തൃശൂര്‍: പൂരപ്രേമികളുടെ ആവേശത്തിന് കരിമരുന്നു പകരാറുള്ള തൃശൂരിന്റെ വാനം ഇത്തവണ നിശബ്ദമാകും. മുണ്ടത്തിക്കോട് വെടിപ്പുരയിലുണ്ടായ മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം ആഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ദേവസങ്ങള്‍ ആലോചിക്കുന്നു. 13 ജീവനുകള്‍ കരിമരുന്നിന്റെ കനലില്‍ ഹോമിക്കപ്പെട്ടതോടെ, നഗരത്തിന്റെ ഉത്സവലഹരി ഒന്നടങ്കം വിങ്ങലായി മാറിയിരിക്കുകയാണ്. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളിലേക്കാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ആഘോഷപൂര്‍വ്വം പൂരം നടത്താനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ വ്യക്തമാക്കി. മരിച്ചവരുടെയും
തിരുവനന്തപുരം: ലോൺ ആപ്പുകൾക്കെതിരെ വീണ്ടും കേരള പോലീസിന്റെ മുന്നറിയിപ്പ്. ലോൺ ആപ്പുകളെ കൊല ആപ്പുകൾ എന്നാണ് പോലീസ് വിശേഷിപ്പിച്ചിരിക്കുന്നത്. കൊല ആപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ കേരള പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. നിയമാനുസ്യതമല്ലാതെ മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുന്ന ലോൺ ആപ്പുകളുടെ കെണിയിൽ വീണ് ജീവിതം ഹോമിക്കുന്ന യുവതലമുറക്കാരുടെ എണ്ണം കുറയുന്നില്ലെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആപ്പുകൾ പലപ്പോഴും ലളിതമായ രീതിയിൽ ലോൺ വാഗ്ദാനം ചെയ്ത് ഫോണിലെ വിവരങ്ങൾ ചോർത്തുകയും
ലക്നൗ: പ്രണയബന്ധത്തിന്റെ പേരിൽ പതിനാറുകാരിയെ സ്വന്തം പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വന്ദന ചൗബേ എന്ന പെൺകുട്ടിയാണ് പിതാവ് വിജയ കുമാർ ചൗബേയുടെ ക്രൂരതയ്ക്ക് ഇരയായത്. കൊലപാതകശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാനായി പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തിൽ വിജയ കുമാർ ചൗബേയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പ്രണയബന്ധം കുടുംബത്തിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് പിതാവ് കൊലപാതകം ആസൂത്രണം ചെയ്തത്.പെൺകുട്ടി കാമുകനൊപ്പം വീടുവിട്ടു പോയിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ
തിരുവനന്തപുരം: കേരള പോലീസിൽ ഈ വർഷത്തിൽ ഒഴിവു വരുന്ന ഡിവൈ എസ് പി തസ്തികയിലേക്ക് ഉദ്യോഗയറ്റം നൽകി നിയമിക്കുന്നതിന് യോഗ്യരായ സർക്കിൾ ഇൻസ്പെക്ടർമാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഫെബ്രുവരി 28ന് ചേർന്ന് വകുപ്പുതല ഉദ്യോഗക്കയറ്റ സമിതി(ഹയർ ) പരിശോധന നടത്തി ശിപാർശ ചെയ്‌ത്തിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റ് അംഗീകരിച്ച പട്ടികയാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. സി ഐ റാങ്കിലുള്ള 68 പോലീസ് ഉദ്യോഗസ്ഥരാണ് ഉദ്യോഗക്കയറ്റത്തിന് അർഹരായിട്ടുള്ളത്. ഇതിൽ ജി അജിത് കുമാറിന്റെ ഉദ്യോഗക്കയറ്റം താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും. പൂർവ്വകാല സർവീസ് ചരിത്രം പരിശോധിച്ചു
മുംബൈ: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ച തിലക് വർമയുടെ സെഞ്ചുറി പ്രകടനത്തിന് പിന്നിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ രൂക്ഷമായ ഇടപെടലും. മുംബൈയുടെ ഇന്നിങ്‌സ് തപ്പിത്തടഞ്ഞ് നീങ്ങുന്നതിനിടെ, രണ്ടാം സ്ട്രാറ്റജിക് ടൈംഔട്ട് വേളയിൽ ഹാർദിക് പാണ്ഡ്യ തിലക് വർമയോട് കയർത്ത് സംസാരിക്കുന്ന ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, മത്സരശേഷം ആ നിമിഷത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മത്സരത്തിൽ തുടക്കത്തിൽ തിലക് വർമ വളരെ പതുക്കെയാണ് കളിച്ചത്.
കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയിലുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സംസ്ഥാന പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകി. കോണ്‍ഗ്രസിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രം സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങൾ നടത്തുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെ ട്ടിട്ടുണ്ട്. ഇങ്ങനെയുള്ള നൂറോളം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളെ സംബന്ധിച്ചുള്ള വിവരങ്ങളും
കോട്ടയം: കലയും ഭക്തിയും മനുഷ്യരെ ഒന്നിപ്പിക്കേണ്ട ഇടങ്ങളില്‍ വിദ്വേഷത്തിന്റെ കനലുകള്‍ കോരിയിട്ട് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജന്‍സ് സംഘത്തിനെതിരെ ശശികല നടത്തിയ ‘ചിക്കന്‍ മസാല’ പ്രയോഗം വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്. ഭക്തിയില്‍ ജാതിയോ മതമോ വേര്‍തിരിവുകളോ ഇല്ലെന്നിരിക്കെ, ഭജന സംഘം ആലപിച്ച ഗാനത്തെ വര്‍ഗീയ കണ്ണടയിലൂടെ നോക്കിക്കാണുന്ന ശശികലയുടെ നിലപാട് അനാവശ്യ വിവാദത്തിനാണ് തിരി
പാലക്കാട്: മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഐസക് വർഗീസിന്റെ വിവാദ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവെക്കുന്നു. താൻ ഒരു മുസ്ലിം വീട്ടിലും വോട്ട് അഭ്യർത്ഥിച്ച് പോയിട്ടില്ലെന്നും, അത് മുന്നണിയുടെ തീരുമാനമല്ല തന്റെ വ്യക്തിപരമായ തീരുമാനമാണെന്നുമാണ് ഐസക് വർഗീസ് വെളിപ്പെടുത്തിയത്. എൻഡിഎ സ്ഥാനാർത്ഥി എന്ന നിലയിൽ തന്നെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വിഭാഗത്തോട് വോട്ട് ചോദിക്കേണ്ടതില്ലെന്ന് താൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് എൻഡിഎയുടെ നിലപാടല്ല. തന്നെ തെറ്റിദ്ധരിക്കുന്നവർ, അല്ലെങ്കിൽ എന്തുപറഞ്ഞാലും മനസ്സിലാക്കാൻ തയ്യാറല്ലാത്തവരുടെ വോട്ട് തനിക്ക്
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. 13 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്, അതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട തൊഴിലാളി വത്സൻ (വിൽസൺ) വെളിപ്പെടുത്തിയ വിവരങ്ങൾ സ്ഫോടനത്തിന്റെ തീവ്രത വെളിവാക്കുന്നതാണ്. ഏഴ് വർഷമായി വെടിക്കെട്ട് തൊഴിലാളിയായ വത്സൻ സ്ഫോടനം നടന്ന സമയം വെടിക്കെട്ട് പുരയിൽ തന്നെയായിരുന്നു.സ്ഫോടനത്തിന് കാരണം അമിതമായ ചൂടാണെന്നാണ് വത്സൻ വിശ്വസിക്കുന്നത്. അത്രമാത്രം കനത്ത ചൂടാണ് ജോലിസ്ഥലത്ത് അനുഭവപ്പെട്ടിരുന്നത്. താൻ ജോലി ചെയ്തിരുന്ന
തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട്ട് നടന്ന വെടിക്കെട്ട് ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തുമ്പോൾ, ആ ദുരന്തത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വിശ്വസിക്കാനാവാത്ത നൊമ്പരമാകുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉണ്ടായ ഭീകരമായ സ്‌ഫോടനത്തിന് വെറും മണിക്കൂറുകൾക്ക് മുമ്പ്, രാവിലെ പതിനൊന്നുമണിയോടെ ഒരു സംഘം മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്താനും വാർത്തകൾ ശേഖരിക്കാനും ഇതേ വെടിക്കെട്ടുപുര സന്ദർശിച്ചിരുന്നു. രാവിലെ ജോലികളിൽ വ്യാപൃതരായിരുന്ന തൊഴിലാളികളോട് സൗഹൃദത്തോടെ സംസാരിച്ചാണ് മാധ്യമപ്രവർത്തകർ മടങ്ങിയത്. എന്നാൽ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ സ്ഥലം മരണത്തിന്റെ വിളനിലമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.










