ആലപ്പുഴ : ജില്ലയിലൂടെ നീളം ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രാസലഹരിയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര് പിടിയിലായി. ഏവൂര്‍, തൃക്കുന്നപ്പുഴ എന്നിവിടങ്ങളില്‍ നിന്നാണ് മാരക ലഹരിമരുന്നുകള്‍ പിടികൂടിയത്.
ഏവൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 7.25 ഗ്രാം MDMA കണ്ടെടുത്തു.നൗഫിയയുടെ വീട്ടില്‍ സ്ത്രീകളും യുവാക്കളും നിരന്തരമായി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മാസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.കഴിഞ്ഞ ദിവസം നിരവധി ആളുകള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഇവരുടെ അടുത്ത സുഹൃത്താണ് നൗഫിയ്ക്ക് ലഹരി എത്തിച്ചുനല്‍കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തൃക്കുന്നപ്പുഴ പാനൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 7 ഗ്രാം MDMA യുമായി പല്ലന സ്വദേശി സാജിദ് (25), ആറാട്ടുപുഴ സ്വദേശി കാശിനാഥന് (19) എന്നിവരെ പിടികൂടി.
കായംകുളം ഡി.വൈ.എസ്.പി ബിനുകുമാറിന്റെയും നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബി. പങ്കജാക്ഷന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്.


കരുനാഗപ്പള്ളിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം: നാലു പേര് പിടിയില്‍; അലുവാ അതുലിനെ തീര്‍ത്തത് കൃത്യമായ ആസൂത്രണത്തിലൂടെ
നിലമ്പൂരില്‍ നിന്നുളള സിനിമാറ്റിക്കായ ‘മാല വിഴുങ്ങല്‍’ കേസിന് ആന്റി ക്ലൈമാക്സ്; കാത്തിരുന്നിട്ടും കിട്ടിയില്ല; മാല വിഴുങ്ങിയ കള്ളിയെ വെറുതെ വിട്ട് പോലീസ്! ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് ‘മുട്ടന്‍ പണി’; വനിതാ പോലീസുകാര്‍ക്ക് പണി കിട്ടും!




