കരുനാഗപ്പള്ളിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം: നാലു പേര്‍ പിടിയില്‍; അലുവാ അതുലിനെ തീര്‍ത്തത് കൃത്യമായ ആസൂത്രണത്തിലൂടെ

കരുനാഗപ്പള്ളി: കൊലക്കേസ് പ്രതി അലുവാ അതുലിനെ ദേശീയപാതയില്‍ നടുറോഡില്‍ വെട്ടിക്കൊന്ന കേസില്‍ നാലു
പ്രതികള്‍ പിടിയില്‍. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരും ഇവര്‍ക്ക് സഹായം നല്‍കിയ മൂന്ന് കൂട്ടാളികളുമാണ് കൊല്ലം സിറ്റി പൊലീസിന്റെ വലയിലായത്. ഹരിയാന രജിസ്ട്രേഷന്‍ കാറിലെത്തിയ ക്വട്ടേഷന്‍ സംഘം ആസൂത്രിതമായാണ് കൊലപാതകം നടപ്പാക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ശനിയാഴ്ച പകല്‍ 11.15-ഓടെ പുതിയകാവിലായിരുന്നു സിനിമാ സ്‌റ്റൈല്‍ കൊലപാതകം. കാറില്‍ സഞ്ചരിക്കുകയായിരുന്ന അതുലിനെ പിന്നാലെയെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് അതുലിനെ വലിച്ചിറക്കി തലയ്ക്കും കാലിനും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ വര്‍ഷം ജിം സന്തോഷിനെ അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു അതുല്‍. ഈ കൊലപാതകത്തിനുള്ള പ്രതികാരമാണോ ഇതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ഗുണ്ടാപ്പക മൂത്ത് കരുനാഗപ്പള്ളി നടുറോഡില്‍ അലുവ അതുലിനെ വെട്ടിക്കൊന്നത് അതിക്രൂരമായെന്ന് വെളിപ്പെടുത്തല്‍. ജിം സന്തോഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ടു മടങ്ങുകയായിരുന്ന അതുലിനെ തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം, ഓടാതിരിക്കാന്‍ ആദ്യം ഇടുപ്പിനാണ് വെട്ടിയത്.
കാറിനുള്ളില്‍ കുരുങ്ങിയ കാല്‍ വെട്ടിമാറ്റിയാണ് പുറത്തെടുത്തത്. ‘എല്ലാം പറഞ്ഞുതീര്‍ക്കാം, എന്നെ കൊല്ലരുത്’ എന്ന് കൈകൂപ്പി അപേക്ഷിച്ചിട്ടും തല വെട്ടിപ്പിളര്‍ന്ന് മരണം ഉറപ്പാക്കുകയായിരുന്നു. കടത്തൂര്‍ ഗുണ്ടാസംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബ്ലാക്ക് വിഷ്ണു, ഹുസൈന്‍, ആഷിക് തോമ എന്നിവരുള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് കൃത്യം നടത്തിയത്. ഹുസൈനെ മുന്‍പ് അതുല്‍ ആക്രമിച്ചതിന്റെ പകയും ജിം സന്തോഷ് വധത്തിലെ വൈരാഗ്യവുമാണ് കലാശിച്ചത്. ഹരിയാന രജിസ്ട്രേഷന്‍ കാറിലെത്തിയ സംഘം അതുല്‍ സഞ്ചരിച്ച വാഹനത്തെ ഇടിച്ചു കുഴിയിലിട്ട ശേഷമാണ് അഴിഞ്ഞാടിയത്.
മുന്‍പ് ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ അതുലിന് നേരെ ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനയുണ്ടായിട്ടും സ്റ്റേഷന് തൊട്ടടുത്ത് വെച്ച് കൊലപാതകം നടന്നത് സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘പകരം വീട്ടാന്‍ നടക്കുന്നവരോട്’ എന്ന തലക്കെട്ടില്‍ അതുല്‍ മുന്‍പ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം റീലുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.