റീല്‍സിലെ ‘താരം’, റിയാലിറ്റിയില്‍ ലഹരിവാഹിനി; എസി വെന്റിലേഷനുള്ളിലെ രഹസ്യ അറ പിളര്‍ന്ന് എക്‌സൈസ്; റീല്‍സ് താരങ്ങള്‍ ലഹരിസംഘങ്ങളുടെ ചാവേറുകളാകുമ്പോള്‍

പന്തീരാങ്കാവ്: ഇന്‍സ്റ്റാഗ്രാം റീല്‍സിലെ ഗ്ലാമര്‍ പ്രകടനങ്ങള്‍ ഇനി ജയിലഴികള്‍ക്ക് പിന്നില്‍. മൂന്നരക്കോടിയുടെ മാരക ലഹരിമരുന്നുമായി പിടിയിലായ 20 വയസ്സുകാരി ഫാത്തിമ നസ്രിന്‍ കേരളത്തിലെ ലഹരിക്കടത്ത് മാഫിയയുടെ പുതിയ ‘മുഖമായി’ മാറുന്നു. ലഹരിമരുന്ന് കടത്തിന് സോഷ്യല്‍ മീഡിയ താരങ്ങളെ മറയാക്കുന്ന സംഘങ്ങളുടെ തന്ത്രമാണ് പന്തീരാങ്കാവ് ടോള്‍പ്ലാസയില്‍ എക്‌സൈസ് പൊളിച്ചടുക്കിയത്. കൊടും കുറ്റവാളിയായ മലപ്പുറം സ്വദേശി ഷഫീഖിനൊപ്പം (35) നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികൂടിയായ നസ്രിനെ കണ്ടപ്പോള്‍ ആദ്യമൊന്നും ഉദ്യോഗസ്ഥര്‍ സംശയിച്ചില്ല. എന്നാല്‍ പരിശോധന മുറുകിയതോടെ പുറത്തുവന്നത് അതിശയിപ്പിക്കുന്ന വിവരങ്ങളാണ്. വെറുമൊരു രഹസ്യ

കേരള പോലീസിൽ 27 ഡിവൈഎസ്പിമാർക്ക് സൂപ്രണ്ടുമാരായി സ്ഥാനക്കയറ്റം; പട്ടിക പുറത്തിറങ്ങി

തിരുവനന്തപുരം: കേരള പോലീസിൽ നോൺ ഐ പി എസ് പോലീസ് സൂപ്രണ്ടുമാരാകാൻ അർഹരായ ഡിവൈ എസ് പി മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 27 പേരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി 28ന് ചേർന്ന വകുപ്പുതല ഉദ്യോഗക്കയറ്റ സമിതി (ഹയർ)യുടെ ശിപാർശ പ്രകാരം ഗവൺമെന്റ് അംഗീകരിച്ച പട്ടികയാണ് ആഭ്യന്തര വകുപ്പ് വിജ്ഞാപനത്തിലൂടെ പുറത്തിറക്കിയിട്ടുള്ളത്. 2026 ലെ ഒഴിവുകളിലേക്കാണ് ഇവർ പരിഗണിക്കപ്പെടുക. ഇന്നലെ പുറത്തിറങ്ങിയ വിജ്ഞാപനപ്രകാരം എം എസ് സന്തോഷ്, സജീഷ് വഴലാപ്പിൽ, അനിൽകുമാർ ബി (സീനിയർ), ഷാനിഹാൻ എ ആർ,

വെടിക്കെട്ടില്ലാതെ പൂരനഗരി; ആകാശവിസ്മയങ്ങള്‍ക്ക് പകരം കതിനയുടെ മുഴക്കം മാത്രം; ഇലഞ്ഞിറമേളം ഒഴിവാക്കേണ്ടതായിരുന്നു

തൃശ്ശൂര്‍: മുണ്ടത്തിക്കോടിന്റെ മണ്ണില്‍ കരിമരുന്നിന്റെ കനലുകള്‍ ബാക്കിവെച്ച കണ്ണീരിനു മുന്നില്‍ തൃശ്ശൂര്‍പ്പൂരം ഈ വര്‍ഷം പകിട്ടൊഴിയുന്നു. മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ നടുക്കുന്ന പശ്ചാത്തലത്തില്‍, ഇത്തവണ പൂരനഗരിയില്‍ ആകാശവിസ്മയങ്ങള്‍ വിരിയില്ല. പകരം, ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കതിനകള്‍ മാത്രം ഉപയോഗിക്കും. സുരക്ഷയും മാനവികതയും മുന്‍നിര്‍ത്തിയാണ് ഈ പിന്‍വാങ്ങല്‍. അപ്പോഴും ഇലഞ്ഞിത്തറ മേളം നടക്കും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം പ്രതിനിധികളും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനം കൈക്കൊണ്ടത്. വര്‍ണ്ണപ്പൊലിമയോടെ ആകാശത്തു വിരിയേണ്ട കരിമരുന്നു പ്രയോഗങ്ങള്‍ പൂര്‍ണ്ണമായും

സമയം 3 മണി 25 മിനിറ്റ് 15 സെക്കന്‍ഡ്. ആ ചുവരിലെ സൂചികള്‍ മരവിച്ചുനില്‍ക്കുന്നത് ആ കറുത്ത ചൊവ്വാഴ്ചയുടെ നടുക്കുന്ന സ്മാരകമായി; നിലച്ച സൂചികള്‍, നിലവിളിച്ച മണ്ണ്: മുണ്ടത്തിക്കോടിന്റെ നെഞ്ചകം തകര്‍ന്നത് മൂന്നേ ഇരുപത്തിയഞ്ചിന്

മുണ്ടത്തിക്കോട്: ആകാശപ്പൂരത്തിന് വര്‍ണ്ണച്ചായം ചാലിക്കേണ്ടവരുടെ സ്വപ്നങ്ങള്‍ കരിമരുന്നിന്റെ കനലില്‍ എരിഞ്ഞടങ്ങിയത് എന്ന്? ആ ചോദ്യത്തിന് ഇനി ഉത്തരമന്വേഷിച്ച് അധികം അലയേണ്ടതില്ല. മുണ്ടത്തിക്കോട് കുട്ടംകുളം പാടത്തെ വെടിക്കെട്ടുപുരയില്‍ കാലം തറഞ്ഞുനിന്നതിന്റെ കൃത്യമായ തെളിവ് ദുരന്തഭൂമിയില്‍ ബാക്കിയുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഹൃദയമിടിപ്പ് നിലച്ചുപോയ ഒരു ഘടികാരം! ദുരന്തത്തിന്റെ തീവ്രതയില്‍ ചുവരുകള്‍ ഇളകിയാടിയപ്പോള്‍, തൊഴിലാളികള്‍ വസ്ത്രം മാറുന്ന കൊച്ചുഷെഡിന് പുറത്തെ ആ ചുവര്‍ഘടികാരം നിശ്ചലമായി. സമയം കൃത്യം 3 മണി 25 മിനിറ്റ് 15 സെക്കന്‍ഡ്. മുണ്ടത്തിക്കോടിന്റെ ആകാശം കറുത്ത പുകയാല്‍

ഒരു കമ്പിത്തിരി കത്തുന്നതു പോലെയുള്ള ചെറിയൊരു ശബ്ദം.. പിന്നാലെ മഹാദുരന്തം; മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: കരിമരുന്നുപുരയില്‍ കരിന്തിരി കത്തിയത് മരണപ്പാച്ചിലിന്റെ തുടക്കം; നടുക്കം മാറാതെ ദുരന്തഭൂമി; ആദ്യം ‘വില്ലന്‍’ എത്തിയത് കരിമരുന്ന് പുരയില്‍

മുണ്ടത്തിക്കോട്: വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ക്കേണ്ടവര്‍ കരിമരുന്നിന്റെ കറുത്ത പുകമറയ്ക്കുള്ളിലേക്ക് മറഞ്ഞുപോയ ആ നിമിഷത്തെക്കുറിച്ച് പറയുമ്പോള്‍ രക്ഷപ്പെട്ടവരുടെ വാക്കുകളില്‍ ഇന്നും വിറയല്‍ ബാക്കിയുണ്ട്. കുട്ടംകുളം പാടത്തെ വെടിക്കെട്ടുപുരയെ ചുട്ടുചാമ്പലാക്കിയ വിനാശത്തിന്റെ അഗ്‌നിപടര്‍ന്നത് കരിമരുന്നുപുരയില്‍ നിന്നുതന്നെയാണെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. കത്തിയതാണോ അതോ അറിയാതെ കത്തിയതാണോ എന്ന തര്‍ക്കം ബാക്കിയാകുമ്പോഴും, ഒരു കമ്പിത്തിരി കത്തുന്നതുപോലെയുള്ള ചെറിയൊരു ശബ്ദമാണ് മഹാദുരന്തത്തിന്റെ ആദ്യ വിളംബരം നടത്തിയതെന്ന് തൊഴിലാളികള്‍ പറയുന്നു. മരണത്തിന്റെ ആഴം അളന്ന വിസ്‌ഫോടനമുണ്ടായ കരിമരുന്നുപുരയില്‍ നിന്ന് ഏതാനും അടി മാത്രം അകലെയായിരുന്നു പടുകൂറ്റന്‍ ഗുണ്ടുകളില്‍

നഗരത്തിൽ വിലക്കുള്ള പ്രതി വീണ്ടും അക്രമം നടത്തി; ആഷിക്കിനെ പൂട്ടി തിരുവനന്തപുരം പോലീസ്

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പ നിയമപ്രകാരം അറസ്റ്റിൽ. തിരുവനന്തപുരം തിരുവല്ലം ജാനകി കല്യാണമണ്ഡപത്തിനു സമീപം  കൈലാസം വീട്ടിൽ ആഷിക് (26)  ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. തിരുവനന്തപുരം സിറ്റി ജില്ലാ  പോലീസ് പരിധിയിലെ തിരുവല്ലം, കോവളം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള 6 ഓളം ആക്രമണം, വധശ്രമം തുടങ്ങിയ ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് അറസ്റ്റിലായ ആഷിക്. സിറ്റി പോലീസ് കമ്മിഷണറുടെ 

തിരുവനന്തപുരത്ത് ഷോറൂം ജീവനക്കാരന്റെ ആത്മഹത്യ: പ്രണയനൈരാശ്യമെന്ന് സംശയം; പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ജോലിചെയ്യുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പട്ടത്തെ മാക്സ് വസ്ത്രവിൽപ്പന ശാലയിലെ ജീവനക്കാരനായ  വട്ടപ്പാറ സ്വദേശി മഹേഷ്‌ മോഹനാണ് ആത്മഹത്യ ചെയ്തത്.  ഇന്നലെ രാത്രിയിലായിരുന്നു സംഭവം.കടയടച്ചശേഷം സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന മഹേഷ്‌ മോഹൻ മുകളിൽകയറിയ ശേഷം  താഴോട്ട് ചാടുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. ഇയാൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നതായും അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും  സംശയിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. പോലീസ്

കാര്യവട്ടത്ത് ഇറാനിയൻ വിദ്യാർത്ഥിനിക്ക് നേരെ വംശീയ അധിക്ഷേപം: ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: കേരള സർവകലാശാലാ കാര്യവട്ടം കാമ്പസിലെ വിദ്യാർത്ഥിനിയും  നീന്തൽതാരവുമായ ഇറാനിയൻ പൗരയ്ക്ക് കാമ്പസിലെ നീന്തൽകുളം ഉപയോഗിക്കാൻ അനുവാദം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. വിദ്യാർത്ഥിനിയ്ക്ക് നീന്തൽ കുളം ഉപയോഗിക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറയുന്നു. ഇതിനാവശ്യമായ നടപടികൾ കായിക യുവജനകാര്യ വകുപ്പ് സ്വീകരിക്കണമെന്നും  മനുഷ്യാവകാശകമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമേ നീന്തൽകുളം ഉപയോഗിക്കാൻ അനുമതിയുള്ളുവെന്ന് പറഞ്ഞ് നീന്തൽകുളത്തിന്റെ ചുമതലയുള്ളയാൾ തന്നെ തടയുകയും തനിക്ക് നേരെ വംശീയ പരാമർശങ്ങൾ നടത്തുകയും

മുണ്ടത്തിക്കോട്ടെ ‘മരണക്കയത്തില്‍’ ഇനിയും ബാക്കി 300 കിലോ സ്ഫോടകവസ്തുക്കള്‍; അധികൃതര്‍ ഉറങ്ങുകയായിരുന്നോ? യഥാര്‍ത്ഥ കാരണം അജ്ഞാതം

തൃശൂര്‍: നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തം നടന്ന അപകടസ്ഥലത്തുനിന്ന് വന്‍ സ്ഫോടകവസ്തു ശേഖരം വീണ്ടും കണ്ടെത്തുന്നത് വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നു. 300 കിലോയിലധികം സ്ഫോടകവസ്തുക്കളാണ് അപകടം നടന്ന സ്ഥലത്ത് ഇനിയും ബാക്കിയുള്ളതെന്ന് തൃശൂര്‍ പോലീസ് കമ്മീഷണര്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത്രയും വലിയൊരു ശേഖരം ജനവാസ മേഖലയില്‍ സൂക്ഷിച്ചിട്ടും അത് പരിശോധിക്കാന്‍ മുന്‍കൂട്ടി ആരുമുണ്ടായില്ലേ എന്ന ചോദ്യം ഭരണകൂടത്തിന് നേരെ ഉയരുകയാണ്. അപകടം നടന്ന പറമ്പിലും പരിസരത്തും ഇന്നും തുടര്‍ന്ന വിപുലമായ പരിശോധനയിലാണ് കിലോക്കണക്കിന് വെടിമരുന്ന് ഇനിയും

കുഞ്ഞാലിക്കുട്ടി ആര്‍ക്കു വേണ്ടി കൈ പൊക്കും; വിഡിയും കെസിയും ആര്‍സിയും പ്രതീക്ഷയില്‍; മുഖ്യമന്ത്രി തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് ലീഗിന്റെ ‘മഞ്ഞക്കാര്‍ഡ്’; ഗ്രൂപ്പ് നേതാക്കള്‍ ആശങ്കയില്‍

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനുള്ളില്‍ സജീവമായ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ്. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ നേതാക്കള്‍ പ്രതികരിച്ചത്. ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ലീഗിന് വ്യക്തമായ അഭിപ്രായമുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനവസരത്തിലുള്ളതാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിലെ പ്രമുഖരായ കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യമന്ത്രി