തിരുവനന്തപുരം: ട്രാക്കിലെ രാജാവായ വന്ദേഭാരതിനോട് കൊമ്പുകോര്‍ക്കാന്‍ റോഡിലെ രാജാവായ കെ.എസ്.ആര്.ടി.സി ഒരുങ്ങുന്നു. ആകാശയാത്രയിലെ ആഡംബരവും സൗകര്യങ്ങളും ഇനി സാധാരണക്കാരന് റോഡുമാര്‍ഗ്ഗം ലഭ്യമാകും. അത്യാധുനിക സൗകര്യങ്ങളുമായി കെ.എസ്.ആര്.ടി.സിയുടെ ‘ബിസിനസ് ക്ലാസ്’ ബസുകള്‍ അടുത്തയാഴ്ച മുതല്‍ നിരത്തിലിറങ്ങുകയാണ്.
റെയില്‍വേയുടെ പ്രീമിയം ട്രെയിനുകള്‍ക്ക് ബദലായിട്ടാണ് ഗതാഗതവകുപ്പ് ഈ നൂതന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഏകദേശം രണ്ട് കോടി രൂപ വീതം വിലമതിക്കുന്ന രണ്ട് അത്യാധുനിക വോള്‍വോ ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
ഇന്‍-ഹൗസ് കഫറ്റീരിയ: യാത്രയ്ക്കിടയില്‍ ഇഷ്ടമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും ആസ്വദിക്കാന്‍ പാന്‍ട്രി സൗകര്യം.
ബസ് ഹോസ്റ്റസ്: യാത്രക്കാരെ സഹായിക്കാനായി വിമാനങ്ങളിലെ മാതൃകയില്‍ ‘ബസ് ഹോസ്റ്റസ്’ സേവനം ലഭ്യമാകും.
ശുചിമുറി: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസമായി ബസിനുള്ളില്‍ തന്നെ ബയോ ടോയ്ലറ്റ് സൗകര്യം.
ട്രെയിന്‍ യാത്രയെ സ്നേഹിക്കുന്ന പ്രീമിയം യാത്രക്കാരെ ബസിലേക്ക് ആകര്‍ഷിക്കാനാണ് കെ.എസ്.ആര്.ടി.സിയുടെ നീക്കം. തിരുവനന്തപുരം – കൊച്ചി റൂട്ടിലാണ് ആദ്യ പരീക്ഷണം.
രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബിസിനസ് ക്ലാസ് ബസും കൊച്ചിയിലേക്ക് തിരിക്കും. രാവിലെ പത്ത് മണിക്ക് മുന്‍പ് കൊച്ചിയിലെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും സ്റ്റോപ്പ്. യാത്രക്കാരെല്ലാം കൊച്ചിയിലേക്കാണെങ്കില്‍ ഈ സ്റ്റോപ്പുകളും ഒഴിവാക്കി നോണ്‍-സ്റ്റോപ്പ് സര്‍വീസായി മാറ്റാനും അധികൃതര്‍ക്ക് ആലോചനയുണ്ട്.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര് നേരത്തെ പ്രഖ്യാപിച്ച പദ്ധതിയാണിതെങ്കിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെയാണ് ഉദ്ഘാടനം നീണ്ടുപോയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കുന്നതോടെ ഈ മാസം 22-ന് ചക്രമുരുളും.
മറ്റ് ബസുകളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കായിരിക്കും ബിസിനസ് ക്ലാസിന് ഈടാക്കുക. ടിക്കറ്റുകള്‍ ഓണ്‍ലൈനായി മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. റെയില്‍വേയിലെ തിരക്കില്‍ വലയുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി കെ.എസ്.ആര്.ടി.സിയുടെ ഈ പുത്തന്‍ സംരംഭം മാറുമെന്നാണ് പ്രതീക്ഷ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
സസ്പെൻഷനും കടുത്ത നടപടികളും; പത്തു വർഷത്തെ അവഗണനയ്ക്ക് മറുപടി നൽകാൻ യുഡിഎഫ് അനുകൂല പോലീസ് സംഘടനകൾ
സസ്പെൻഷനും കടുത്ത നടപടികളും; പത്തു വർഷത്തെ അവഗണനയ്ക്ക് മറുപടി നൽകാൻ യുഡിഎഫ് അനുകൂല പോലീസ് സംഘടനകൾ







