യേശുദാസിനെ കൊന്നതോ? പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകം; ഹോംനഴ്സും സഹോദരനും സംശയനിഴലില്‍; സ്വത്ത് തട്ടിയെടുക്കാന്‍ ആസൂത്രിത കൊലപാതകമെന്ന് പരാതി; പുലിയൂരിലെ ശവക്കല്ലറ തുറക്കും

ചെങ്ങന്നൂര്‍: പുലിയൂര്‍ പടിഞ്ഞാറേ പറമ്പില്‍ പുത്തന്‍ വീട്ടില്‍ യേശുദാസിന്റെ (74) മരണം കൊലപാതകമാണോ? നാട്ടിലും കുടുംബത്തിലും പുകയുന്ന ദുരൂഹതകള്‍ക്ക് വിരാമമിടാന്‍ നാളെ ശവക്കല്ലറ തുറക്കും. സ്വത്ത് തട്ടിയെടുക്കുന്നതിനായി ഹോം നഴ്സും സഹോദരനും ചേര്‍ന്ന് യേശുദാസിനെ അപായപ്പെടുത്തിയതാണെന്ന മരുമകളുടെ പരാതിയില്‍ ആര്‍.ഡി.ഒ. കോടതിയാണ് നിര്‍ണ്ണായകമായ ഉത്തരവിട്ടത്. കഴിഞ്ഞ മാര്‍ച്ച് 20-നായിരുന്നു യേശുദാസിന്റെ അന്ത്യം. ഹോം നഴ്സ് നല്‍കിയ കേക്ക് കഴിച്ചതിന് പിന്നാലെ യേശുദാസ് ബോധരഹിതനാവുകയും ആശുപത്രിയിലെത്തിക്കും മുന്‍പേ മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. അന്ന് പോസ്റ്റ്മോര്‍ട്ടം

കേരള മുസ്ലിം ജമാഅത്ത്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രസിഡന്റ്, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ജനറൽ സെക്രട്ടറി

കുറ്റ്യാടി: കേരള മുസ്ലിം ജമാഅത്തിന്റെ 2026-28 കാലയളവിലേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കുറ്റ്യാടി സിറാജുൽ ഹുദ കാമ്പസിൽ വെച്ച് നടന്ന ദ്വിദിന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ സാരഥികളെ പ്രഖ്യാപിച്ചത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പ്രസിഡന്റായും സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയെ ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. എ.പി. അബ്ദുൽ കരീം ഹാജി ചാലിയമാണ് ഫിനാൻസ് സെക്രട്ടറി.  പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം, എം.എൻ. കുഞ്ഞഹമ്മദ് ഹാജി എന്നിവർക്ക് പുറമെ

“സിസ്റ്റർമാർക്ക് ജീവിക്കാൻ പെൻഷൻ വേണോ?’ക്രിസ്ത്യൻ സഭകൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ വിവാദ പരാമർശങ്ങളുമായി വെള്ളാപ്പള്ളി നടേശൻ

ഇടുക്കി: ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് പെൻഷൻ നൽകുന്നതിനെതിരെയും, വിവിധ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടുക്കിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മേഖലയിൽ എസ്എൻഡിപിയെ ഒരു സർക്കാരും സഹായിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “മുസ്‌ലിം ലീഗും കേരള കോൺഗ്രസും വോട്ട് ബാങ്കുകളായി മാറി. ലീഗിനെ നയിക്കുന്നത് തങ്ങൾമാരും കേരള കോൺഗ്രസിനെ പിതാക്കന്മാരുമാണ്. ആത്മീയ ശക്തി ഉപയോഗിച്ച് അവർ എല്ലാം നേടിയെടുത്തു. രാജ്യത്ത് ജനാധിപത്യം പോയി മതാധിപത്യമാണ് ഇപ്പോൾ നടപ്പിലാകുന്നത്,” വെള്ളാപ്പള്ളി പറഞ്ഞു. താൻ

‘എ ഗേൾ സ്പീക്ക്സ്’; കെ.സി. വേണുഗോപാലിന്റെ മകൾ പാർവതിയുടെ പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

കൊച്ചി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി തന്റെ മകൾ പാർവതിയുടെ പുതിയ പുസ്തകമായ ‘എ ഗേൾ സ്പീക്ക്‌സ്-ന്റെ കവർ പ്രകാശനം ചെയ്തു. സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകൾക്കും നേരെ വിരൽചൂണ്ടുന്ന കൃതിയാണ് ഇതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണുന്ന പുസ്തകമാണിത്.സ്ത്രീകളുടെ അടിച്ചമർത്തലുകളും പെൺകുട്ടികൾ സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികളുമാണ് പുസ്തകത്തിലെ പ്രധാന പ്രതിപാദ്യവിഷയം. വായനക്കാരിലേക്ക് പുസ്തകം ഉടൻ തന്നെ എത്തിച്ചേരുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.  മകൾ എഴുത്തിനെ

പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടും; ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ വെടിവെപ്പ്: അറിയില്ലെന്ന് ഇറാന്‍ പ്രതിനിധി; പശ്ചിമേഷ്യയില്‍ കടുത്ത ആശങ്ക

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി. സംഭവത്തെക്കുറിച്ച് തനിക്ക് ഔദ്യോഗികമായി അറിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്ന് ഇലാഹി വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമായ സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും, ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയില്‍

വയനാട് ടൗൺഷിപ്പ് വിവാദം: മന്ത്രിയെ കണ്ടില്ല, അവഗണനയെന്ന് വീട്ടുടമ; തനിക്ക് നേരെയുള്ള ഭീഷണിയിൽ പൊട്ടിക്കരഞ്ഞ് നൗഫൽ

വയനാട്: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയെന്ന പരാതിക്കിടെ, റവന്യൂ മന്ത്രി കെ. രാജൻ വീട് സന്ദർശിച്ചപ്പോൾ ഉണ്ടായ സംഭവവികാസങ്ങളിൽ വേദന പങ്കുവെച്ച് വീട്ടുടമ നൗഫൽ. മന്ത്രി വീട് സന്ദർശിച്ചപ്പോൾ തന്നെക്കൂടി വിളിച്ച് സംസാരിക്കാമായിരുന്നുവെന്നും, എന്നാൽ താൻ തൊട്ടടുത്ത് ഉണ്ടായിട്ടും തന്നെ അവഗണിച്ചുവെന്നും നൗഫൽ പറയുന്നു. മന്ത്രി എത്തിയപ്പോൾ താൻ തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും സംസാരിക്കാൻ പോലും തയ്യാറായില്ല. വീടിന്റെ ഉടമസ്ഥൻ ആരാണെന്ന് ചോദിക്കാൻ പോലും മന്ത്രി തയാറായില്ലെന്നും നൗഫൽ ആരോപിച്ചു.വിള്ളലുകൾ കണ്ടെത്തിയ സ്ഥലത്ത് താൻ മാർക്കർ കൊണ്ട്

രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരുന്ന് ദീപികയും രൺവീറും; സന്തോഷവാർത്ത പങ്കുവെച്ച് താരദമ്പതികൾ

മുംബൈ: ബോളിവുഡിലെ പ്രിയ താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. മൂത്ത മകൾ ദുവയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. പ്രെഗ്നൻസി കിറ്റ് കൈയ്യിൽ പിടിച്ചുനിൽക്കുന്ന ദുവയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.  വിവരം പുറത്തുവന്നതിന് പിന്നാലെ സിനിമാ ലോകത്തുനിന്നും വലിയ തോതിലുള്ള ആശംസകളാണ് ദമ്പതികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രിയങ്ക ചോപ്ര, സമന്ത, പരിനീതി ചോപ്ര, അനന്യ പാണ്ഡെ, അർജുൻ കപൂർ തുടങ്ങിയ താരങ്ങൾ ദീപികയ്ക്കും

ഉരുകുന്ന വേനലില്‍ ശ്രദ്ധിക്കണം; വീടിനുള്ളിലും പാമ്പ് എത്തിയേക്കാം; തലയിണയ്ക്കടിയില്‍ മരണദൂതനായി വെള്ളിക്കെട്ടന്‍; പിഞ്ചുബാലന് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയെന്ന് കരുതി; തിരിച്ചറിഞ്ഞപ്പോഴേക്കും ആല്‍ജോയുടെ ജീവന്‍ പോയി; അന്‍ജോയുടെ നില ഇപ്പോഴും ഗുരുതരം; പ്രാര്‍ത്ഥനയോടെ ഒരു നാട് മുഴുവന്‍

തൃശൂര്‍: വേനല്‍ച്ചൂട് കടുക്കുന്നതോടെ തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറുന്നത് വര്‍ദ്ധിക്കുന്നു. ഇതിനിടെ തൃശൂര്‍ കോടാലി കടമ്പോട് ഉറങ്ങിക്കിടന്ന പിഞ്ചുസഹോദരങ്ങളെ പാമ്പ് കടിച്ചത് നാടിനെ നടുക്കുന്ന വാര്‍ത്തയായി. കാവുങ്ങല്‍ സില്‍ജൊ – ജോണ്‍സി ദമ്പതികളുടെ മകന്‍ ആല്‍ജോ (8) മരിക്കുകയും, മൂത്ത സഹോദരന്‍ അന്‍ജോ (10) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയും ചെയ്യുന്നത് നാടിന്റെ നൊമ്പരമായി. വേനല്‍ക്കാലത്ത് വീടിന്റെ പരിസരങ്ങളില്‍ തണുപ്പുള്ള സ്ഥലങ്ങള്‍ തേടി പാമ്പുകള്‍ എത്താറുണ്ടെങ്കിലും, ഇത്തവണ കിടപ്പുമുറിയില്‍ തലയിണയ്ക്കടിയിലാണ് മരണദൂതനായി പാമ്പ് ഒളിച്ചിരുന്നത്. രാത്രി

ഇറാന്റെ ‘ബ്ലാക്ക് മെയിലിംഗിന്’ വഴങ്ങില്ല; സമാധാന ചര്‍ച്ചകള്‍ക്കിടയിലും നിലപാട് കടുപ്പിച്ച് ട്രംപ്; ആണവ കരാറിലും കടലിടുക്ക് അവകാശത്തിലും ഭിന്നത; വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ് തള്ളി ഇറാന്‍ സൈന്യം; ഉപരോധം മാറാതെ പാത തുറക്കില്ല; ആഗോള എണ്ണ വിപണി സ്തംഭനത്തില്‍; വെടിനിര്‍ത്തല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം

ലണ്ടന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് സൂചനയുണ്ടെങ്കിലും നിര്‍ണ്ണായകമായ പല വിഷയങ്ങളിലും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. ആണവ കരാറുകളിലും കടലിടുക്കിലെ അവകാശങ്ങളിലും ഇരു രാജ്യങ്ങളും തമ്മില്‍ വലിയ ഭിന്നത നിലനില്‍ക്കുകയാണ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ ‘ബ്ലാക്ക് മെയിലിംഗ്’ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടി ആഗോള വിപണിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇറാന്റെ നീക്കത്തോടുള്ള കടുത്ത വിയോജിപ്പാണ് ട്രംപ് പ്രകടിപ്പിച്ചത്. ആഗോള വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി ഹോര്‍മുസ് കടലിടുക്ക്

കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുന്നതിനിടെ, കേരളത്തിലെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഇന്നലത്തെ കണക്കുകൾ പ്രകാരം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ആകെ ഉപയോഗിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രതിദിന ഉപഭോഗം ഈ നിലയിലേക്ക് ഉയരുന്നത്. രാത്രികാലങ്ങളിൽ എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം വൈകുന്നേരത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യം 6033 മെഗാവാട്ടിലേക്ക് വർധിച്ചത് കെഎസ്ഇബിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ