തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളും ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണവും കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ക്ലൈമാക്‌സിലേക്ക്. ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള നിര്‍ണ്ണായകമായ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കുന്നതോടെ വമ്പന്‍ സ്രാവുകളെ വലയിലാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നു. മെയ് നാലിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കേരളത്തില്‍ ഭരണമാറ്റമുണ്ടായാല്‍ അന്വേഷണ രീതികള്‍ മാറിമറിയുമെന്നും മുന്‍ മന്ത്രിമാരടക്കം കുടുങ്ങുമെന്നുമുള്ള സൂചനകള്‍ ശക്തമാണ്. സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്ന കുറവും ലോഹക്കൂട്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ജംഷഡ്പൂരിലെ ലാബ്
കൊല്ലം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അണികളില്‍ നിന്നും പ്രാദേശിക നേതാക്കളില്‍ നിന്നും രൂക്ഷവിമര്‍ശനം. മികച്ച സംഘാടനം ഉണ്ടായിരുന്നെങ്കില്‍ പത്ത് സീറ്റുകള്‍ വരെ വിജയിക്കാവുന്ന സാഹചര്യം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം ഇല്ലാതായെന്നാണ് താഴേത്തട്ടിലെ വിലയിരുത്തല്‍. നിലവില്‍ പരമാവധി രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിക്കാന്‍ സാധ്യതയെന്ന് അണികള്‍ നിരാശ പ്രകടിപ്പിക്കുന്നു. നിയോജകമണ്ഡലം തലത്തില്‍ നടക്കുന്ന അവലോകന യോഗങ്ങളിലാണ് നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം അണപൊട്ടിയത്. ട്വന്റി ട്വന്റിക്ക് 19 സീറ്റുകള്‍ വിട്ടുനല്‍കിയതും ബി.ഡി.ജെ.എസിന് വാരിക്കോരി
Kerala, Kerala HD
ഗുരുവായൂരില്‍ വിവേക് കിരണ്‍ എത്തിയത് സ്വകാര്യ ദര്‍ശനത്തിന്; മുഖ്യമന്ത്രിയുടെ മകനെ വിഐപിയായി കണക്കാറില്ല.; എങ്ങനെ മുഖ്യമന്ത്രിയുടെ മകനെ ജനംടിവിക്കാരന്‍ തിരിച്ചറിഞ്ഞു എന്നതാണ് പ്രധാനം; ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ നിന്നും വിവരം ചോര്‍ന്നെന്ന് സംശയം; ക്യാമറാമാന്‍ എത്തിയത് യാദൃശ്ചികമല്ല
ഗുരുവായൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ നടത്തിയ സ്വകാര്യ ദര്‍ശനത്തിന്റെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ദേവസ്വം ബോര്‍ഡിന് കടുത്ത സംശയം. അതീവ രഹസ്യമായി സൂക്ഷിച്ച സന്ദര്‍ശന വിവരം ജനം ടിവി റിപ്പോര്‍ട്ടര്‍ അറിഞ്ഞത് യാദൃശ്ചികമല്ലെന്നാണ് വിലയിരുത്തല്‍. ദേവസ്വം ഗസ്റ്റ് ഹൗസില്‍ നിന്നോ മറ്റ് ഉന്നത കേന്ദ്രങ്ങളില്‍ നിന്നോ വിവരം ബോധപൂര്‍വ്വം ചോര്‍ത്തി നല്‍കിയതാണോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ഹൈക്കോടതി വിലക്ക് ലംഘിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറമാന്‍ എത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി
കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ ലഹരിപ്പാര്‍ട്ടികള്‍ക്കും ലഹരി വിതരണത്തിനുമായി മാരകമായ രാസലഹരി എത്തിച്ചുനല്‍കുന്ന ലഹരി മാഫിയയുടെ വേരുകള്‍ സിനിമാ മേഖലയിലേക്കും പടരുന്നു. കേസില്‍ പിടിയിലായ പ്രധാന കണ്ണി കെവിന്‍ ബി. മാത്യുവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവനടനെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സിനിമാ രംഗത്തെ പ്രമുഖരുമായുള്ള കെവിന്റെ ഇടപാടുകള്‍ പുറത്തുവന്നതോടെ കൊച്ചിയിലെ സിനിമാ-ലഹരി മാഫിയാ ബന്ധം കൂടുതല്‍ വ്യക്തമാവുകയാണ്. തിരുവനന്തപുരം സ്വദേശിയായ ഈ യുവനടന്‍ രാഷ്ട്രീയ ബന്ധമുള്ള പ്രശസ്തനായ ഒരു നടന്റെ മകനാണെന്നത്
തിരുവനന്തപുരം: വിവോ (VIVO), ഐക്യുOO (IQOO) മൊബൈൽ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ടെന്നും ഇരയാകരുതെന്നും കേരള പോലീസിന്റെ മുന്നറിയിപ്പ്. ‘ഒറിജിൻ ഒ എസ് അപ്‌ഡേറ്റ്’ (OriginOS Update) എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങൾ വഴി മൊബൈൽ ഫോണുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നതാണ് തട്ടിപ്പിന്റെ രീതിയെന്ന് പോലീസ് വിശദീകരിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ ‘അടിയന്തരമായി സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക’ (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്-അപ്പ് സന്ദേശങ്ങൾ
വിജയനഗര്‍ (കര്‍ണാടക): കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ പ്രതിസന്ധികളെ കടപുഴക്കി വിജയത്തിന്റെ കൊടുമുടി കീഴടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നുസ്ഹത് ഫാത്തിമ എന്ന മിടുക്കി. കര്‍ണാടക പ്രീ യൂണിവേഴ്സിറ്റി കോഴ്സ് പരീക്ഷയില്‍ 600-ല്‍ 596 മാര്‍ക്ക് നേടിയ നുസ്ഹത് ഇന്ന് വിജയനഗറിന്റെ നായികയാണ്. വിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറഞ്ഞ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് സംസ്ഥാന തലത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ഈ പെണ്‍കുട്ടി നിശ്ചയദാര്‍ഢ്യത്തിന്റെ പുതിയ പ്രതീകമായി മാറുന്നു. അതിസമ്പന്നമായ സാഹചര്യങ്ങളോ ആധുനിക പഠനസൗകര്യങ്ങളോ ഇല്ലാത്ത ഒരു സാധാരണ കുടുംബത്തിലാണ് നുസ്ഹത്തിന്റെ ജനനം.
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നാസിക് യൂണിറ്റില്‍ വനിതാ ജീവനക്കാര്‍ക്ക് നേരെ ഗുരുതരമായ ലൈംഗികാതിക്രമങ്ങളും മതപരിവര്‍ത്തന ശ്രമങ്ങളും നടക്കുന്നതായി പരാതി. പുതുതായി വിവാഹിതയായ ഒരു യുവതി സഹപ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിച്ച ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ടിസിഎസിലെ പത്തിലധികം വനിതാ ജീവനക്കാര്‍ സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസോസിയേറ്റ് തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച യുവതിക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് ക്രൂരമായ പരിഹാസങ്ങളും അധിക്ഷേപങ്ങളുമാണ് നേരിടേണ്ടി വന്നത്. ‘പ്ലെയര്‍’, ‘സീറോ
കോഴിക്കോട്: മലബാറിലെ പ്രമുഖ ബാരല്‍ വ്യവസായി സി.പി. ഹംസയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ കണക്കുപുസ്തകങ്ങള്‍ ഇനി ആര് നോക്കും? 16 വയസ്സുകാരി നസ്രീനയുടെ ചോര വീണതോടെ അനാഥമായത് ഒരു വലിയ വ്യവസായ ശൃംഖലയുടെ ഓഫീസ് കൂടിയാണ്. മൂഴിക്കലിലെ ‘പൂതംകുഴിമീത്തല്‍’ വീടിന്റെ ചുവരുകളില്‍ പതിഞ്ഞ ചോരപ്പടലുകള്‍ കേവലം ഒരു പകയുടെ കഥയല്ല, മറിച്ച് കോടികളുടെ ബിസിനസ് താല്പര്യങ്ങളുടെയും നിഗൂഢമായ ചതിയുടെയും ബാക്കിപത്രമാണോ എന്ന് പോലീസ് സംശയിക്കുന്നു. മെഡിക്കല്‍ എന്‍ട്രന്‍സിന്റെ വലിയ സ്വപ്നങ്ങളുമായി പുസ്തകങ്ങളില്‍ മുഴുകേണ്ട പ്രായത്തില്‍, അപ്പൂപ്പന്‍ സി.പി. ഹംസയുടെ
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി സ്വദേശിനി അഞ്ജന ബിജു (21)വിനെ കാലടി ചെങ്ങല്‍ ഭാഗത്ത് പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് പുഴയില്‍ അവശയായ നിലയില്‍ അഞ്ജനയെ നാട്ടുകാര്‍ ആദ്യം കണ്ടത്. ഉടന്‍ തന്നെ കരയ്‌ക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി കാലടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ വിദ്യാര്‍ഥിനിയായ അഞ്ജനയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സാഡ്യൂട്ടിക്കിടെ നഴ്സിംഗ് അസിസ്റ്റന്റിന് ക്രൂരമർദ്ദനം. നഴ്സിംഗ് അസിസ്റ്റന്റ് സുരേഷ് ബാബുവിനാണ് ചികിത്സക്കെത്തിയ രോഗിയുടെ മർദനമേറ്റത്. സെബാസ്റ്റ്യൻ എന്ന രോഗിയാണ് മർദിച്ചത്. ശ്വാസംമുട്ടലിനുള്ള ചികിത്സ തേടി എത്തിയതായിരുന്നു ഇയാൾ. തലയ്ക്കും കഴുത്തിനും മർദ്ദനമേറ്റ സുരേഷ് ബാബുവിന്റെ പരിക്കുകൾ ഗുരുതരമാണ്. വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക് മാറ്റിയിട്ടുണ്ട്. കൊല്ലം കുരീപ്പുഴ സ്വദേശിയാണ് സുരേഷ് ബാബു. ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെബാസ്റ്റ്യൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.










