കൊച്ചി: ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) നിന്ന് രാജിവെച്ചു. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനവും ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്. തൃണമൂൽ കോൺഗ്രസുമായി ഇനി യാതൊരുവിധ സഹകരണവുമുണ്ടാകില്ലെന്ന് വ്യക്തമാക്കിയ അൻവർ, വരാനിരിക്കുന്ന മെയ് 15-നകം പുതിയ സംസ്ഥാന പാർട്ടിക്ക് രൂപം നൽകുമെന്ന നിർണ്ണായക പ്രഖ്യാപനവും നടത്തി. ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് അർഹമായ പിന്തുണ ലഭിക്കുന്നില്ലെന്ന ഗുരുതരമായ ആരോപണമാണ്
തിരുവനന്തപുരം: വേനല്‍മഴയുടെ തണുപ്പില്‍ അല്പനേരം നനഞ്ഞ കേരളത്തിന് വരുംദിനങ്ങള്‍ കടുത്ത ചൂടിന്റേതാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച മഴ ചൂടിന് ചെറിയ ശമനം നല്‍കിയെങ്കിലും താപനില വീണ്ടും ഉയരുകയാണ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയ സംസ്ഥാനത്തിന് മഴ പെയ്തതോടെ ഉപഭോഗത്തില്‍ വന്ന കുറവ് വലിയ
തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ കിണറ്റിൽ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി ഭാസ്‌കരപിള്ള (68) ആണ് മരിച്ചത്. ഒന്നര വർഷമായി ഈ ഫ്ലാറ്റ് നിർമ്മാണ സ്ഥലത്ത് സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന മറ്റൊരു വീട്ടിലെ തൊഴിലാളികളാണ് രാവിലെ കിണറ്റിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സാധാരണ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഇദ്ദേഹം
Kerala, Kerala HD
സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നതെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസര്‍; സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകള്‍ സൂക്ഷിച്ച മുറിയാണ് തുറന്നതെന്ന് വിശദീകരണം; അട്ടിമറി സംശയിച്ച് യുഡിഎഫ്; പേരാമ്പ്രയിലെ ചൂട് പുതിയ തലത്തില്‍
കോഴിക്കോട്: വോട്ടെടുപ്പിന് പിന്നാലെ പേരാമ്പ്ര മണ്ഡലത്തില്‍ രാഷ്ട്രീയ പോരാട്ടം വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കും പടരുന്നു. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ സ്‌ട്രോങ് റൂം ഉദ്യോഗസ്ഥര്‍ അനധികൃതമായി തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയതോടെ ജില്ലയില്‍ രാഷ്ട്രീയ വിവാദം പുകയുകയാണ്. പേരാമ്പ്രയില്‍ പോരാട്ടം ഇഞ്ചോടിഞ്ചാണെന്ന വിലയിരുത്തലുകള്‍ക്കിടെ പുറത്തുവന്ന ഈ സംഭവം വരുംദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൂടുതല്‍ പ്രക്ഷുബ്ധമാക്കും. സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യമില്ലാതെ സ്‌ട്രോങ് റൂം തുറന്നത് ദുരൂഹമാണെന്നും ഇതിന് പിന്നില്‍ വലിയ അട്ടിമറി നീക്കമുണ്ടെന്നുമാണ് യുഡിഎഫിന്റെ വാദം. കൃത്യമായ നോട്ടീസ് നല്‍കാതെയും നടപടിക്രമങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് ഖനനവും മണ്ണ് നീക്കവുമായിബന്ധപ്പെട്ടുള്ള അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന. “ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്”എന്ന് പേരിട്ടിട്ടുള്ള ഈ പരിശോധന ഇപ്പോഴും തുടരുകയാണ്. ഇത് സംബന്ധിച്ചു ഒട്ടേറെ പരാതികൾ വിജിലന്‍സിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വ്യാപക പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നിര്‍ദ്ദേശം നൽകിയത്. കെട്ടിട നിര്‍മ്മാണത്തിന്റെയും വീട് വയ്ക്കുന്നതിന്റെയും മറവില്‍ മണ്ണ് നീക്കം ചെയ്യുന്നതിനായുളള ട്രാന്‍സിറ്റ് പാസോ പെര്‍മിറ്റോ നേടിയെടുത്ത ശേഷം ഈ പാസ്സുകള്‍ ദുരുപയോഗം ചെയ്ത് മണ്ണ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ ജനങ്ങള്‍ക്കിടയില്‍ പാമ്പ് ഭീതി വര്‍ദ്ധിക്കുന്നു. തൃശൂരിലും തിരുവനന്തപുരത്തും പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് നാട്. കടുത്ത ചൂടില്‍ തണുപ്പ് തേടി പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നതും വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 19 പേര്‍ക്കാണ് കേരളത്തില്‍ പാമ്പുകടിയേറ്റു ജീവന്‍ നഷ്ടമായത്. തൃശൂരിലെ കോടാലിയില്‍ പാമ്പുകടിയേറ്റു മരിച്ച ആല്‍ജോ എന്ന ബാലന്റെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. കുട്ടിയുടെ
കോഴിക്കോട്: ജെഡിടി കോളേജിലെ സ്‌ട്രോങ് റൂം അനധികൃതമായി തുറന്നെന്ന യുഡിഎഫ് പ്രവർത്തകരുടെ ആരോപണം തള്ളി സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. വോട്ടെണ്ണൽ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് യുഡിഎഫ് നേതൃത്വം ശക്തമായി രംഗത്തെത്തിയെങ്കിലും, താൻ എത്തിയപ്പോൾ കണ്ട കാര്യങ്ങൾ അവർ വ്യക്തമാക്കിയതോടെ വിവാദത്തിൽ ആശയക്കുഴപ്പമുയർന്നു. വിവാദമായ മുറി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂം അല്ലെന്നാണ് ഫാത്തിമ തഹ്‌ലിയയുടെ പക്ഷം. വരണാധികാരി തന്നെ മുൻകൂട്ടി വിളിച്ച് മുറി തുറക്കുന്ന കാര്യം അറിയിച്ചിരുന്നു.ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് മുറി തുറന്നത്. താൻ അവിടെ എത്തുമ്പോൾ
തിരുവനന്തപുരം: തുടർച്ചയായി റെക്കോർഡുകൾ ഭേദിച്ച് കുതിച്ചിരുന്ന സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഇതാദ്യമായി നേരിയ കുറവ് രേഖപ്പെടുത്തി. കടുത്ത വേനലിൽ വൈദ്യുതി പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ് ജനങ്ങൾ സ്വയം സ്വീകരിച്ച നിയന്ത്രണങ്ങളും കൃത്യസമയത്ത് എത്തിയ വേനൽമഴയുമാണ് കെഎസ്ഇബിക്കും സർക്കാരിനും വലിയ ആശ്വാസമായത്. കഴിഞ്ഞ കുറെ ദിവസങ്ങളായി 110 ദശലക്ഷം യൂണിറ്റിന് മുകളിൽ ആഞ്ഞടിച്ചിരുന്ന ഉപഭോഗം താഴേക്ക് വന്നത് സംസ്ഥാനത്തിന്റെ വിതരണ ശൃംഖലയുടെ സമ്മർദ്ദം കുറച്ചിട്ടുണ്ട്. ഞായറാഴ്ചയിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റായി
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യുഡിഎഫില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തര്‍ക്കം മറനീക്കി പുറത്തുവരികയാണ്. തിരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കാത്ത നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുന്നു. ജനവിധി തേടാതെ പിന്‍വാതില്‍ വഴി മുഖ്യമന്ത്രിയാകാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന സതീശന്റെ നിലപാട് ഹൈക്കമാന്‍ഡിന് വലിയ തലവേദനയാകുമെന്നുറപ്പാണ്. ഈ നിര്‍ണ്ണായക പോരാട്ടത്തില്‍ വി.ഡി. സതീശന് പൂര്‍ണ്ണ പിന്തുണയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടി എത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ്
Crime HD, Latest News, Latest News HD
തിങ്കളാഴ്ച രാവിലെ സഹയാത്രികന്റെ ഫോണില്‍ നിന്നും വിഷ്ണു സഹോദരനെ വിളിച്ചത് നിര്‍ണ്ണായകമായി; നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ഫോണ്‍ വിളി; പിന്നാലെ പയ്യന്നൂരില്‍ പോലീസ് എത്തി; വിഷ്ണുവിനെ കണ്ടെത്തിയത് ഇങ്ങനെ; പ്രതിസന്ധിയായത് ലോണ്‍ ആപ്പും ബ്ലേഡ് മാഫിയാ ഭീഷണിയും
കോഴിക്കോട്: ലോണ്‍ ആപ്പ് സംഘങ്ങളുടെയും ബ്ലേഡ് മാഫിയയുടെയും ഭീഷണിയില്‍ മനംനൊന്ത് വടകര ആയഞ്ചേരിയില്‍ നിന്നും കാണാതായ യുവാവിനെ എട്ടുദിവസത്തിന് ശേഷം കണ്ടെത്തിയത് ഫോണ്‍ വിളി എത്തിയതിനെ തുടര്‍ന്ന്. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ സഹയാത്രികന്റെ ഫോണില്‍ നിന്നും വിഷ്ണു സഹോദരനെ വിളിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വിഷ്ണു വീട്ടുകാരെ ബന്ധപ്പെട്ടത്. ഉടന്‍ തന്നെ അവര്‍ പോലീസിന് വിവരം കൈമാറുകയും പയ്യന്നൂര്‍










