ഈ മാസവും ടൗണ്‍ഷിപ്പ് താമസയോഗ്യമാകില്ല; ചൂരല്‍മലയിലെ വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയത് ദുരന്തബാധിതരെ ആശങ്കയിലാഴ്ത്തുന്നു; മഴക്കാലം എത്തിയാല്‍ പുനരധിവാസം പ്രതിസന്ധിയിലാകും

കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നു. ആദ്യഘട്ടത്തില്‍ കൈമാറാനിരുന്ന 178 വീടുകളില്‍ ചിലതിനാണ് ഇപ്പോള്‍ വിള്ളല്‍ ദൃശ്യമായിരിക്കുന്നത്. ഇതോടെ ഈ മാസവും ടൗണ്‍ഷിപ്പ് താമസയോഗ്യമാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ കെട്ടിടങ്ങളുടെ ഗുണനിലവാരത്തില്‍ സംശയം ഉയര്‍ന്നത് മാസങ്ങളായി വാടകവീടുകളിലും മറ്റും കഴിയുന്ന ദുരന്തബാധിതരെ മാനസികമായി തളര്‍ത്തുകയാണ്. മഴക്കാലം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പുനരധിവാസം വൈകുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. പുഞ്ചിരിമട്ടം സ്വദേശി കെ.ടി. നൗഫലിന് സോണ്‍

പാങ്ങ് തേങ്ങലില്‍… ചിരി മായും മുന്‍പേ മരണം കവര്‍ന്നു; ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ മരണത്തോട് മല്ലിടുന്നു; വാല്‍പ്പാറയിലെ ദുരന്തം കേരളത്തെ നടക്കുമ്പോള്‍

മലപ്പുറം/വാല്‍പ്പാറ: ഒരു നാടിന്റെയാകെ നോവായി പാങ്ങ് ജി.എല്‍.പി. സ്‌കൂള്‍ അധ്യാപകരുടെ വിനോദയാത്ര ദുരന്തത്തില്‍ അവസാനിച്ചു. പൊട്ടിച്ചിരികളുമായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത ആ പ്രിയപ്പെട്ടവര്‍ നിമിഷങ്ങള്‍ക്കകം മരണത്തിന്റെ അഗാധതയിലേക്ക് മറിഞ്ഞുവീണത് വിശ്വസിക്കാനാകാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് പള്ളിപ്പറമ്പ് ഗ്രാമം. വാല്‍പ്പാറ ചുരത്തിലെ 13-ാം ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയ നോയിഡയില്‍ പിടിയില്‍; പ്രിന്‍സിപ്പലിന്റെ മുറിയിലെ ചോദ്യം ചെയ്യല്‍ ദൃശ്യങ്ങളും പുറത്ത്

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ലോണ്‍ ആപ്പ് മാഫിയയിലെ മൂന്ന് പേരെ നോയിഡയില്‍ നിന്ന് പോലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഋഷികേശ് തിവാരി, പ്രശാന്ത് ഖേവല്‍, പ്രകാശ് ജയ് എന്നിവരെ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസാണ് വലയിലാക്കിയത്. ഇവരെ ഉടന്‍ കണ്ണൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ‘ഇന്‍സ്റ്റാ പേ’

നാടിനെ കരയിച്ച് ആ വിലാപയാത്ര; വാൽപ്പാറ അപകടത്തിൽ മരിച്ചവർക്ക് വിടചൊല്ലാൻ മലപ്പുറം കാത്തിരിക്കുന്നു

പോളച്ചി: വാൽപ്പാറയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ജന്മനാടായ മലപ്പുറത്തേക്ക് കൊണ്ടുപോയി. പ്രത്യേക സർക്കാർ ഉത്തരവ് പ്രകാരം അർധരാത്രി 12 മണിയോടെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം നടപടികൾ പുലർച്ചെ നാല് മണിയോടെയാണ് പൂർത്തിയായത്. തുടർന്ന് രാവിലെ ആറേകാലോടെ ഒൻപത് ആംബുലൻസുകളിലായി വിലാപയാത്രയായി മൃതദേഹങ്ങൾ മലപ്പുറത്തേക്ക് തിരിച്ചു. മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ പ്രത്യേക വേദിയിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കും. സഹപ്രവർത്തകരെയും ഉറ്റവരെയും അവസാനമായി

വിസ തട്ടിപ്പും ലഹരി ഇടപാടും; കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി റിജു ഇബ്രാഹിംകുട്ടി പിടിയിൽ

ഇടുക്കി: ദീർഘനാളായി പോലീസിനെ വെട്ടിച്ചുനടന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയെ വലയിലാക്കി കഞ്ഞിക്കുഴി പോലീസ്. വിസ തട്ടിപ്പ്, ലഹരി ഇടപാട് എന്നിവയടക്കം  കേരളത്തിലുടനീളം ഒട്ടനവധി  ക്രിമിനൽ കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി റിജു ഇബ്രാഹിംകുട്ടി(45) ആണ് പോലീസിന്റെ വലയിലായത്. കേരളത്തിൽ 13 ജില്ലകളിലായി 20 ഓളം കേസുകളിൽ പ്രതിയാണ്  ഇയാൾ. ദീർഘനാളായി ഒളിവിലായിരുന്നു. വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പുകൾ, മാരക ലഹരിമരുന്നായ എം.ഡി.എം.എ  കൈവശം വെച്ച കേസുകൾ. മറ്റ് എൻ.ഡി.പി.എസ്  കേസുകൾ എന്നിവയാണ് ഇയാൾക്കെതിരെയുള്ള പ്രധാന കേസുകൾ. വിചാരണ കോടതികളിൽ

വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്; “തിയേറ്ററിൽ വിസിലടിക്കാം, പക്ഷേ ഭരണം ഏൽപ്പിക്കരുത്”

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, തമിഴക വെട്രി കഴകം (TVK) നേതാവും നടനുമായ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. സിനിമയിലെ താരപദവി ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് ആരും കരുതേണ്ടെന്നും നടന്മാർ സ്ക്രീനിൽ മുഖ്യമന്ത്രിയാകുന്നത് പോലെയല്ല യഥാർത്ഥ രാഷ്ട്രീയമെന്നും അദ്ദേഹം തുറന്നടിച്ചു. പളനിയിൽ സിപിഐഎം സ്ഥാനാർത്ഥി എൻ. പാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. സംസ്ഥാനത്ത് നിലവിൽ മൂന്ന് തരം രാഷ്ട്രീയ മോഡലുകളാണുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ദ്രാവിഡ മോഡൽ,

മന്തിക്കടയുടെ വിഷു ആശംസ വിവാദം: ഉടമ അറസ്റ്റില്‍; പ്രകോപനം തടയാന്‍ കര്‍ശന നടപടിയുമായി പോലീസ്

ആലപ്പുഴ: വിഷു ആശംസയുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റര്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മന്തിക്കട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തലയിലെ ‘മെഹര്‍ മന്തി’ എന്ന സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ ഷഹനാസിനെയാണ് (28) ചേര്‍ത്തല പോലീസ് പിടികൂടിയത്. വരാനിരിക്കുന്ന ആഘോഷവേളകളില്‍ വര്‍ഗീയ സംഘര്‍ഷങ്ങളോ അനാവശ്യ പ്രകോപനങ്ങളോ ഉണ്ടാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസിന്റെ ഈ അടിയന്തര ഇടപെടല്‍. ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ ചിക്കന്‍ കുഴിമന്തി വെച്ചുകൊണ്ടുള്ള പോസ്റ്ററാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും

ഐപിഎൽ തിരക്കിനിടയിൽ കോഹ്‌ലിയുടെ ‘ലൈക്ക്’ വിവാദം; ജർമ്മൻ ഇൻഫ്ലുവൻസറുടെ ചിത്രത്തിന് പിന്നാലെ ആരാധകർ; വീണ്ടും അൽഗോരിതം പണിയായോ?

ബെംഗളൂരു: ഐപിഎൽ ആവേശത്തിനിടയിലും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിരാട് കോഹ്‌ലിയുടെ ഒരു ഇൻസ്റ്റഗ്രാം ‘ലൈക്ക്’. ജർമ്മൻ ഇൻഫ്ലുവൻസറായ ലിസ്‌ലാസിന്റെ  ചിത്രത്തിന് കോഹ്‌ലി നൽകിയ ലൈക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. കോഹ്‌ലി ലിസ്‌ലാസിനെ ഫോളോ ചെയ്യുന്നില്ലെന്നിരിക്കെ ഈ ലൈക്ക് എങ്ങനെ വന്നുവെന്നതാണ് ആരാധകരെ കുഴപ്പിക്കുന്നത്. ലിസ്‌ലാസിന്റെ ചിത്രത്തിന് താഴെ കോഹ്‌ലിയുടെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നുള്ള ലൈക്ക് വന്നതിന്റെ സ്ക്രീൻഷോട്ടുകൾ എക്സിലും റെഡ്ഡിറ്റിലും കാട്ടുതീ പോലെ പടരുകയാണ്. കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ പിന്തുടരാത്ത ഒരാളുടെ ചിത്രത്തിൽ എങ്ങനെ

സതീശന് ‘ചെക്ക്’; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ സുധാകരന്റെ പച്ചക്കൊടി: ‘കെ.സി’ക്കായി കളംനിറഞ്ഞ് മുന്‍ കെപിസിസി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അനുകൂലിച്ചുള്ള ചര്‍ച്ചകളെ പരസ്യമായി ന്യായീകരിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തിയതോടെ, പാര്‍ട്ടിയിലെ അധികാരസമവാക്യങ്ങള്‍ മാറിമറിയുകയാണ്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായി. സുധാകരന്റെ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുള്ള വ്യക്തമായ മുന്നറിയിപ്പായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളെ തള്ളിക്കളഞ്ഞ സുധാകരന്‍, പാര്‍ട്ടിക്കുള്ളില്‍

രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദം:കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി ,അന്വേഷണം നടത്തുകയോ കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണം;ആഭ്യന്തര മന്ത്രാലയത്തോട് രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണത്തിൽ കഴമ്പുണ്ടെന്നും അതിനാൽ ഉത്തർപ്രദേശ് സർക്കാർ നേരിട്ടോ അല്ലെങ്കിൽ ഒരു കേന്ദ്ര ഏജൻസി മുഖേനയോ അന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. രാഹുൽ ഗാന്ധിക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം തള്ളിയ പ്രത്യേക എംപി/എംഎൽഎ കോടതിയുടെ 2026 ജനുവരി 28-ലെ ഉത്തരവിനെതിരെ കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ് വിഘ്‌നേഷ് ശിശിർ സമർപ്പിച്ച