പേരാവൂര്‍: ‘ഞാന്‍ അമ്മയെ കൊന്നു, എനിക്കിനി അച്ഛനെയും കൂടി കൊല്ലണം…’ ലഹരിയുടെ കാണാക്കയങ്ങളില്‍ വീണ് വിവേകം നശിച്ച ഒരു മകന്‍, സ്വന്തം പെറ്റമ്മയെ കൊലപ്പെടുത്തിയ ശേഷം കൂസലില്ലാതെ മൊഴിഞ്ഞ വാക്കുകളാണിത്. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം ഗീതമ്മയെ (50) മകന്‍ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് അത്യന്തം ഭീതിജനകമായ വിവരങ്ങള്‍. ചോര മണക്കുന്ന വസ്ത്രങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തിയ ക്രിസ്റ്റിയുടെ മൊഴികളും അയല്‍വാസിയുടെ വെളിപ്പെടുത്തലുകളും ലഹരി എന്ന വിപത്ത് മനുഷ്യനെ എങ്ങനെ മൃഗമാക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന
കൊച്ചി: കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള സൈബര്‍ പോര് സകല പരിധികളും ലംഘിച്ചതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഹൈബി ഈഡന്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് ഹൈബി വ്യക്തമാക്കുന്നുണ്ടെങ്കിലും, ‘ഇലക്ഷന്‍ 2026 വി.ഡി.എസ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലെ വിവാദ ചാറ്റുകള്‍ പുറത്തുവന്നതാണ് പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്ന് ഉറപ്പാണ്. ഹൈബിയുടെ രാജി സന്നദ്ധത കെപിസിസി ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെങ്കിലും, ചാറ്റ് ചോര്‍ച്ചാ വിവാദത്തില്‍ നേതൃത്വം പൂര്‍ണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം,
പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. വൈദ്യുതി ലൈനുകളിൽ ഓവർലോഡ് ഉണ്ടാകുമ്പോൾ സംഭവിക്കുന്ന സ്വാഭാവികമായ നിയന്ത്രണം മാത്രമാണ് പലയിടത്തും നടക്കുന്നത്. ഇതൊന്നും കെഎസ്ഇബിയുടെ ഔദ്യോഗികമായ ലോഡ്ഷെഡിങ് അല്ലെന്നും മന്ത്രി വിശദീകരിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മന്ത്രി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യങ്ങൾ ഇവയാണ്:വൈദ്യുതി ഉപയോഗം വർധിക്കുമ്പോൾ ലൈനുകളിൽ ഓവർലോഡ് ഒഴിവാക്കാൻ ഫീഡറുകളിൽ ഉണ്ടാകുന്ന താൽക്കാലിക നിയന്ത്രണം മാത്രമാണിത്. ഇത് ലോഡ്ഷെഡിങ് അല്ല. വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ കോസ്റ്റ്ഗാർഡിന് ഗുരുതരമായ പിഴവ് സംഭവിച്ചെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ കമ്മീഷണർക്ക് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു .ക്ഷേത്രത്തിന് മുകളിലൂടെ പറക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും, ഇത് സുരക്ഷാ വീഴ്ചയാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.ഹെലികോപ്റ്റർ അതീവ താഴ്ന്നാണ് പറന്നത്, ഇത് സുരക്ഷയ്ക്ക് ഭീഷണിയുമാണ്.ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പകർത്തിയതായി
തിരുവനന്തപുരം: പ്രമുഖ ആത്മീയ ആചാര്യനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീ നാരായണ ഗുരുകുല ഫൗണ്ടേഷന്റെ തലവനായിരുന്നു അദ്ദേഹം. ഗഹനമായ ജ്ഞാനവും ലളിതമായ ജീവിതശൈലിയും കൊണ്ട് ആത്മീയ ലോകത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സ്വാമി മുനി നാരായണ പ്രസാദ്. ഇംഗ്ലീഷിലും മലയാളത്തിലുമായി അനേകം കൃതികൾ രചിച്ച അദ്ദേഹം, ശ്രീ നാരായണ ദർശനങ്ങളെ ലോകമെമ്പാടും എത്തിക്കുന്നതിൽ
തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂട് തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുന്നു. പ്രതിദിന ഉപഭോഗം 117 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങി. വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് രാത്രികാലങ്ങളിൽ 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി വാക്കാൽ നിർദ്ദേശം നൽകിയിരിക്കുകയാണ്. മലബാർ മേഖലയിൽ ഒരാഴ്ച മുൻപ് തന്നെ ഇത്തരം നിയന്ത്രണങ്ങൾ അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ വൈദ്യുതി
കൊച്ചി: അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിനായി ബോളിവുഡ് സൂപ്പർതാരങ്ങളായ അക്ഷയ് കുമാറും വിദ്യ ബാലനും കേരളത്തിലെത്തി. ചിത്രത്തിന്റെ ഏറ്റവും നിർണ്ണായകമായ രംഗങ്ങൾ ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് താരങ്ങളും അണിയറപ്രവർത്തകരും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇരുവരും അവിടെനിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് ഇടുക്കിയിലെ മറയൂരിലേക്ക് യാത്ര തിരിച്ചത്. മറയൂരിലെ ജയമാതാ സ്കൂളിൽ വന്നിറങ്ങിയ താരങ്ങളെ കാണാൻ വലിയ ആരാധകവൃന്ദം തന്നെ തടിച്ചുകൂടിയിരുന്നു. അക്ഷയ് കുമാർ
തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയർക്ക് നാല് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി. വസ്തു അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ഓഫീസിലെ മുന്‍ സര്‍വ്വേയറും നിലവില്‍ കാസര്‍ഗോഡ് സര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയറുമായ ഗിരീശന്‍ സി യെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജ് മനോജ് .എ ശിക്ഷിച്ചത്. തിരുവനന്തപുരം കുര്യാത്തി സ്വദേശിയാണ് ഗിരീശൻ. 2022ലാണ് കേസിനാസ്പദമായസംഭവം.
തിരുവനന്തപുരം: പശ്ചിമബംഗാൾ സ്വദേശികളെന്ന വ്യാജേനെ സ്പായിൽ ജോലി ചെയ്തുവന്നിരുന്ന രണ്ട് ബംഗ്ലാദേശ് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ ഔദ്യോഗിക രേഖകൾ ഒന്നുമില്ലാതെയായിരുന്നു ഇവരുടെ ഇവിടുത്തെ താമസം.തിരുവനന്തപുരത്ത് ജഗതിയിൽ പ്രവർത്തിച്ചുവന്നിരുന്ന പേൾ വെൽനസ് എന്ന സ്പായിലാണ് ഈ രണ്ടു യുവതികളും ജോലി ചെയ്തു വന്നിരുന്നത്. തെറാപ്പിസ്റ്റുകൾ ആയിരുന്നു ഇരുവരും. സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മ്യൂസിയം എസ് എച്ച് ഒ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള










