തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമായ പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനായി കർശന നടപടികളുമായി കെഎസ്ഇബി രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വൈകുന്നേരങ്ങളിലെ ഉയർന്ന ഉപഭോഗം നിയന്ത്രിക്കാൻ സംസ്ഥാനത്തുടനീളം 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ‘പീക്ക്’ സമയങ്ങളിൽ ഗ്രിഡിനുണ്ടാകുന്ന അമിത ഭാരം കുറയ്ക്കാനാണ് ലോഡ് ഷെഡ്ഡിംഗിലൂടെ ഇത്തരമൊരു ക്രമീകരണത്തിന് ബോർഡ് മുതിരുന്നത്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന വിവരങ്ങൾ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ എസ്എംഎസ് വഴി
ശിവപുരി: കടുത്ത വേനൽച്ചൂടിനെ നേരിടാൻ ജനങ്ങൾക്ക് വിചിത്രമായ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ചൂടിൽ നിന്ന് രക്ഷനേടാൻ കീശയിൽ ഉള്ളി കരുതിയാൽ മതിയെന്നും ദൈവനാമം ജപിക്കണമെന്നുമാണ് അദ്ദേഹം നിർദേശിച്ചത്. മധ്യപ്രദേശിലെ ശിവപുരിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താപനില 52 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നാലും ഈ മാർഗം സ്വീകരിച്ചാൽ താൻ സുരക്ഷിതനായിരിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. താൻ കാറിലോ ഓഫീസിലോ എയർ കണ്ടീഷൻ ഉപയോഗിക്കാറില്ലെന്നും, തന്റെ ശരീരം ഈ ചൂടിനെ നേരിടാൻ പാകപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. “മെയ്-ജൂൺ
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിവിധ ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ആകെ 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഈ പ്രതിഷേധം നടക്കുന്നത്. എന്നാൽ ഹർത്താലിന്റെ ഭാഗമായി
തൃശൂർ: തൃശൂർ പൂരത്തിന്റെ ആചാരപ്പെരുമയോടെ പ്രൗഢമായ സമാപ്തി കുറിച്ചു. ശക്തന്റെ തട്ടകത്തിൽ ആവേശത്തിന്റെ അലയൊലികൾ ഉയർത്തിയ ഇത്തവണത്തെ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ വെച്ച് തിരുവമ്പാടി – പാറമേക്കാവ് വിഭാഗങ്ങൾ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ഔദ്യോഗികമായി സമാപനമായത്. പൂരദിനം ലോകത്തിനാകെ സമർപ്പിക്കപ്പെടുമ്പോൾ, പകൽപൂരം തൃശൂർക്കാരുടെ സ്വന്തം ആഘോഷമായാണ് അറിയപ്പെടുന്നത്. അടുത്ത വർഷത്തെ തൃശൂർ പൂരം 2025 ഏപ്രിൽ 17-ന് നടക്കുമെന്ന് ഉപചാരം ചൊല്ലിപ്പിരിയുന്ന വേളയിൽ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പകൽപൂരത്തിന്റെ ഭാഗമായി രാവിലെ ഏഴരയോടെ മണികണ്ഠനാലിൽ നിന്ന്
ന്യൂഡൽഹി: മയക്കു മരുന്ന് കേസിലെ തൊണ്ടിമുതലായ വിദേശപൗരന്റെ ജെട്ടി മാറ്റിയ കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആൻ്റണി രാജു നൽകിയ അപ്പീൽ ഹർജി സുപ്രീംകോടതി തള്ളി. കനത്ത തിരിച്ചടിയാണ് ആന്റണി രാജുവിന് പരമോന്നത നീതിപീഠത്തിൽ നിന്നുമുണ്ടായിരിക്കുന്നത്. കേസിലിന്റെ അപ്പീൽ വേളയിൽ കേരള ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ നീക്കണമെന്ന ആന്റണി രാജുവിന്റെ ആ വശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. വിചാരണ കോടതിയുടെ ശിക്ഷാവിധി തടയണമെന്നാവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീല്‍
തിരുവനന്തപുരം: വ്‌ലാത്താങ്കരയില്‍ ഭാര്യ അല്‍മയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുനാഥിന്റെ കുറ്റസമ്മത മൊഴിയില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. പാറശാല പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുനാഥിന്റെ കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ ഫോണ്‍ രേഖകളും മാനസികാവസ്ഥയും അന്വേഷണ സംഘം സൂക്ഷ്മമായി വിലയിരുത്തും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. കുട്ടികളില്ലാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് വിഷ്ണുനാഥ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ പോലീസ് ഇത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. പ്രണയിച്ചു വിവാഹിതരായവരായിട്ടും ഒമ്പത് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇത്രയും ക്രൂരമായ രീതിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിനെയും പവർകട്ടിനെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിൽ ഇപ്പോൾ പുറത്തിറങ്ങിയാൽ ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും, വീട്ടിലേക്ക് കയറിയാൽ പവർകട്ടും പാമ്പും ആണെന്നുമാണ് അദ്ദേഹം വിമർശിച്ചത്. സർക്കാരിന്റെയും നഗരസഭയുടെയും വീഴ്ചകളെ ചൂണ്ടിക്കാട്ടി രൂക്ഷമായ ഭാഷയിലാണ് മുരളീധരൻ പ്രതികരിച്ചത്. തിരുവനന്തപുരത്തെ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇതിന്റെ ഉത്തരവാദിത്തം മേയർക്കാണെന്നും അദ്ദേഹം പറഞ്ഞു. പൈപ്പ് തുറന്നാൽ വരുന്ന വെള്ളത്തിൽ പാമ്പുകളുണ്ടോ എന്ന ഭീതിയിലാണ് ആളുകൾ. കുടിക്കാനും കുളിക്കാനും വെള്ളമില്ലാത്ത സാഹചര്യത്തിൽ ജനങ്ങൾ നട്ടംതിരിയുകയാണ്.
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പത്തൊമ്പതുകാരനായ അഭിനവ് അറസ്റ്റിലായതിന് പിന്നാലെ, ചതിക്ക് കൂട്ടുനിന്നവര്‍ക്കെതിരെയും നടപടി കടുപ്പിക്കാനൊരുങ്ങി പോലീസ്. പീഡനത്തിന് സൗകര്യമൊരുക്കി നല്‍കിയ പെരിങ്ങളത്തെ സുഹൃത്തിനെ കൂടി കേസില്‍ പ്രതിയാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കുന്ദമംഗലം പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളിലേക്ക് നയിച്ചേക്കും. കെ.എം.സി.ടി കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അഭിനവ്, യുവതിയെ ചതിയില്‍ വീഴ്ത്താന്‍ സുഹൃത്തുക്കളുടെ സഹായം തേടിയെന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. സരോവരത്തെ അപ്പാര്‍ട്ട്‌മെന്റിന് പുറമെ പെരിങ്ങളത്തുള്ള സുഹൃത്തിന്റെ വീട്ടില്‍
ന്യൂഡൽഹി: ഏഷ്യയിലെ ജലത്തിന്റെ ഉറവിടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദുക്കുഷ്-ഹിമാലയൻ മേഖല കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 23 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന അളവിലേക്ക് ഇവിടുത്തെ മഞ്ഞുപാളികൾ ചുരുങ്ങിയതായി കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഇൻ്റർഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെൻ്റ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് വരുംനാളുകളിൽ ലോകം വലിയൊരു ജലപ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ഉയർത്തുന്നത്. 2025 നവംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഹിമാലയൻ മേഖലയിലെ മഞ്ഞുവീഴ്ച ശരാശരിയേക്കാൾ 27.8 ശതമാനം കുറഞ്ഞു.ഹിമാലയത്തിൽ മഞ്ഞിന്റെ
തൃശൂർ: കേരളത്തിന്റെ ആരോഗ്യചരിത്രത്തിൽ പുതിയൊരു അധ്യായമെഴുതിയ, സംസ്ഥാനത്തെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തൃശൂർ ചാലക്കുടിക്ക് അടുത്ത് പരിയാരം സ്വദേശിയാണ് ഇദ്ദേഹം. 2015 ജൂലൈ 24-നായിരുന്നു കേരളം സാക്ഷ്യം വഹിച്ച ആ ചരിത്രനിമിഷം. കേരളത്തിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ആ ശസ്ത്രക്രിയ, എറണാകുളം ലിസി ആശുപത്രിയിൽ വെച്ചാണ് നടന്നത്. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ










