സിനിമാ സെറ്റുകളില്‍ ലഹരിയെത്തിക്കുന്ന ‘വന്‍ സ്രാവ്’; കെവിന്‍ ചില്ലറക്കാരനല്ല! പിന്നില്‍ വന്‍ ലോബി; ഉറവിടം തേടി പോലീസ്; ബിഗ് മാഡത്തെ കണ്ടെത്താന്‍ അന്വേഷണം

കൊച്ചി: തൃക്കാക്കര മയക്കുമരുന്ന് കേസില്‍ പിടിയിലായ കെവിന്‍ ബി. മാത്യു കൊച്ചിയിലെ ലഹരി വിപണിയിലെ വെറുമൊരു കച്ചവടക്കാരനല്ലെന്നും സിനിമ-സീരിയല്‍ മേഖലയുമായി ആഴത്തില്‍ ബന്ധമുള്ള വന്‍ സ്രാവെന്നും സൂചന. സിനിമാ സെറ്റുകളിലേക്കും ആഡംബര ഹോട്ടലുകളിലെ രഹസ്യ പാര്‍ട്ടികളിലേക്കും വന്‍തോതില്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത് കെവിനാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. രണ്ടു വര്‍ഷത്തിനിടെ 20 ലക്ഷം രൂപയുടെ ഇടപാടുകള്‍ മാത്രം നടത്തിയ കെവിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മലയാള സിനിമാ ലോകത്തെ പല പ്രമുഖരുടെയും ലഹരി ബന്ധങ്ങള്‍ പുറത്തുവരുമെന്നാണ് നാര്‍ക്കോട്ടിക് സെല്‍

ലോൺ ആപ്പുകളുടെ ചതിക്കുഴി; ജാഗ്രത വേണമെന്ന് എഡിജിപി എസ്. ശ്രീജിത്ത്

എറണാകുളം: ഈടില്ലാതെ പണം നൽകുന്നു എന്ന പേരിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കടുത്ത ജാഗ്രതാ നിർദ്ദേശവുമായി എഡിജിപി എസ്. ശ്രീജിത്ത്. ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ അകപ്പെട്ടാൽ ലജ്ജ വിചാരിക്കാതെ എത്രയും വേഗം പൊലീസിനെ സമീപിക്കണമെന്നും, ജനങ്ങളുടെ സഹകരണം ലഭിച്ചാൽ ഇത്തരം ആപ്പുകളെ പൂർണ്ണമായും പൂട്ടാൻ പൊലീസിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോൺ ആപ്പുകൾ ഈടില്ലാതെ പണം നൽകുന്നു എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുമെങ്കിലും, യഥാർത്ഥത്തിൽ അവ വലിയൊരു ചതിക്കുഴിയാണ്. ഈ ആപ്പുകൾ ഈടായി ആവശ്യപ്പെടുന്നത് പണമല്ല, മറിച്ച് നമ്മുടെ

ചുരം പാതകളില്‍ വാഹനം ഓടിച്ച് വലിയ പരിചയമില്ലാത്ത ഡ്രൈവര്‍ ഇറക്കത്തില്‍ ഗിയര്‍ കണ്‍ട്രോള്‍ ചെയ്യുന്നതിന് പകരം ബ്രേക്കിനെ അമിതമായി ആശ്രയിച്ചത് വിനയായി; ആ വാന്‍ 300 അടി താഴ്ചയിലേക്ക് വീണതിന് കാരണം ഡ്രൈവറുടെ പരിചയക്കുറവ്

തൃശൂര്‍: ചുരം പാതകളില്‍ വാഹനം ഓടിച്ച് വലിയ പരിചയമില്ലാത്ത ഡ്രൈവര്‍ ഇറക്കത്തില്‍ ഗിയര്‍ കണ്‍ട്രോള്‍ ചെയ്യുന്നതിന് പകരം ബ്രേക്കിനെ അമിതമായി ആശ്രയിച്ചതാകാം ഒന്‍പത് ജീവനുകള്‍ പൊലിഞ്ഞ വാല്‍പ്പാറ അപകടത്തിന് വഴിവെച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കുത്തനെയുള്ള ഇറക്കത്തില്‍ അമിതമായി ബ്രേക്ക് ഉപയോഗിച്ചതും തന്മൂലം ബ്രേക്ക് ലൈനറുകള്‍ ചൂടായി പ്രവര്‍ത്തനരഹിതമായതുമാണ് വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടാന്‍ കാരണമെന്ന് പൊള്ളാച്ചി ആര്‍ടിഒ സെഞ്ചഴിയന്‍ വ്യക്തമാക്കി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് (22) കോയമ്പത്തൂരിലെ ആശുപത്രിയില്‍

ഇറാന്റെ കൂറ്റൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തു; ഹോർമുസ് ഇടുക്കിൽ യുദ്ധസമാന സാഹചര്യം; 900 അടി നീളമുള്ള ഇറാനിയൻ കപ്പലിനെ വെടിവെച്ച് നിർത്തി യുഎസ് നാവികസേന

ഒമാൻ: ഹോർമുസ് ഇടുക്കിൽ ഏർപ്പെടുത്തിയ യുഎസ് നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാന്റെ ഭീമൻ ചരക്ക് കപ്പൽ ‘തൗസ്ക’ അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. ഒമാൻ കടലിടുക്കിൽ വെച്ചുണ്ടായ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കപ്പൽ പിടിച്ചെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു. വിമാനവാഹിനിക്കപ്പലിനോളം വലുപ്പമുള്ള, ഏകദേശം 900 അടി നീളമുള്ള ഈ കൂറ്റൻ കപ്പലിനെ യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ‘യുഎസ്എസ് സ്പ്രുവൻസ്’ ആണ് തടഞ്ഞത്. കപ്പൽ നിർത്താൻ ഔദ്യോഗികമായി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത്

ഇത് ആസൂത്രിത നാടകമോ? കൊണ്ടോട്ടിയിലെ ‘പെരേര ഷോ’യില്‍ ദുരൂഹത; പരാതി നല്‍കുമോ എന്ന് ഉറ്റുനോക്കി സോഷ്യല്‍ മീഡിയ

മലപ്പുറം: കൊണ്ടോട്ടിയില്‍ വിവാഹച്ചടങ്ങിനെത്തിയ സോഷ്യല്‍ മീഡിയ താരം അലിന്‍ ജോസ് പെരേര ആള്‍ക്കൂട്ടത്തിന് മുന്നില്‍ അപമാനിക്കപ്പെട്ട സംഭവം പുതിയ വിവാദങ്ങളിലേക്ക്. പെരേരയെക്കൊണ്ട് ബലമായി ഷര്‍ട്ട് ഊരിപ്പിക്കുകയും പൊതുമധ്യത്തിലൂടെ ഓടിക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെങ്കിലും, ഇതിന് പിന്നില്‍ ‘റീച്ചിന്’ വേണ്ടിയുള്ള നാടകമാണോ എന്ന സംശയവും ശക്തമാകുകയാണ്. വ്യത്യസ്തമായ സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധേയനായ അലിന്‍ ജോസ് പെരേര, അടുത്തിടെയായി വിവാഹച്ചടങ്ങുകളില്‍ അതിഥിയായി എത്താറുണ്ട്. ഇത്തരത്തില്‍ കൊണ്ടോട്ടിയിലെ ഒരു വിവാഹത്തിനെത്തിയപ്പോഴാണ് ആള്‍ക്കൂട്ടം പെരേരയെ വളഞ്ഞതും മോശമായി പെരുമാറിയതും. സംഭവത്തിന്റെ ദൃശ്യങ്ങള്‍

മുഖ്യമന്ത്രി കസേരയ്ക്കായി ‘കെസി’ ലോബിയിങ്; സതീശനും ചെന്നിത്തലയ്ക്കും കടുത്ത അമര്‍ഷം, ഹൈക്കമാന്‍ഡ് മൗനത്തില്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടെന്ന കെ. സുധാകരന്റെ പരസ്യ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത പുകയുമ്പോഴും ഹൈക്കമാന്‍ഡ് മൗനം പാലിക്കുന്നത് ഇവരെ കൂടുതല്‍ ചൊടിപ്പിക്കുന്നു. മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പുകള്‍ തിരിഞ്ഞ് ലോബിയിങ് നടത്തേണ്ടതില്ലെന്ന പൊതുതീരുമാനം ലംഘിക്കപ്പെട്ടുവെന്നാണ് സതീശന്‍ പക്ഷത്തിന്റെ ആരോപണം. കെ.സി. വേണുഗോപാലിനായി കെ.പി.സി.സി. മുന്‍ പ്രസിഡന്റ് തന്നെ നേരിട്ട് രംഗത്തിറങ്ങിയത് ഉചിതമായില്ലെന്ന് ഇവര്‍

വിരുദുനഗറിൽ പടക്കശാലയിൽ വൻ സ്ഫോടനം; 20 മരണം, നിരവധി പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 20 പേർ മരിച്ചു. വനജ ഫയർവർക്സ് എന്ന പടക്ക നിർമ്മാണ യൂണിറ്റിലാണ് ഇന്ന് വലിയ സ്ഫോടനമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. സ്ഫോടനം നടന്ന സമയത്ത് ഫാക്ടറിക്കുള്ളിൽ 50-ഓളം തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സ്ഫോടനത്തിന്റെ തീവ്രത എത്രത്തോളമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പ്രദേശത്ത് 10 കിലോമീറ്റർ ചുറ്റളവിൽ ഉണ്ടായ പ്രകമ്പനം. സ്ഫോടനത്തെ തുടർന്ന് കെട്ടിടം പൂർണ്ണമായും തകർന്നു. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ

അപകടത്തിന് ശേഷം ഹാജരായത് പിറ്റേദിവസം; പരിശോധന നടന്നത് 12 മണിക്കൂര്‍ വൈകി; മണിയന്‍പിള്ള രാജുവിന്റെ രക്തപരിശോധന പ്രഹസനമായോ? ശാസ്ത്രീയ പരിശോധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പുറത്തുവന്ന ശാസ്ത്രീയ പരിശോധനാഫലം നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയാകുന്നു. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ‘വലിയ ആശ്വാസമുണ്ടെന്ന്’ മണിയന്‍പിള്ള രാജു പ്രതികരിച്ചെങ്കിലും, ഈ പരിശോധനാ നടപടികള്‍ തന്നെ അട്ടിമറിക്കപ്പെട്ടതാണെന്ന ആരോപണം ശക്തമാണ്. ഫെബ്രുവരി അഞ്ചിന് രാത്രി ട്രിവാണ്ട്രം ക്ലബ്ബിന് സമീപം വെച്ചാണ് അപകടം നടന്നത്. എന്നാല്‍ അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയ താരം പിറ്റേദിവസമാണ് മ്യൂസിയം പോലീസ് സ്റ്റേഷനില്‍

ധർമ്മടത്ത് പിണറായി തോൽക്കും, ബേപ്പൂരിൽ റിയാസും; സിപിഐഎം വിട്ടവരെ അണിനിരത്തി പുതിയ കൂട്ടായ്മയൊരുക്കാൻ പി.വി. അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷവിമർശനവുമായി പി.വി. അൻവർ. ധർമ്മടത്ത് പിണറായി വിജയൻ തോൽക്കുമെന്നും, ജയിച്ചാൽ തന്നെ അത് വലിയ ഭൂരിപക്ഷത്തിലായിരിക്കില്ലെന്നും അൻവർ അവകാശപ്പെട്ടു. ബേപ്പൂരിൽ മുഹമ്മദ് റിയാസ് ഇതിനകം തോറ്റു കഴിഞ്ഞെന്നും അദ്ദേഹം തുറന്നടിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി സംസാരിക്കവെയാണ് ഇടതുപക്ഷ നേതൃത്വത്തിനെതിരെ അൻവർ ആഞ്ഞടിച്ചത്. ധർമ്മടത്ത് പിണറായിക്ക് പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും, ജയിച്ചാൽ തന്നെ അത് പതിനായിരം വോട്ടിൽ താഴെയുള്ള ഭൂരിപക്ഷം മാത്രമായിരിക്കുമെന്നും അൻവർ പ്രവചിച്ചു. ബേപ്പൂരിലെ റിയാസിന്റെ അവസ്ഥയും സമാനമാണെന്നും

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയയില്‍ ഒതുക്കാന്‍ നീക്കം; ജാതി വിവേചനം അന്വേഷിക്കില്ല; ഡോ റാം കേരളത്തിലെ സുരക്ഷിത കേന്ദ്രത്തില്‍? 

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ഉന്നതതല നീക്കം. കോളേജ് മാനേജ്മെന്റ് പുറത്തുവിട്ട ലോണ്‍ ആപ്പ് മാഫിയാ കഥയില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതോടെ വിദ്യാര്‍ത്ഥി നേരിട്ട ക്രൂരമായ ജാതി വിവേചനത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ അപ്രസക്തമാവുകയാണ്. കോളേജ് എം.ഡി അദിനാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി വിഴുങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. സഹോദരീ ഭര്‍ത്താവിന് വേണ്ടി എടുത്ത ലോണ്‍ കുടിശ്ശികയായതും ലോണ്‍ ആപ്പുകാര്‍ അധ്യാപികയുടെ നമ്പറിലേക്ക് വിളിച്ചതുമാണ് നിതിനെ