ചര്‍ച്ചയില്ല, പാക്കിസ്ഥാനില്‍ ഇറാന്റെ ‘കടുവെട്ട്’; മിഡില്‍ ഈസ്റ്റ് ചര്‍ച്ച വഴിമുട്ടി; ഒരു വശത്ത് ചര്‍ച്ചകള്‍ വഴിമുട്ടുമ്പോള്‍ മറുവശത്ത് യുദ്ധഭീതി ഒഴിയുന്നില്ല.

വാഷിങ്ടന്‍/ഇസ്ലാമാബാദ്: ലോകം ഉറ്റുനോക്കിയ മിഡില്‍ ഈസ്റ്റ് സമാധാന ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ പാളി. ചര്‍ച്ചയ്ക്കായി പാക്കിസ്ഥാനിലേക്ക് പുറപ്പെടാനിരുന്ന യുഎസ് സംഘത്തെ അവസാന നിമിഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരിച്ചുവിളിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാക്കിസ്ഥാനിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി യുഎസ് സംഘം എത്തും മുന്‍പേ മടങ്ങിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ‘എല്ലാ കാര്‍ഡുകളും ഞങ്ങളുടെ കയ്യിലാണ്, വേണമെങ്കില്‍ അവര്‍ ഇങ്ങോട്ട് വിളിക്കട്ടെ’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഇസ്ലാമാബാദിലേക്ക് പറക്കുമെന്നായിരുന്നു

മഞ്ഞുവീഴ്ചയുടെയും കുളിര്‍കാറ്റിന്റെയും താവളമെന്നത് പഴംങ്കഥ; ചുടുകാറ്റില്‍ വെന്തുരുകി മൂന്നാര്‍; യുവി സൂചിക ‘എട്ടില്‍’, അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കലക്ടര്‍; തോട്ടം തൊഴിലാളികളും വെന്തുരുകുന്നു; മൂന്നാറിനും ചൂടു പിടിക്കുമ്പോള്‍; റെഡ് അലര്‍ട്ടിന്റെ വക്കില്‍ മൂന്നാര്‍

ഇടുക്കി: മഞ്ഞുവീഴ്ചയുടെയും കുളിര്‍കാറ്റിന്റെയും താവളമായ മൂന്നാര്‍ ഇതാദ്യമായി കനത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലകപ്പെടുന്നു. അള്‍ട്രാവൈലറ്റ്  വികിരണ സൂചിക അപകടകരമായ രീതിയില്‍ ഉയര്‍ന്നതോടെ മൂന്നാറിലെ സ്ഥിതി അതീവ ഗൗരവതരമാണെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരികളും തദ്ദേശവാസികളും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. സൂര്യപ്രകാശത്തിലെ അള്‍ട്രാവൈലറ്റ് വികിരണത്തിന്റെ അളവ് അളക്കുന്ന യുവി സൂചിക നിലവില്‍ മൂന്നാറില്‍ എട്ടില്‍ എത്തിയിരിക്കുകയാണ്. സാധാരണഗതിയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ തീവ്രമായ വികിരണമാണിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍

അമ്മയെ കൊന്നു, പിന്നെ സഹോദരിയെ വിളിച്ച് ‘മരണവിവരം’; ലഹരി വളര്‍ത്തിയ ക്രൂരതയുമായി ക്രിസ്റ്റി സ്റ്റേഷനിലേക്ക്; കേളകത്ത് കണ്ണീര്‍ പടരുന്നു

കണ്ണൂര്‍: ‘ഞാന്‍ അമ്മയെ കൊന്നു…’ കോഴിക്കോട്ടുള്ള സഹോദരിയുടെ ഫോണിലേക്ക് ക്രിസ്റ്റി വിളിച്ചു പറഞ്ഞത് ഒരു മരണവാര്‍ത്തയായിരുന്നില്ല, താന്‍ നടത്തിയ ക്രൂരമായ കൊലയായിരുന്നു. സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒട്ടും പരിഭ്രമമില്ലാതെ അയാള്‍ ആദ്യം ചെയ്തത് ഈ ഫോണ്‍ വിളിയായിരുന്നു. സഹോദരി നല്‍കിയ വിവരമനുസരിച്ച് ബന്ധുക്കള്‍ വീട്ടിലെത്തുമ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഗീതമ്മയുടെ മൃതദേഹത്തിനരികെ ഭാവവ്യത്യാസമില്ലാതെ ക്രിസ്റ്റിയുണ്ടായിരുന്നു. ലഹരിയുടെ കരാളഹസ്തങ്ങളില്‍ പെട്ട് ഒരു മകന്‍ എത്രത്തോളം ക്രൂരനാകാം എന്നതിന്റെ ഭീതിദമായ നേര്‍ക്കാഴ്ചയായി മാറി താന്നിക്കുന്നിലെ ഗീതമ്മയുടെ മരണം.

“കോൺഗ്രസ് വോട്ട് മറിച്ചില്ല”; ബംഗാളിലെ തിരിച്ചുവരവിൽ ഉറച്ച് എം.എ. ബേബി; കേരളത്തിൽ യുഡിഎഫ് നടത്തിയത് രാഷ്ട്രീയ ചതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യം പൂർണ പരാജയമായിരുന്നുവെന്ന് അദ്ദേഹം വിലയിരുത്തി. ‘ന്യൂസ് മലയാള’ത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.  കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് എം.എ. ബേബി ആരോപിക്കുന്നത്. 2021-ൽ കോൺഗ്രസ് സിപിഎമ്മിന് വോട്ട് ചെയ്തില്ല, മറിച്ച് സിപിഎം വോട്ടുകൾ കോൺഗ്രസിന് നൽകുകയും ചെയ്തു. ഇക്കാര്യം ജനങ്ങൾക്ക്

യാത്രയ്ക്കിടെ ചാർമിനാർ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ തീപിടിത്തം; ട്രെയിനിൽ നിന്ന് ചാടിയിറങ്ങി യാത്രക്കാർ; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

ഹൈദരാബാദ്: തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ചാർമിനാർ എക്‌സ്‌പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എസ്-5 സ്ലീപ്പർ കോച്ചിലാണ് തീ പടർന്നത്. യാദാദ്രി ഭുവനഗിരി ജില്ലയിലെ അലർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവം. കോച്ചിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാർ അസാമാന്യമായ സമനില പാലിക്കുകയും അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും ചെയ്തു. ട്രെയിൻ നിർത്തിയ ഉടൻ തന്നെ യാത്രക്കാർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തീപിടിത്തത്തിൽ ആർക്കും

ഗണ്‍മാന്റെ കള്ളക്കഥ പൊളിഞ്ഞു; വധശ്രമക്കേസില്‍ വീണാ ജോര്‍ജിന്റെ മൊഴി ‘കെ.എസ്.യു’വിന് രക്ഷാകവചം; വധശ്രമക്കേസ്’ പെറ്റി കേസായി; പ്രതിക്കൂട്ടിലായി ഗണ്‍മാനും പോലീസും; കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുമോ? വ്യാജ പരാതിക്കാരനായ പോലീസിനെതിരെ കോടതിയെ സമീപിക്കാന്‍ കെ എസ് യു

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് അക്ഷരാര്‍ത്ഥത്തില്‍ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. കെ.എസ്.യു പ്രവര്‍ത്തകര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതിഷേധത്തിനിടയിലെ ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്നും മന്ത്രി തന്നെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതോടെ പോലീസും ഗണ്‍മാനും വെട്ടിലായി. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് കഴുത്തിന് പിടിച്ചു എന്നതടക്കമുള്ള പോലീസ് എഫ്.ഐ.ആറിലെ നാടകീയമായ വരികളെല്ലാം മന്ത്രിയുടെ മൊഴിയോടെ അപ്രസക്തമായിരിക്കുകയാണ്. വധശ്രമക്കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമായതോടെ കള്ളപ്പരാതി നല്‍കിയ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. മന്ത്രിയെ അപായപ്പെടുത്താന്‍

ലോസ് ഏഞ്ചല്‍സ് സ്വദേശിയായ 31 വയസ്സുകാരന്‍ കോള്‍ തോമസ് അല്ലന്‍; വൈറ്റ് ഹൗസ് വിരുന്നിലെ വെടിവെപ്പ്; അക്രമി കാലിഫോര്‍ണിയയിലെ അധ്യാപകന്‍, വെളിപ്പെടുത്തലുമായി ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിയുതിര്‍ത്ത അക്രമിയെ കാലിഫോര്‍ണിയയില്‍ നിന്നുള്ള അധ്യാപകനായി തിരിച്ചറിഞ്ഞു. ലോസ് ഏഞ്ചല്‍സ് സ്വദേശിയായ 31 വയസ്സുകാരന്‍ കോള്‍ തോമസ് അല്ലന്‍ ആണ് പിടിയിലായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ സുരക്ഷാ ചെക്ക്പോസ്റ്റ് ഭേദിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുന്നിരുന്ന ബാള്‍റൂമിന് തൊട്ടടുത്തുവരെ എത്തിയ ഇയാളെ മിന്നല്‍ നീക്കത്തിലൂടെയാണ് സുരക്ഷാ സേന കീഴ്‌പ്പെടുത്തിയത്. പിടിയിലായ കോള്‍ തോമസ് അല്ലന്റെ ചിത്രം പ്രസിഡന്റ് ട്രംപ് തന്നെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ

വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് അമേരിക്കന്‍ ഭരണകൂടത്തെയും സുരക്ഷാ ഏജന്‍സികളെയും ഒരുപോലെ നടുക്കി; വാഷിംഗ്ടണ്‍ വീണ്ടും മുള്‍മുനയില്‍; വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിയൊച്ച, ട്രംപിനെ സുരക്ഷിതനായി ഒഴിപ്പിച്ചു; അമേരിക്കന്‍ പ്രസിഡന്റിന് നേരെ വധശ്രമം

വാഷിംഗ്ടണ്‍ ഡിസി: ലോകം ഉറ്റുനോക്കുന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് അമേരിക്കന്‍ ഭരണകൂടത്തെയും സുരക്ഷാ ഏജന്‍സികളെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. ശനിയാഴ്ച രാത്രി നടന്ന വിരുന്നിനിടെ അപ്രതീക്ഷിതമായി വെടിയൊച്ചകള്‍ ഉയര്‍ന്നതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയ ട്രംപിനെയും സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയോടെ സ്ഥലത്തുനിന്ന് മാറ്റി. അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകാത്മകമായ ഈ ചടങ്ങ് ഒരു നിമിഷം കൊണ്ട് പരിഭ്രാന്തിയുടെ കേന്ദ്രമായി മാറി. പ്രസിഡന്റും മാധ്യമപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന വേദിക്ക് സമീപമാണ് അക്രമം നടന്നത്.

ഭരണത്തുടര്‍ച്ച പ്രവചിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍; കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം, ബിജെപിക്ക് വന്‍ മുന്നേറ്റമെന്ന് കേന്ദ്ര ഏജന്‍സികള്‍

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ രാഷ്ട്രീയ കേന്ദ്രങ്ങളെ ചൂടുപിടിപ്പിച്ചു കൊണ്ട് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്ത്. സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) ഭരണത്തുടര്‍ച്ച നേടുമെന്നാണ് രണ്ട് ഏജന്‍സികളും ഒരുപോലെ വിലയിരുത്തുന്നത്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടത് മുന്നണിക്ക് ഇത് സുവര്‍ണ്ണ നിമിഷമാകും. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം നല്‍കുന്ന കണക്കുകള്‍ പ്രകാരം എല്‍ഡിഎഫിന് 73 സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യത. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 71

കെ.എസ്.ഇ.ബി ഫണ്ട് തട്ടിപ്പ്: ശിക്ഷിക്കപ്പെട്ടിട്ടും ഒളിവിൽ കഴിഞ്ഞ പ്രതിയെ വിജിലൻസ് പിടികൂടി

തിരുവനന്തപുരം: അഴിമതി കേസിൽ കോടതി ശിക്ഷിച്ചിട്ടും ശിക്ഷ അനുഭവിക്കാതെ ഒളിവിൽപോയ പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. തിരുവനന്തപുരം വിതുര തൊളിക്കോട് കെ.എസ്.ഇ.ബി  സബ് എഞ്ചിനിയർ ഓഫീസിലെ കാഷ്യർ ആയിരുന്ന സക്കീർ ഹുസൈൻ ആണ് ശിക്ഷിക്കപ്പെട്ടിട്ടും ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സക്കീർ ഹുസൈനെ ഇന്ന് രാവിലെ  നെടുമങ്ങാട് ചാരുംമൂട് നിന്നാണ് വിജിലൻസ് സംഘം  അറസ്റ്റ് ചെയ്തത്. വിവിധ വകുപ്പുകളിലായി രണ്ട്