തിരുവനന്തപുരം: ശംഖുംമുഖം ബീച്ചില്‍ ഇരിക്കുകയായിരുന്നു ആയുർവേദ മെഡിക്കൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണനടത്തിയ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ ഒന്നാം വർഷ ബി.എ.എം.എസ് വിദ്യാർത്ഥികളായ പല്ലവി, അതിതോഷ് എന്നിവർക്ക് നേരെയായിരുന്നു സദാചാര ആക്രമണം. 21കാരായ ഇരുവരും ബീഹാർ സ്വദേശികളാണ്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപളളി സ്വദേശികളായ റയീസ്(31), ഹസൻ(26) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
ശംഖുംമുഖം കൊട്ടാരത്തിനടുത്ത് മണല്‍തീരത്തു ഇരിക്കുകയായിവിദ്യാർത്ഥികളെ പ്രതികള്‍ സദാചാര പോലീസ് ചമഞ്ഞു ഭീഷണിപ്പെടുത്തുകയും യുവതിയുടെ ബാഗ് തട്ടിപ്പറിച്ചു കൊണ്ടുപോകുകയുമായിരുന്നു. യുവതി ബാഗ് തിരികെ ചോദിച്ചതോടെ മുടിപിടിച്ച് വലിക്കുകയും അസഭ്യം പറയുകയും പാന്റ് വലിച്ചൂരാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ യുവാവിനെ പ്രതികൾ ഇരുവരും ചേർന്ന് മർദിച്ചു.
അക്രമത്തിൽ ഭയന്ന വിദ്യാർത്ഥികൾ പോലീസ് കമാൻഡ് സെന്ററിൽ റൂമില്‍ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ശംഖുംമുഖം ഭാഗത്ത് പട്രോളിങ്ങിലുണ്ടായിരുന്ന എസ്.ഐ.മാരായ ജിബിൻ, ഓമനക്കുട്ടൻ, ഗ്രേഡ് എസ്.ഐ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് ഉടൻ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തട്ടിയെടുത്ത ബാഗുമായി ഒളിച്ചിരിക്കുകയായിരുന്നു ഇവർ.
യുവാവിനെ മർദിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും വലിയതുറ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വലിയതുറ എസ്.എച്ച്.ഒ. അശോക് കുമാറിനാണ് കേസന്വേഷണ ചുമതല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ആലപ്പുഴയില്‍ വന്‍ ലഹരിവേട്ട! നൗഫിയയുടെ വാടകവീട്ടില്‍ നിന്ന് എംഡിഎംഎ ശേഖരം പിടിച്ചെടുത്ത് പോലീസ്
ആലപ്പുഴയില്‍ വന്‍ ലഹരിവേട്ട! നൗഫിയയുടെ വാടകവീട്ടില്‍ നിന്ന് എംഡിഎംഎ ശേഖരം പിടിച്ചെടുത്ത് പോലീസ്







