തിരുവനന്തപുരം: ട്രാക്കിലെ രാജാവായ വന്ദേഭാരതിനോട് കൊമ്പുകോര്‍ക്കാന്‍ റോഡിലെ രാജാവായ കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നു. ആകാശയാത്രയിലെ ആഡംബരവും സൗകര്യങ്ങളും ഇനി സാധാരണക്കാരന് റോഡുമാര്‍ഗ്ഗം ലഭ്യമാകും. അത്യാധുനിക സൗകര്യങ്ങളുമായി കെ.എസ്.ആര്‍.ടി.സിയുടെ ‘ബിസിനസ് ക്ലാസ്’ ബസുകള്‍ അടുത്തയാഴ്ച മുതല്‍ നിരത്തിലിറങ്ങുകയാണ്. റെയില്‍വേയുടെ പ്രീമിയം ട്രെയിനുകള്‍ക്ക് ബദലായിട്ടാണ് ഗതാഗതവകുപ്പ് ഈ നൂതന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഏകദേശം രണ്ട് കോടി രൂപ വീതം വിലമതിക്കുന്ന രണ്ട് അത്യാധുനിക വോള്‍വോ ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഇന്‍-ഹൗസ് കഫറ്റീരിയ: യാത്രയ്ക്കിടയില്‍ ഇഷ്ടമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും ആസ്വദിക്കാന്‍ പാന്‍ട്രി
ന്യൂഡൽഹി: ലോക്‌സഭയിൽ വനിതാ സംവരണ ബില്ലിന് അംഗീകാരം ലഭിക്കാത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ അദ്ദേഹം ഏത് വിഷയത്തെക്കുറിച്ചാണ് സംസാരിക്കുക എന്ന കാര്യത്തിൽ നിലവിൽ ഔദ്യോഗികമായ വ്യക്തതയൊന്നും ലഭ്യമായിട്ടില്ല. ഭരണഘടനയുടെ 131-ാം ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ വോട്ട് രേഖപ്പെടുത്തിയതിനെത്തുടർന്ന് ഇന്നലെ (വെള്ളിയാഴ്ച, 17/4/2026) സഭയിൽ ബില്ല് പരാജയപ്പെട്ടിരുന്നു. വനിതാ സംവരണം നടപ്പിലാക്കുന്നതിലെ വെല്ലുവിളികളും കഴിഞ്ഞദിവസം പാർലമെന്റിലുണ്ടായ
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഉപരോധവും ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയില്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍ക്ക് സ്ഥിരപരിഹാരമായി ആണവോര്‍ജ്ജ മേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ആണവോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ വിദേശ നിക്ഷേപത്തിന് (എഉക) അറ്റോമിക് എനര്‍ജി കമ്മീഷന്‍ പച്ചക്കൊടി കാട്ടിയതോടെ ഈ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് പുതിയ വാതിലുകള്‍ തുറന്നു. ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, ആഭ്യന്തരമായി വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ‘ശാന്തി ആക്ട് 2025’-ന്റെ ചുവടുപിടിച്ച് ആണവോര്‍ജ്ജ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ്
വയനാട്: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയെന്ന മാധ്യമവാർത്തകൾ തള്ളി റവന്യൂ മന്ത്രി കെ. രാജൻ. ടൗൺഷിപ്പ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വാർത്തകളിൽ പറയുന്നതുപോലെ വീടുകളിൽ വിള്ളലുകൾ ഇല്ലെന്നും, നനവ് ബാധിച്ച ചെറിയ ഭാഗത്ത് പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തബാധിതർക്ക് സുരക്ഷിതമായ വീടുകൾ ഉറപ്പാക്കുന്നതിൽ സർക്കാർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, പൂർണമായും പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വീടുകൾ കൈമാറൂ എന്നും മന്ത്രി വ്യക്തമാക്കി. വീടുകൾ
കോഴിക്കോട്: മൂഴിക്കലില്‍ കൗമാരക്കാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തില്‍ അദിനാന്റെ ആത്മഹത്യയോടെ കേസ് അവസാനിച്ചെന്ന് കരുതുന്നില്ലെന്ന് പോലീസ്. കൊലപാതകത്തിന് പിന്നില്‍ വൈരാഗ്യമുണ്ടെന്ന് വ്യക്തമാകുമ്പോഴും, സംഭവത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ നടന്ന നീക്കങ്ങളാണ് അന്വേഷണസംഘത്തെ വലയ്ക്കുന്നത്. മരിച്ച ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തിയതില്‍ മറ്റാരുടെയോ ‘അദൃശ്യ സാന്നിധ്യം’ പോലീസ് സംശയിക്കുന്നു. സാമ്പത്തിക തര്‍ക്കങ്ങളും കുടുംബവീടിനെച്ചൊല്ലിയുള്ള തര്‍ക്കവുമാണ് അദിനാനെ ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മുത്തച്ഛന്റെ ബിസിനസ് കാര്യങ്ങളില്‍ നസ്രീന ഇടപെട്ടിരുന്നത് അദിനാന് കടുത്ത അമര്‍ഷമുണ്ടാക്കിയിരുന്നു. വിഷു ദിനത്തില്‍ പടക്കം പൊട്ടിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍
തിരുവനന്തപുരം: കത്തുന്ന വേനല്‍ച്ചൂടിന് പിന്നാലെ മലയാളിയെ ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ബില്ലും വരുന്നു. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ച് കുതിക്കുകയാണ്. വെള്ളിയാഴ്ച മാത്രം 11.61 കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചു തീര്‍ത്തത്. 2024 മേയ് മാസത്തിലുണ്ടായ റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. എ.സിയും ഫാനുകളും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതോടെ കെ.എസ്.ഇ.ബി ലൈനുകള്‍ കത്തുകയാണ്. ഉപയോഗം കൂടിയതോടെ പുറത്തുനിന്ന് വന്‍വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട ഗതികേടിലാണ് കെ.എസ്.ഇ.ബി. ഇതിന്റെ ആഘാതം സാധാരണക്കാരന്റെ പോക്കറ്റിലടിക്കും. മേയ് മാസത്തെ വൈദ്യുതി
നാസിക്: രാജ്യമെങ്ങും ചര്‍ച്ചയായ നാസിക് ടി.സി.എസ് വിവാദത്തില്‍ മുഖ്യപ്രതിയായ നിദാ ഖാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി. നിദാ ഖാന്‍ ഒളിവിലാണെന്ന് അന്വേഷണസംഘം ആവര്‍ത്തിക്കുമ്പോള്‍, അവര്‍ മുംബൈയില്‍ ബന്ധുക്കള്‍ക്കൊപ്പമുണ്ടെന്ന അവകാശവാദവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തി. ഇതോടെ കേസിലെ ദുരൂഹത വര്‍ധിക്കുകയാണ്. നിദാ ഖാനെ കണ്ടെത്താന്‍ പോലീസ് വിപുലമായ സാങ്കേതിക പരിശോധനകളും നിരീക്ഷണങ്ങളും നടത്തിവരികയാണ്. നിദയുടെയും ബന്ധുക്കളുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും അവര്‍ നല്‍കിയ വിലാസത്തിലുള്ള വീട് പൂട്ടിയിട്ടിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, നിദ ഒളിവിലാണെന്ന
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിന് ലോക്സഭയില്‍ അപ്രതീക്ഷിത തിരിച്ചടി. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ബില്ലിന് ആവശ്യമായ മൂന്നിലൊന്ന് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് ബില്‍ പരാജയപ്പെട്ടത്. മോദി സര്‍ക്കാരിനും എന്‍ഡിഎ സഖ്യത്തിനും വലിയ രാഷ്ട്രീയ പ്രഹരമായി ഈ പരാജയം മാറി. 2029-ഓടെ നിയമസഭകളിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് സംവരണം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിച്ചിരുന്നത്. ബില്‍ പരാജയപ്പെട്ടെങ്കിലും ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി ഭേദഗതികളോടെ പുതിയ
കോയമ്പത്തൂർ: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.അതിനിടെ, അപകടത്തിൽ മരിച്ച ഒമ്പത് പേരുടെയും സംസ്കാര ചടങ്ങുകൾക്കായി മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. പൊതുദർശനത്തിന് ശേഷമായിരുന്നു വീടുകളിലേക്ക് കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം 5.20-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപകർ ഉൾപ്പെട്ട മിനിവാൻ വാൽപ്പാറ
മ്യാൻമർ: മ്യാൻമറിൽ സൈനിക ഭരണകൂടത്തിന്റെ തടവിൽ കഴിയുന്ന മുൻ ഭരണാധികാരിയും നോബൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂചിയുടെ ശിക്ഷാ കാലാവധി കുറച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. സൂചിയുടെ അഭിഭാഷകനെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വെള്ളിയാഴ്ച ഈ വിവരം റിപ്പോർട്ട് ചെയ്തത്. നിലവിൽ വിവിധ കേസുകളിലായി 27 വർഷത്തെ തടവുശിക്ഷയാണ് 80-കാരിയായ സൂചിക്ക് വിധിച്ചിട്ടുള്ളത്. ഇതിൽ ആറിലൊന്ന് ഭാഗം, അതായത് ഏകദേശം നാലര വർഷത്തെ ഇളവാണ് ഇപ്പോൾ സൈനിക ഭരണകൂടം നൽകിയിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ നടന്ന










