ഇടുക്കി: ദീർഘനാളായി പോലീസിനെ വെട്ടിച്ചുനടന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയെ വലയിലാക്കി കഞ്ഞിക്കുഴി പോലീസ്. വിസ തട്ടിപ്പ്, ലഹരി ഇടപാട് എന്നിവയടക്കം കേരളത്തിലുടനീളം ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി റിജു ഇബ്രാഹിംകുട്ടി(45) ആണ് പോലീസിന്റെ വലയിലായത്. കേരളത്തിൽ 13 ജില്ലകളിലായി 20 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. ദീർഘനാളായി ഒളിവിലായിരുന്നു.
വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പുകൾ, മാരക ലഹരിമരുന്നായ എം.ഡി.എം.എ കൈവശം വെച്ച കേസുകൾ. മറ്റ് എൻ.ഡി.പി.എസ് കേസുകൾ എന്നിവയാണ് ഇയാൾക്കെതിരെയുള്ള പ്രധാന കേസുകൾ. വിചാരണ കോടതികളിൽ ഹാജരാകാതെ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന റിജുവിനെ കണ്ടെത്താൻ കഞ്ഞിക്കുഴി പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയിരുന്നത്. ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു പോലീസിന്റെ നീക്കം.
റിജു തന്റെ ഭാര്യവീടായ കോതമംഗലത്തിനടുത്തുള്ള പിണ്ടിമന എന്ന സ്ഥലത്തു ഇടക്കിടെ എത്താറുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചതോടെ നിരീക്ഷണം ശക്തമാക്കി. തുടർന്ന് വിഷുവിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക തെരച്ചിലിനിടെയാണ് പ്രതി പോലീസിന്റെ വലയിലായത്.
പിടിക്കപ്പെടുന്ന സാഹചര്യങ്ങളിൽ വ്യാജ പേരും മേൽവിലാസവും നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇയാളുടെ രീതി. കഞ്ഞിക്കുഴി പോലീസ് ഇൻസ്പെക്ടർ ടി എൽ ജയൻന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ താജുദ്ധീൻ അഹമ്മദ് , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബെസ്സി ജോസഫ് , സിവിൽ പോലീസ് ഓഫീസർമാരായ മനു ബേബി, സേതു ടി വിനോദ് , ബാവസ് ബഷീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ടയർ ഇളകുന്നുണ്ടെന്ന് പറഞ്ഞ് വണ്ടി നിർത്തിച്ചു, പിന്നാലെ പീഡനശ്രമം, രക്ഷപ്പെട്ട പെൺകുട്ടിയെ പിന്തുടർന്ന് വീണ്ടും ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി അജ്മൽ ബിലാൽ പിടിയിൽ




