വയനാട് ടൗൺഷിപ്പ് വിവാദം: മന്ത്രിയെ കണ്ടില്ല, അവഗണനയെന്ന് വീട്ടുടമ; തനിക്ക് നേരെയുള്ള ഭീഷണിയിൽ പൊട്ടിക്കരഞ്ഞ് നൗഫൽ

വയനാട്: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയെന്ന പരാതിക്കിടെ, റവന്യൂ മന്ത്രി കെ. രാജൻ വീട് സന്ദർശിച്ചപ്പോൾ ഉണ്ടായ സംഭവവികാസങ്ങളിൽ വേദന പങ്കുവെച്ച് വീട്ടുടമ നൗഫൽ. മന്ത്രി വീട് സന്ദർശിച്ചപ്പോൾ തന്നെക്കൂടി വിളിച്ച് സംസാരിക്കാമായിരുന്നുവെന്നും, എന്നാൽ താൻ തൊട്ടടുത്ത് ഉണ്ടായിട്ടും തന്നെ അവഗണിച്ചുവെന്നും നൗഫൽ പറയുന്നു. മന്ത്രി എത്തിയപ്പോൾ താൻ തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും സംസാരിക്കാൻ പോലും തയ്യാറായില്ല. വീടിന്റെ ഉടമസ്ഥൻ ആരാണെന്ന് ചോദിക്കാൻ പോലും മന്ത്രി തയാറായില്ലെന്നും നൗഫൽ ആരോപിച്ചു.വിള്ളലുകൾ കണ്ടെത്തിയ സ്ഥലത്ത് താൻ മാർക്കർ കൊണ്ട്

രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരുന്ന് ദീപികയും രൺവീറും; സന്തോഷവാർത്ത പങ്കുവെച്ച് താരദമ്പതികൾ

മുംബൈ: ബോളിവുഡിലെ പ്രിയ താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. മൂത്ത മകൾ ദുവയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. പ്രെഗ്നൻസി കിറ്റ് കൈയ്യിൽ പിടിച്ചുനിൽക്കുന്ന ദുവയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.  വിവരം പുറത്തുവന്നതിന് പിന്നാലെ സിനിമാ ലോകത്തുനിന്നും വലിയ തോതിലുള്ള ആശംസകളാണ് ദമ്പതികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രിയങ്ക ചോപ്ര, സമന്ത, പരിനീതി ചോപ്ര, അനന്യ പാണ്ഡെ, അർജുൻ കപൂർ തുടങ്ങിയ താരങ്ങൾ ദീപികയ്ക്കും

ഉരുകുന്ന വേനലില്‍ ശ്രദ്ധിക്കണം; വീടിനുള്ളിലും പാമ്പ് എത്തിയേക്കാം; തലയിണയ്ക്കടിയില്‍ മരണദൂതനായി വെള്ളിക്കെട്ടന്‍; പിഞ്ചുബാലന് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയെന്ന് കരുതി; തിരിച്ചറിഞ്ഞപ്പോഴേക്കും ആല്‍ജോയുടെ ജീവന്‍ പോയി; അന്‍ജോയുടെ നില ഇപ്പോഴും ഗുരുതരം; പ്രാര്‍ത്ഥനയോടെ ഒരു നാട് മുഴുവന്‍

തൃശൂര്‍: വേനല്‍ച്ചൂട് കടുക്കുന്നതോടെ തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറുന്നത് വര്‍ദ്ധിക്കുന്നു. ഇതിനിടെ തൃശൂര്‍ കോടാലി കടമ്പോട് ഉറങ്ങിക്കിടന്ന പിഞ്ചുസഹോദരങ്ങളെ പാമ്പ് കടിച്ചത് നാടിനെ നടുക്കുന്ന വാര്‍ത്തയായി. കാവുങ്ങല്‍ സില്‍ജൊ – ജോണ്‍സി ദമ്പതികളുടെ മകന്‍ ആല്‍ജോ (8) മരിക്കുകയും, മൂത്ത സഹോദരന്‍ അന്‍ജോ (10) അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയും ചെയ്യുന്നത് നാടിന്റെ നൊമ്പരമായി. വേനല്‍ക്കാലത്ത് വീടിന്റെ പരിസരങ്ങളില്‍ തണുപ്പുള്ള സ്ഥലങ്ങള്‍ തേടി പാമ്പുകള്‍ എത്താറുണ്ടെങ്കിലും, ഇത്തവണ കിടപ്പുമുറിയില്‍ തലയിണയ്ക്കടിയിലാണ് മരണദൂതനായി പാമ്പ് ഒളിച്ചിരുന്നത്. രാത്രി

ഇറാന്റെ ‘ബ്ലാക്ക് മെയിലിംഗിന്’ വഴങ്ങില്ല; സമാധാന ചര്‍ച്ചകള്‍ക്കിടയിലും നിലപാട് കടുപ്പിച്ച് ട്രംപ്; ആണവ കരാറിലും കടലിടുക്ക് അവകാശത്തിലും ഭിന്നത; വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ് തള്ളി ഇറാന്‍ സൈന്യം; ഉപരോധം മാറാതെ പാത തുറക്കില്ല; ആഗോള എണ്ണ വിപണി സ്തംഭനത്തില്‍; വെടിനിര്‍ത്തല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം

ലണ്ടന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് സൂചനയുണ്ടെങ്കിലും നിര്‍ണ്ണായകമായ പല വിഷയങ്ങളിലും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. ആണവ കരാറുകളിലും കടലിടുക്കിലെ അവകാശങ്ങളിലും ഇരു രാജ്യങ്ങളും തമ്മില്‍ വലിയ ഭിന്നത നിലനില്‍ക്കുകയാണ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ ‘ബ്ലാക്ക് മെയിലിംഗ്’ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടി ആഗോള വിപണിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇറാന്റെ നീക്കത്തോടുള്ള കടുത്ത വിയോജിപ്പാണ് ട്രംപ് പ്രകടിപ്പിച്ചത്. ആഗോള വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി ഹോര്‍മുസ് കടലിടുക്ക്

കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുന്നതിനിടെ, കേരളത്തിലെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഇന്നലത്തെ കണക്കുകൾ പ്രകാരം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ആകെ ഉപയോഗിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രതിദിന ഉപഭോഗം ഈ നിലയിലേക്ക് ഉയരുന്നത്. രാത്രികാലങ്ങളിൽ എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം വൈകുന്നേരത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യം 6033 മെഗാവാട്ടിലേക്ക് വർധിച്ചത് കെഎസ്ഇബിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ

സിനിമാ മോഹം നല്‍കി പെണ്‍കുട്ടികളെ ചതിക്കും; കൊച്ചിയിലെ ലഹരി ‘രാജാവ്’ കെവിന്‍ ബി മാത്യു പിടിയില്‍; ഹൈ പ്രൊഫൈല്‍ പാര്‍ട്ടികളിലെ വമ്പന്‍ സ്രാവ് 

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളും നിശാപാര്‍ട്ടികളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം ചെയ്യുന്ന വമ്പന്‍ സ്രാവ് തൃക്കാക്കര സ്വദേശി കെവിന്‍ ബി. മാത്യു (42) പിടിയിലായതോടെ പുറത്തുവരുന്നത് കൊച്ചി ലഹരി മാഫിയയുടെ ഞെട്ടിക്കുന്ന അധോലോക വിവരങ്ങള്‍. സിനിമാ മോഹവുമായി നഗരത്തിലെത്തുന്ന പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തി ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്ന ഇയാള്‍, അടുത്തിടെ പിടിയിലായ ഷാജി ഫെര്‍ണാണ്ടോയുടെ ഉള്‍പ്പെടെ ‘ഗുരു’വാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കൊച്ചിയിലെ ലഹരി വിതരണ ശൃംഖലയുടെ തലവനായി പ്രവര്‍ത്തിച്ചിരുന്ന കെവിന്‍, ആഡംബര ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ക്ക് ലഹരി

ഡർബനിൽ സ്മൃതിയുടെ ചരിത്ര കുതിപ്പ്; 4,244 റൺസുമായി ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നാമത്; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്താണ് മന്ദാനയുടെ ചരിത്രനേട്ടം

ഡർബൻ: ഡർബനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആവേശകരമായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. ലിംഗഭേദമന്യേ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന അഭിമാനകരമായ നേട്ടമാണ് ഇപ്പോൾ മന്ദാനയുടെ പേരിലായിരിക്കുന്നത്. മത്സരത്തിൽ താൻ നേരിട്ട രണ്ടാമത്തെ പന്തിൽ സിംഗിൾ എടുത്തതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഈ സുവർണ്ണ റെക്കോർഡ് സ്മൃതി സ്വന്തമാക്കിയത്. ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം അന്താരാഷ്ട്ര ട്വന്റി20യിൽ നിന്ന് വിരമിക്കൽ

മണിപ്പൂരിൽ വീണ്ടും സംഘർഷം: ഇംഫാലിൽ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം, അഞ്ച് പേർക്ക് പരിക്ക്

മണിപ്പൂർ: മണിപ്പൂരിൽ അധീവ സംഘർഷം. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലുള്ള സഗോൾബന്ദിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന പുകബോംബുകളും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചതിനെത്തുടർന്ന് ശനിയാഴ്ച കനത്ത സംഘർഷാവസ്ഥ നിലനിന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നടത്തിയ നീക്കത്തിനിടയിൽ അഞ്ചോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ട്രോങ്‌ലൗബിയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ പ്രതിഷേധിച്ചാണ് നാട്ടുകാരും യുവാക്കളും തെരുവിലിറങ്ങിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു ഈ ജനരോഷം. വെള്ളിയാഴ്ച രാത്രി മുതൽ ഇംഫാൽ

15,000 രൂപ വായ്പയ്ക്ക് 4,500 രൂപ പലിശ പലയിനങ്ങളിലായി മുന്‍കൂട്ടി ഈടാക്കും; തിരിച്ചടവ് വൈകുന്ന ഓരോ ദിവസത്തിനും 450 രൂപ പിഴ; നിലവില്‍ 38,000-ത്തോളം പേര്‍ ഇവരുടെ വായ്പാ വലയില്‍ കുടുങ്ങി; കടക്കെണിയില്‍ കുരുക്കി ചോരയൂറ്റുന്ന ലോണ്‍ ആപ്പ് മാഫിയ; നിഥിന്‍ രാജിനെ കരയിപ്പിച്ചവര്‍; നോയിഡയില്‍ കടന്നുകയറി ‘കണ്ണൂര്‍ സ്‌ക്വാഡ്’

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളേജ് കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിധിന്‍രാജിന്റെ ഫോണിലേക്ക് വന്ന ഒരൊറ്റ എസ്.എം.എസ്. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ തേടി കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് നടത്തിയ ആ അന്വേഷണം ചെന്നവസാനിച്ചത് നോയിഡയിലെ ലോണ്‍ ആപ്പ് മാഫിയയുടെ താവളത്തിലാണ്. വെല്ലുവിളികളും ഭീഷണികളും നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് അതിസാഹസികമായാണ് പ്രതികളെ കണ്ണൂര്‍ സ്‌ക്വാഡ് പിടികൂടിയത്. നിധിന്‍രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ വില്ലന്മാരെ പൂട്ടിയതുപോലെ, മരണത്തിന് കാരണക്കാരനായെന്ന് ആരോപിക്കപ്പെടുന്ന ഡോ. റാമിനെയും നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്. നിധിന്‍രാജിന്റെ ഫോണ്‍ പരിശോധിച്ച

മണിയൻപിള്ള രാജു കേസിൽ വഴിത്തിരിവ്; മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരണം, ശാസ്ത്രീയ ഫലം പുറത്ത്

തിരുവനതപുരം : തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിന് മുൻവശത്തുണ്ടായ വാഹനാപകടക്കേസിൽ പ്രമുഖ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസകരമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പുറത്തുവന്നു. അപകടസമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചതോടെ, മദ്യപിച്ച് വാഹനമോടിച്ചു എന്ന ഗുരുതരമായ കുറ്റാരോപണം പൊലീസ് പിൻവലിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി തിരുവനന്തപുരം വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ലബിൽ നിന്നും റോഡിലേക്കിറങ്ങിയ മണിയൻപിള്ള രാജുവിന്റെ കാർ ഒരു