1990-ല്‍ ഇറാഖ് കുവൈത്തിനെ ആക്രമിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി; ഹോര്‍മുസില്‍ വീണ്ടും തീമഴ; മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്‍ സേനയുടെ ആക്രമണം; 20 കപ്പല്‍ തടഞ്ഞെന്ന് അമേരിക്കയും; പശ്ചിമേഷ്യ സംഘര്‍ഷ മുനമ്പ്

ദുബായ്/ലണ്ടന്‍: ലോകത്തിന്റെ എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധസമാനമായ സാഹചര്യം. സമാധാന ചര്‍ച്ചകള്‍ക്കായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിലനില്‍ക്കെ, അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ ആക്രമണം. ഗ്രീക്ക് പതാക വഹിച്ച ‘എപാമിനോണ്ടസ്’, പാനമയുടെ ‘എം.എസ്.സി ഫ്രാന്‍സെസ്‌ക’, ‘യുഫോറിയ’ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇതോടെ ഗള്‍ഫ് മേഖല 1990-ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഒമാന്‍ തീരത്തുനിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ഗ്രീക്ക് കപ്പലായ എപാമിനോണ്ടസിന് നേരെ ഇറാന്‍ ഗണ്‍ബോട്ടുകള്‍ വെടിയുതിര്‍ത്തത്. കപ്പലിന്റെ

ആരും ചൂടിനെ ചാരി രക്ഷപ്പെടരുത്; സത്യം പുറത്തുവരുമോ? പെസോ പറയുന്നത് എന്ത്? വേണ്ടത് സമഗ്രാന്വേഷണം; സ്‌ഫോനത്തിലെ ‘വില്ലന്‍’ ആര്?

തൃശ്ശൂര്‍: വെടിക്കെട്ട് പുരകളിലെ സ്‌ഫോടനങ്ങള്‍ വെറും അപകടങ്ങളാണോ അതോ നിസ്സംഗതയുടെ ബാക്കിപത്രമോ? തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ ഉഗ്രസ്‌ഫോടനം കേരളത്തിന്റെ മനസ്സാക്ഷിയെ വീണ്ടും പൊള്ളിക്കുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമിതാണ്. സ്‌ഫോടകവസ്തു നിയന്ത്രണ വിഭാഗമായ പെസോയുടെ പ്രാഥമിക നിരീക്ഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അതീവ ഗൗരവകരമായ ചില സൂചനകളിലേക്കാണ്. കേവലം അന്തരീക്ഷ താപനില വര്‍ധിച്ചത് കൊണ്ട് മാത്രം മരുന്നുകള്‍ പൊട്ടിത്തെറിക്കില്ലെന്ന പെസോയുടെ നിലപാട് നിഗൂഢതകളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. സ്‌ഫോടനത്തിന് പിന്നില്‍ അട്ടിമറിയോ അതോ അശ്രദ്ധയോ എന്നറിയാന്‍ കൃത്യമായ ശാസ്ത്രീയ പരിശോധനകള്‍

മുണ്ടത്തിക്കോട്ടെ നെഞ്ചുപൊള്ളുന്ന നോവ്; ഒരാള്‍ കൂടി മരിച്ചു; മരണം 14 ആയി, കാണാതായവര്‍ക്കായി ഡി.എന്‍.എ പരിശോധന

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ നടുക്കം വിട്ടുമാറാതെ കേരളം. ദുരന്തത്തിന്റെ ആഘാതത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീണ്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന അടിയന്തര ശസ്ത്രക്രിയയ്ക്ക് പിന്നാലെയായിരുന്നു അന്ത്യം. വെടിമരുന്നിന്റെ കരിമണല്‍ ഗന്ധത്തിനൊപ്പം ചോരയുടെ മണവും കലര്‍ന്ന മുണ്ടത്തിക്കോട്ടെ മണ്ണ് ഇന്നും തേങ്ങലായി തുടരുകയാണ്. ദുരന്തഭൂമിയില്‍ നിന്നും ലഭിച്ച ചിതറിയ ശരീരഭാഗങ്ങള്‍ തിരിച്ചറിയുക എന്നത് അധികൃതര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സ്‌ഫോടനത്തില്‍

ബിജെപി പ്രതിഷേധത്തിനിടെ മന്ത്രിയും യുവതിയും നേർക്കുനേർ; വർളിയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം

മുംബൈ: മുംബൈയിലെ വർളിയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്ക് വലിയൊരു പരസ്യ പ്രതിഷേധത്തിനും നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. ലോക്‌സഭയിൽ പരാജയപ്പെട്ട വനിതാ സംവരണ ബില്ലിന് അനുകൂലമായി ‘നാരീശക്തി വന്ദൻ അധിനിയമം‘ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ തെരുവിലിറങ്ങിയതാണ് മേഖലയിൽ മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സമുണ്ടാക്കിയത്. ഈ തടസ്സത്തിൽ ക്ഷമ നശിച്ച ഒരു യുവതി മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജനുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി

ശംഖുമുഖത്ത് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ശംഖുംമുഖം ബീച്ചില്‍ ഇരിക്കുകയായിരുന്നു ആയുർവേദ മെഡിക്കൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണനടത്തിയ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ ഒന്നാം വർഷ ബി.എ.എം.എസ് വിദ്യാർത്ഥികളായ പല്ലവി, അതിതോഷ് എന്നിവർക്ക് നേരെയായിരുന്നു സദാചാര ആക്രമണം. 21കാരായ ഇരുവരും ബീഹാർ സ്വദേശികളാണ്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപളളി സ്വദേശികളായ  റയീസ്(31),  ഹസൻ(26) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ശംഖുംമുഖം കൊട്ടാരത്തിനടുത്ത് മണല്‍തീരത്തു ഇരിക്കുകയായിവിദ്യാർത്ഥികളെ പ്രതികള്‍ സദാചാര പോലീസ് ചമഞ്ഞു ഭീഷണിപ്പെടുത്തുകയും  യുവതിയുടെ ബാഗ് തട്ടിപ്പറിച്ചു കൊണ്ടുപോകുകയുമായിരുന്നു. യുവതി

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ലെന്ന് ഉറപ്പായി; പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ; നടപടി പാലക്കാട്ടെ പടക്കനിര്‍മ്മാണശാലയ്‌ക്കെതിരെ

തൃശൂര്‍: തൃശൂര്‍ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്ക നിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനമാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് തടഞ്ഞത്. തൃശൂര്‍ പൂരം വെടിക്കെട്ടിനായി സാമഗ്രികള്‍ ഒരുക്കുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇതോടെ തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ലെന്ന് ഉറപ്പായി. മുതലമടയിലെ നിര്‍മ്മാണശാലയില്‍ പരിശോധന നടത്തിയ ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍. രാമചന്ദ്രനാണ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്റ്റോപ്പ് മെമ്മോ കൈമാറിയത്. കഴിഞ്ഞ ദിവസം തൃശൂര്‍ മുണ്ടത്തിക്കോട്ടുണ്ടായ വെടിക്കെട്ടപകടത്തിന്റെ

നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചാല്‍ എന്ത് തെറ്റ്? ഭക്തിക്ക് അതിര്‍വരമ്പുകളില്ല; നന്ദഗോവിന്ദത്തിന് പിന്തുണയുമായി ക്ഷേത്രക്കമ്മിറ്റി; പേരുകള്‍ക്കതീതമായി ഭക്തി ഒഴുകുന്ന നാടായി കേരളം മാറുമ്പോള്‍

കോട്ടയം: ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജന്‍സിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തള്ളി കോട്ടയം നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കമ്മിറ്റി. നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം പാടിയതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും നാടിന്റെ ഐക്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും ക്ഷേത്ര ഭരണസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് പുറത്തുള്ള പ്രത്യേക വേദിയൊരുക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. നവീന്‍ മോഹനും സംഘവും ‘യഹോവയേ പ്രകീര്‍ത്തിപ്പിന്‍’ എന്ന ഗാനമാണ് അവതരിപ്പിച്ചത്. ക്ഷേത്ര പുനര്‍നിര്‍മാണത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച

ഡ്രോണുകളെ ചാരമാക്കാന്‍ പ്രകാശവേഗതയില്‍ ലേസര്‍; യുഎസ് വിമാനവാഹിനിക്കപ്പലില്‍ പുതിയ ആയുധ പരീക്ഷണം വിജയം; ഇറാന്‍ സംഘര്‍ഷത്തിനിടെ യുഎസ് നാവികസേനയുടെ കരുത്ത് കൂടുന്നു; പശ്ചിമേഷ്യയില്‍ സൈനികാധിപത്യം ഉറപ്പിക്കാന്‍ അമേരിക്ക

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിനിടെ, ഇറാന് നേരെ വിന്യസിക്കപ്പെട്ട യുഎസ്എസ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ്  വിമാനവാഹിനിക്കപ്പലില്‍ അത്യാധുനിക ലേസര്‍ ആയുധ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. പ്രതിരോധ സാങ്കേതിക വിദ്യാരംഗത്തെ പ്രമുഖരായ ‘എയ്റോവിറോണ്‍മെന്റ്’ വികസിപ്പിച്ചെടുത്ത പാലറ്റൈസ്ഡ് ലേസര്‍ വെപ്പണ്‍ സിസ്റ്റം ആണ് കപ്പലില്‍ പരീക്ഷിച്ചത്. ഡ്രോണ്‍ ഭീഷണികളെ പ്രകാശവേഗതയില്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ പുതിയ സംവിധാനം. കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ‘പ്ലാറ്റ്ഫോം-അഗ്‌നോസ്റ്റിക്’ സംവിധാനമാണിതെന്ന് കമ്പനി അറിയിച്ചു. 2025 ഒക്ടോബറില്‍ നടന്ന പരീക്ഷണത്തില്‍, ആകാശത്ത് അതിവേഗം പറന്ന

തിരുവനന്തപുരത്ത് റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ: സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: പേട്ട റെയില്‍വേ ആശുപത്രിയിലെ ശുചിമുറിയില്‍ നിന്ന് ഏഴ് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഉന്നത തലത്തിലേക്ക്. പ്രദേശത്ത് ഗുണ്ടാസംഘങ്ങളുടെ സാന്നിധ്യം സജീവമായ സാഹചര്യത്തില്‍, കണ്ടെടുത്ത വെടിയുണ്ടകള്‍ക്ക് ഏതെങ്കിലും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സായുധ സേനയും പോലീസും സാധാരണയായി ഉപയോഗിക്കുന്ന ഒമ്പത് എം.എം വിഭാഗത്തില്‍പ്പെട്ട വെടിയുണ്ടകളാണ് ലഭിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ആശുപത്രിയിലെ ബാത്ത്‌റൂമില്‍ ഒരു മഗ്ഗിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. ശുചീകരണ തൊഴിലാളികളാണ് ഇത് ആദ്യം കണ്ടത്.

മുണ്ടത്തിക്കോട് സ്ഫോടനം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ആണ് ജുഡീഷ്യല്‍ കമ്മിഷൻ. സ്ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2