തിരുവനന്തപുരം: തുടർച്ചയായി റെക്കോർഡുകൾ ഭേദിച്ച് കുതിച്ചിരുന്ന സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഇതാദ്യമായി നേരിയ കുറവ് രേഖപ്പെടുത്തി. കടുത്ത വേനലിൽ വൈദ്യുതി പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ് ജനങ്ങൾ സ്വയം സ്വീകരിച്ച നിയന്ത്രണങ്ങളും കൃത്യസമയത്ത് എത്തിയ വേനൽമഴയുമാണ് കെഎസ്ഇബിക്കും സർക്കാരിനും വലിയ ആശ്വാസമായത്. കഴിഞ്ഞ കുറെ ദിവസങ്ങളായി 110 ദശലക്ഷം യൂണിറ്റിന് മുകളിൽ ആഞ്ഞടിച്ചിരുന്ന ഉപഭോഗം താഴേക്ക് വന്നത് സംസ്ഥാനത്തിന്റെ വിതരണ ശൃംഖലയുടെ സമ്മർദ്ദം കുറച്ചിട്ടുണ്ട്. ഞായറാഴ്ചയിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റായി
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യുഡിഎഫില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തര്‍ക്കം മറനീക്കി പുറത്തുവരികയാണ്. തിരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കാത്ത നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുന്നു. ജനവിധി തേടാതെ പിന്‍വാതില്‍ വഴി മുഖ്യമന്ത്രിയാകാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന സതീശന്റെ നിലപാട് ഹൈക്കമാന്‍ഡിന് വലിയ തലവേദനയാകുമെന്നുറപ്പാണ്. ഈ നിര്‍ണ്ണായക പോരാട്ടത്തില്‍ വി.ഡി. സതീശന് പൂര്‍ണ്ണ പിന്തുണയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടി എത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ്
Crime HD, Latest News, Latest News HD
തിങ്കളാഴ്ച രാവിലെ സഹയാത്രികന്റെ ഫോണില്‍ നിന്നും വിഷ്ണു സഹോദരനെ വിളിച്ചത് നിര്‍ണ്ണായകമായി; നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ഫോണ്‍ വിളി; പിന്നാലെ പയ്യന്നൂരില്‍ പോലീസ് എത്തി; വിഷ്ണുവിനെ കണ്ടെത്തിയത് ഇങ്ങനെ; പ്രതിസന്ധിയായത് ലോണ്‍ ആപ്പും ബ്ലേഡ് മാഫിയാ ഭീഷണിയും
കോഴിക്കോട്: ലോണ്‍ ആപ്പ് സംഘങ്ങളുടെയും ബ്ലേഡ് മാഫിയയുടെയും ഭീഷണിയില്‍ മനംനൊന്ത് വടകര ആയഞ്ചേരിയില്‍ നിന്നും കാണാതായ യുവാവിനെ എട്ടുദിവസത്തിന് ശേഷം കണ്ടെത്തിയത് ഫോണ്‍ വിളി എത്തിയതിനെ തുടര്‍ന്ന്. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ സഹയാത്രികന്റെ ഫോണില്‍ നിന്നും വിഷ്ണു സഹോദരനെ വിളിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വിഷ്ണു വീട്ടുകാരെ ബന്ധപ്പെട്ടത്. ഉടന്‍ തന്നെ അവര്‍ പോലീസിന് വിവരം കൈമാറുകയും പയ്യന്നൂര്‍
തൃശൂർ: കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കവേ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു. കോടാലി സ്വദേശി ഫിൽജോയുടെ മകൻ ആൽജോ (8) ആണ് മരിച്ചത്. പാമ്പുകടിയേറ്റ ആൽജോയുടെ സഹോദരൻ അനോജ് ചാലക്കുടിയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണം ശംഖുവരയൻ കടിയേറ്റതിനെത്തുടർന്നാണെന്ന് സ്ഥിരീകരിച്ചത്. രാത്രി ചൂട് കൂടുതലായതിനാൽ കുട്ടികൾ ആദ്യം വീടിന്റെ ഹാളിലാണ് കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടക്കുകയായിരുന്നു. രാത്രി രണ്ട് മണിയോടെ കുട്ടികൾക്ക് വയറുവേദന
കണ്ണൂർ: തനിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത സ്ത്രീ പീഡന കേസിൽ വിശദീകരണവുമായി കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമകേസിലെ ഒന്നാം പ്രതിയാണ് അതുൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അതുൽ വിശദീകരണം നൽകിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:- “വാർത്തകളും പരാതിയും കണ്ടു. വീണജോർജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതൽ പലവിധത്തിൽ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്. `നിന്നെ ഫിനിഷ്
കൊച്ചി: ഹൃദയശസ്ത്രക്രിയയെത്തുടർന്ന് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടനും മിമിക്രി താരവുമായ കണ്ണൻ സാഗർ ആശുപത്രി വിട്ടു. ബ്ലോക്കിനെത്തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ താരം സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തിന് തുണയായി സിനിമാ ലോകം ഒന്നടങ്കം എത്തുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ വിവരം കണ്ണൻ സാഗർ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം നന്ദി അറിയിച്ചത്. രാജഗിരി ആശുപത്രിയിലെ കാർഡിയോളജി തോറാസിസിക്
വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഒമാന്‍ കടലില്‍ ഇറാനിയന്‍ ചരക്കുകപ്പലായ ‘ടുസ്‌ക’ അമേരിക്കന്‍ നാവികസേന വെടിവെച്ച് പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി വീണ്ടും പാരമ്യത്തിലെത്തി. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ നടക്കാനിരുന്ന നിര്‍ണ്ണായകമായ രണ്ടാം ഘട്ട സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറുന്നതായാണ് സൂചന. അമേരിക്കയുടെ നടപടി ‘കടല്‍ക്കൊള്ള’യാണെന്ന് വിശേഷിപ്പിച്ച ഇറാന്‍, ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ ഒമാന്‍ കടലിലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ നാവികസേന ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച്
തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ലെന്നും, പ്രതികളെ സംരക്ഷിക്കാൻ കോളേജ് മാനേജ്‌മെന്റും അധികൃതരും ശ്രമിക്കുന്നുവെന്നും ആരോപിച്ച് നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാന ഹർത്താലിന് ആഹ്വാനം. ഏപ്രിൽ 28-നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിതിൻ രാജിന്റെ മരണം ലോൺ ആപ്പുകളുടെ മറവിൽ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക. പ്രതികളായ അധ്യാപകരെയും ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിടുക. കുറ്റക്കാരനായ
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ നടന്നുപോവുകയായിരുന്ന യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലിനെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് ആക്രമണം നടന്നത്. രാവിലെ വഴിയിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഇരുചക്രവാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം നിഹാൽ ബൈക്കിൽ രക്ഷപ്പെട്ടു. യുവതി ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ
കൊച്ചി: തൃക്കാക്കര മയക്കുമരുന്ന് കേസില്‍ പിടിയിലായ കെവിന്‍ ബി. മാത്യു കൊച്ചിയിലെ ലഹരി വിപണിയിലെ വെറുമൊരു കച്ചവടക്കാരനല്ലെന്നും സിനിമ-സീരിയല്‍ മേഖലയുമായി ആഴത്തില്‍ ബന്ധമുള്ള വന്‍ സ്രാവെന്നും സൂചന. സിനിമാ സെറ്റുകളിലേക്കും ആഡംബര ഹോട്ടലുകളിലെ രഹസ്യ പാര്‍ട്ടികളിലേക്കും വന്‍തോതില്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത് കെവിനാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. രണ്ടു വര്‍ഷത്തിനിടെ 20 ലക്ഷം രൂപയുടെ ഇടപാടുകള്‍ മാത്രം നടത്തിയ കെവിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മലയാള സിനിമാ ലോകത്തെ പല പ്രമുഖരുടെയും ലഹരി ബന്ധങ്ങള്‍ പുറത്തുവരുമെന്നാണ് നാര്‍ക്കോട്ടിക് സെല്‍










