗമം’; സുരേഷ് കുറുപ്പും യുഡിഎഫിലേക്കോ?
സൂര്യകുമാറിന് മടക്ക ടിക്കറ്റ്? ഇന്ത്യന്‍ ടി20 ടീമിനെ സഞ്ജു സാംസണ് നയിക്കും; ശ്രേയസ് അയ്യരെ മറികടന്ന് മലയാളി താരം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്; ബിസിസിഐയില്‍ നിര്‍ണ്ണായക നീക്കങ്ങള്‍





